GADGET

ഓപ്പോ എഫ്11 പ്രോ ഉടന്‍; ടീസര്‍ പുറത്ത് വിട്ടു; പോപ് അപ്പ് സെല്‍ഫി ക്യാമറ സവിശേഷത 

ഫോണില്‍ 48 മെഗാപിക്സല്‍ ക്യാമറയാണ് നല്‍കിയിരിക്കുന്നത്. നോച്ച് ഇല്ലാത്ത ബെസല്‍ ലെസ് ഡിസ്പ്ലേയാണ് ഫോണിലുണ്ടാവുക.

പുതിയ സ്മാര്‍ട്ഫോണ്‍ വിപണിയിലിറക്കാനൊരുങ്ങി ചൈനീസ് നിര്‍മാതാക്കളായ ഒപ്പോ. 'ഓപ്പോ എഫ്11 പ്രോ' എന്ന് പേരിട്ടിരിക്കുന്ന മോഡല്‍ ഈ മാസം അവസാനമോ, അടുത്തമാസം ആദ്യമോ വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. പുതിയ ഫോണ്‍ പുറത്തിറക്കുന്നതിന് മുന്നോടിയായുള്ള ടീസറുകള്‍ കമ്പനി പുറത്തുവിടാന്‍ തുടങ്ങിയിട്ടുണ്ട്. നേരത്തെ ഓപ്പോ എഫ്11ന്റേത് എന്ന പേരില്‍ ചില ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പുതിയൊരു ടീസര്‍ കൂടി കമ്പനി പുറത്തുവിട്ടിരിക്കുന്നത്.

നോച്ച് ഇല്ലാത്ത ബെസല്‍ ലെസ് ഡിസ്പ്ലേയാണ് ഫോണിലുണ്ടാവുക. വിവോ നെക്സില്‍ പരീക്ഷിച്ച പോപ് അപ്പ് സെല്‍ഫി ക്യാമറയാണ് ഇതില്‍ ഉണ്ടാവുകയെന്നും റിപ്പോര്‍ട്ടുണ്ട്. എഫ്11 പ്രോയുടെ പാനോരമിക് സ്‌ക്രീനിന് പ്രാധാന്യം നല്‍കിക്കൊണ്ടാണ് ഓപ്പോയുടെ ടീസര്‍ പുറത്തുവന്നിരിക്കുന്നത്. നോച്ച് ഇല്ലാത്ത സ്‌ക്രീനിനെ ആണ് ഓപ്പോ പനോരമിക് സ്‌ക്രീന്‍ എന്ന് വിശേഷിപ്പിക്കുന്നത്. പോപ്പ് അപ്പ് ക്യാമറയും ടീസറില്‍ കാണിക്കുന്നുണ്ട്.

ഫോണില്‍ 48 മെഗാപിക്സല്‍ ക്യാമറയാണ് നല്‍കിയിരിക്കുന്നത്. ഓണര്‍ വ്യൂ 20, റെഡ്മി നോട്ട് 7, വിവോ വി 15 പ്രോ തുടങ്ങിയ ഫോണുകളിലും 48 മെഗാപിക്സല്‍ ക്യാമറയാണുള്ളത്. എന്നാല്‍ ഇവയില്‍ നിന്നെല്ലാം വ്യത്യസ്തമായ ക്യാമറ സെന്‍സര്‍ ആയിരിക്കും ഫോണില്‍ ഉപയോഗിക്കുക. 48 മെഗാപിക്‌സല്‍ ക്യാമറയുടെ മികവ് പുലര്‍ത്തുവാനായി ഓപ്പോ എഫ്11 പ്രൊ പുതിയ സവിശേഷതയായ എഐ അള്‍ട്രാ-ക്ലിയര്‍ എന്‍ജിന്‍ നല്‍കിയിരിക്കുന്നു. ദൃശ്യങ്ങള്‍ കൃത്യമായി പകര്‍ത്തുവാന്‍ ഈ സവിശേഷത കൊണ്ട് സാധിക്കും. വളരെ ചെറിയ വെളിച്ചത്തില്‍ പോലും കൃത്യമായി ഫോട്ടോ ഗ്രാഫിക്ക് മികവ് പുലര്‍ത്താന്‍ ഇത് കൊണ്ട് സാധിക്കും. ദീര്‍ഘദൂര തുറന്ന ഷോട്ടുകള്‍ എടുക്കുമ്പോള്‍ ചിത്ര-സ്ഥിരത പ്രക്രിയയെ മെച്ചപ്പെടുത്തുന്നതിന് എഐ അള്‍ട്രാ-ക്ലിയര്‍ എന്‍ജിന്‍ സഹായിക്കുമെന്നും റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്.

48 മെഗാപിക്സല്‍ റിയര്‍ ഡ്യൂവല്‍ ക്യാമറ സംവിധാനത്തിന്റെ കൂടെ ഫോണിന്റെ മുന്‍പില്‍ ഫ്രണ്ട് ഫേസിങ് ക്യാമറയും ലഭ്യമാക്കും. മീഡിയാടെക്കിന്റെ മുന്‍നിര പ്രൊസസറായിരിക്കും എഫ്11 പ്രോയില്‍ ഉണ്ടാവുകയെന്നും സൂചനകളുണ്ട്. പുതിയ മോഡലില്‍, നാനോ പ്രിന്റിങ് പ്രയോഗിക്കുന്ന ആദ്യത്തെ സ്മാര്‍ട്‌ഫോണാണ് ഓപ്പോ എഫ്11 പ്രൊ. ഒരു 3D മെറ്റലോണിക് റിയര്‍ പോലെയാണെങ്കിലും ഒരു മെറ്റല്‍-ഗ്ലാസ് ഡിസൈനാണ് പിന്തുടര്‍ന്നിരിക്കുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018