GADGET

ആപ്പിളിനെ അനുകരിച്ച് ഷവോമിയുടെ ‘എയര്‍ഡോട്‌സ് പ്രോ’! വിലയും തുച്ഛം 

എയർപോഡിന് 5 മണിക്കൂർ വരെ ബാറ്ററി കരുത്ത് ലഭിക്കുമ്പോൾ എയർഡോട്‌സിന് 4 മണിക്കൂർ മാത്രമാണ് ബാറ്ററി കരുത്ത്.

ചൈനയിലെ ആപ്പിളാണ് ഷവോമി എന്നാണല്ലോ പറയുന്നത്. ആപ്പിളിന് സമാനമായ ഫോണുകള്‍ വിപണിയില്‍ ഷവോമി എത്തിക്കാറുണ്ട്. എന്നാല്‍ ഫോണില്‍ മാത്രമല്ല ഇപ്പോള്‍ ഷവോമിയുടെ കണ്ണ്. ഇയര്‍ഫോണിലും ഷവോമി ആപ്പിളിനെ അനുകരിക്കുകയാണ്. 2016 ഡിസംബറിലാണ് ആപ്പിളിന്റെ എയര്‍പോഡ്‌സ് വിപണിയില്‍ എത്തുന്നത്. ഇപ്പോള്‍ ആ വിപണിയും നോട്ടമിട്ട് ഷവോമിയും 'എംഐ എയര്‍ഡോട്‌സ് പ്രോ' യുമായി വിപണിയില്‍ എത്തിയിരിക്കുക്കയാണ്. ചൈനയില്‍ എയര്‍ഡോട്‌സ് പ്രോ ലഭ്യമായി തുടങ്ങിയെങ്കിലും ഇന്ത്യയിലേക്ക് പ്രൊഡക്ടിനെ കമ്പനി എത്തിച്ചിട്ടില്ല. എന്ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും എന്നും കമ്പനി വ്യക്തമായ മറുപടി നല്‍കിയിട്ടില്ല. ഐഒഎസ്, ആന്‍ഡ്രോയിഡ് ഫോണുകളില്‍ എയര്‍ഡോട്‌സ് ഉപയോഗിക്കാം.

പാട്ട് നിയന്ത്രണം, കോള്‍, വോയ്‌സ് അസിസ്റ്റന്റിനെ പ്രവര്‍ത്തനക്ഷമമാക്കല്‍ തുടങ്ങിയവയൊക്കെ എയര്‍ഡോട്‌സില്‍ സാധ്യമാകും. എയര്‍പോഡുകള്‍ക്ക് മനുഷ്യ സ്വരം തിരിച്ചറിഞ്ഞ് മറ്റു ശബ്ദങ്ങളെ തടയാനറിയാം. എന്നാല്‍ എയര്‍ഡോട്‌സില്‍ അത്തരം സൗകര്യങ്ങള്‍ ഒന്നും ലഭിക്കില്ല. രണ്ട് ഇയര്‍ബഡ്‌സുകള്‍ ഒരുമിച്ചല്ലാതെ ഷവോമിയുടെ എയര്‍ഡോട്‌സ് ഒറ്റക്കും ഉപയോഗിക്കാം. ബ്ലൂടൂത്ത് 4.2 ആണ് കണക്ടിവിറ്റി. യുഎസ്ബി ടൈപ് സി ചാര്‍ജറിനെയും ശബ്ദമികവുള്ള ഓഡിയോ നിലവാരമായ എഎസി കോഡകിനെയും പിന്തുണക്കും. കെയ്‌സ് കണ്ടാല്‍ ആപ്പിളിനെപ്പോലെയാണ്. കെയ്‌സിലാണ് ചാര്‍ജറും നല്‍കിയിരിക്കുന്നത്.

2018 നവംബറില്‍ വെറും എയര്‍ഡോട്‌സ് ഇറക്കിയപ്പോള്‍ നോയ്‌സ് കാന്‍സലേഷന്‍ സംവിധാനമില്ലായിരുന്നു. ഏഴ് മിമീ നിയോ ൈഡമിയം അയണ്‍ ബോറോണ്‍ മാഗ്‌നറ്റ്, ടൈറ്റാനിയം പ്ലേറ്റഡ് ഡയഫ്രം ഡൈനാമിക് റിങ് സ്പീക്കര്‍ എന്നിവയാണ് പ്രത്യേകതകള്‍. ആപ്പിളിന്റെ ബ്ലൂടൂത്ത് വയര്‍ലസ് ഇയര്‍ഫോണായ എയര്‍പോഡ്‌സിനെ രൂപത്തിലും ഭാവത്തിലും എംഐ എയര്‍ഡോട്‌സ് പ്രോ ഓര്‍മിപ്പിക്കും. എയര്‍പോഡിന് 5 മണിക്കൂര്‍ വരെ ബാറ്ററി കരുത്ത് ലഭിക്കുമ്പോള്‍ എയര്‍ഡോട്‌സിന് 4 മണിക്കൂര്‍ മാത്രമാണ് ബാറ്ററി കരുത്ത്.

ഏകദേശം 12,900 രൂപ എയര്‍പോഡ്‌സിന് നല്‍കേണ്ടിവരുേമ്പാള്‍ എയര്‍ഡോട്‌സിന് 4000 രൂപ മതി. എയര്‍പോഡ്സിന് നാലു ഗ്രാം വീതമാണ് ഭാരമെങ്കില്‍ എയര്‍ഡോട്സിന് 4.2 ഗ്രാം വീതമാണ് എയര്‍പോഡിന് വാലുള്ളപ്പോള്‍ എയര്‍ഡോട്‌സിനില്ല, ചെവിയില്‍ തിരുകിയാല്‍ ശ്രവണസഹായി പോലിരിക്കും. തലകുലുക്കിയാലും ഊരിപ്പോവില്ല. എന്നാല്‍ എയര്‍ഡോട്‌സിനെ പിടിപ്പിക്കാന് അല്‍പ്പം പരിശ്രമം ആവശ്യമാണ്. എയര്‍ഡോട്‌സ് സിലിക്കണ്‍ റബര്‍ ഇയര്‍ബട്‌സ് ആണ്. എന്നാല്‍ എയര്‍പോഡ്‌സ് വെറുതെ വെച്ചാല്‍ മതി. രണ്ടും ചെവിയില്‍ വെച്ചാലുടനെ ഫോണുമായി കണക്ടാവും. ഊരിയാല്‍ ഓഫാകും. ഫോണ്‍കാള്‍ അവസാനിപ്പിക്കാന്‍ എയര്‍പോഡ്സില്‍ രണ്ടു തവണ ടാപ് ചെയ്യണമെങ്കില്‍, എയര്‍ഡോട്സില്‍ ഒരു തവണ ടാപ് ചെയ്താല്‍ മതി.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018