GADGET

സാംസങ്ങിന്റെ ഡിസ്‌പ്ലേയും, സ്‌നാപ്ഡ്രാഗണ്‍ 855 പ്രൊസസറും; ഷവോമി ‘എംഐ 9’ വിപണിയിലെത്തുന്നു 

3500 എംഎഎച്ചാണ് ബാറ്ററി കരുത്ത്. 32 വോള്‍ട്ട് ഫാസ്റ്റ് ചാര്‍ജിങ് സിസ്റ്റവും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

ഷവോമിയുടെ എംഐ 8ന്റെ പിന്‍ഗാമി 'എംഐ 9' വിപണിയിലെത്തുന്നു. ഫോണ്‍ പുറത്തിറങ്ങുന്നതിന് മുമ്പായി ഫീച്ചറുകളെ കുറിച്ചുള്ള ചില സൂചനകള്‍ ടെക് സൈറ്റുകള്‍ പുറത്ത് വിട്ടു. ഫെബ്രുവരി 20നാണ് ഫോണ്‍ പുറത്തിറങ്ങുന്നത്. ഇതിന് മുന്നോടിയായിട്ടാണ് എംഐ9 ന്റെ ചില പ്രത്യേകതകള്‍ ടെക് സൈറ്റുകള്‍ പുറത്തുവിട്ടിരിക്കുന്നത്. സാംസങ്ങിന്റെ ഡിസ്‌പ്ലേയുമായിട്ടാണ് ഷവോമിയുടെ പുതിയ ഫോണ്‍ വിപണിയിലെത്തുന്നത്. ഗൊറില്ല 6 ഗ്ലാസിന്റെ സുരക്ഷയോട് കൂടിയ 6.4 ഇഞ്ച് അമോലെഡ് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയായിരിക്കും ഷവോമിയുടെ പുതിയ ഫോണിന് ഉണ്ടാവുകയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഇന്‍ ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ പുതിയ ഫോണിനായി നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 90.7 ശതമാനം സ്‌ക്രീന്‍ ടു ബോഡി റേഷ്യോയാണ് ഫോണിനുണ്ടാവുക. ഗെയിമിങ് ഉള്‍പ്പടെയുള്ളവ മികച്ചതാക്കാന്‍ ഡിസ്‌പ്ലേയില്‍ മാറ്റങ്ങളോടെയാവും എംഐ 9 പുറത്തിറങ്ങുക. ഇതിനായി രണ്ടാം തലമുറ സണ്‍സ്‌ക്രീന്‍ ടെക്‌നോളജിയാണ് ഷവോമി ഉപയോഗിക്കുന്നത്. സ്‌നാപ്ഡ്രാഗണ്‍ 855 പ്രൊസസറും ഫോണിനൊപ്പം ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതോടെ 5ജി സാങ്കേതികവിദ്യയും എംഐ 9നില്‍ എത്തുമെന്നാണ് സൂചന.

മൂന്ന് ക്യാമറകളാവും ഫോണിന്റെ പിന്‍വശത്ത് ഉണ്ടാവുക. 48 മെഗാപിക്‌സലിന്റേതായിരിക്കും പ്രധാന ക്യാമറ. സോണി ഐഎംഎക്‌സ് 586 ആവും സെന്‍സെര്‍. 24 മെഗാപിക്‌സലിന്റേതാവും മുന്‍ ക്യാമറ. 32 വോള്‍ട്ട് ഫാസ്റ്റ് ചാര്‍ജിങ് സിസ്റ്റവും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. 3500 എംഎഎച്ചാണ് ബാറ്ററി കരുത്ത്. 30,400 രൂപയായിരിക്കും എംഐ9ന്റെ ഏകദേശ വില. 6 ജിബി, 8 ജിബി, 10 ജിബി റാം എന്നിങ്ങനെ മൂന്ന് വേരിയന്റുകളെ പ്രതീക്ഷിക്കാം. ഫോണിന്റെ മറ്റ് സവിശേഷതകളൊന്നും തന്നെ കമ്പനി വ്യക്തമാക്കിയിട്ടില്ല.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018