GADGET

‘ജിയോ ഗ്രൂപ്പ് ടോക്ക്’ കോണ്‍ഫറന്‍സ് കോളിന് പുത്തന്‍ ആപ്പ്! ഒരേ സമയം പത്ത് ആളുകളോട് സംസാരിക്കാം   

ഒരേ സമയം പത്ത് ആളുകള്‍ക്ക് സംസാരിക്കാന്‍ ജിയോ ഗ്രൂപ്പ് ടോക്കിലൂടെ സാധിക്കും. നിലവില്‍, അപ്ലിക്കേഷന്‍ ഓഡിയോ കോളുകളിലേക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്.

കോണ്‍ഫറന്‍സ് കോളിന് പുത്തന്‍ ആപ്പുമായി ജിയോ. 'ജിയോ ഗ്രൂപ്പ് ടോക്ക്' എന്ന് പേരിട്ടിരിക്കുന്ന പുതിയ ഗ്രൂപ്പ് കോളിങ് ആപ്പ് ആന്‍ഡ്രോയിഡ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ജിയോ കണക്ഷനുള്ളവര്‍ക്ക് എല്‍ടിഇ (വോള്‍ട്) ഉപയോഗിച്ച്, ഒരേ സമയം പത്ത് ആളുകളോട് സംസാരിക്കാന്‍ ജിയോ ഗ്രൂപ്പ് ടോക്കിലൂടെ സാധിക്കും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ആപ്ലിക്കേഷന്റെ ട്രയല്‍ ലഭ്യമാകും. ഉപയോക്താക്കള്‍ക്ക് അവരുടെ ജിയോ നമ്പറില്‍ സൈന്‍ ഇന്‍ ചെയ്ത് ഈ അപ്ലിക്കേഷന്‍ ഉപയോഗിക്കാന്‍ കഴിയും.

പത്ത് ആളുകളെ ഉള്‍പ്പെടുത്തിയുള്ള എച്ച്ഡി കോണ്‍ഫറന്‍സ് കോളിങും ആപ്ലിക്കേഷനിലൂടെ സാധ്യമാണ്. വരിക്കാര്‍ കോണ്‍ഫറന്‍സ് കോള്‍ നടത്തുമ്പോള്‍, കോള്‍ നിയന്ത്രിക്കാനുള്ള അവസരവും അവര്‍ക്ക് ലഭിക്കും, അവിടെ അവര്‍ക്ക് വേറെ കോളറെ ചേര്‍ക്കാന്‍ കഴിയും, കൂടാതെ വ്യക്തിഗതമായി നിശബ്ദമാക്കനും, ഗ്രൂപ്പ് മ്യൂട്ട് ചെയ്യാനുള്ള സൗകര്യവും ആപ്ലിക്കേഷനില്‍ ലഭ്യമാണ്. ലക്ചര്‍ മോഡ് എന്നാണ് ഈ സംവിധാനത്തിന്റെ പേര്. കോണ്‍ഫറന്‍സില്‍ ഒരാള്‍ സംസാരിക്കുമ്പോള്‍ മറ്റുള്ളവരുടെ ഇടപെടലുകള്‍ ഒഴിവാക്കുന്നതിനാണിത്. ഒരു നിശ്ചിത സമയത്ത് ഒന്‍പത് പേരെ വിളിക്കാന്‍ മുന്‍കൂറയി ഷെഡ്യൂള്‍ ചെയ്തുവയ്ക്കാനള്ള സൗകര്യവും ആപ്പില്‍ ലഭ്യമാണ്.

ആപ്ലിക്കേഷനില്‍ സൈന്‍ ഇന്‍ ചെയ്യുമ്പോള്‍ 'റീസെന്റ്' (Recent), 'ഗ്രൂപ്പ്' (Group), 'കോണ്‍ടാക്ട്' (Contacts) എന്നിങ്ങനെ മൂന്ന് ബട്ടണുകളാണ് കാണാന്‍ സാധിക്കുന്നത്. നിലവില്‍, അപ്ലിക്കേഷന്‍ ഓഡിയോ കോളുകളിലേക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്. കമ്പനി ഉടന്‍ വീഡിയോ കോള്‍ അല്ലെങ്കില്‍ ഗ്രൂപ്പ് ചാറ്റ് ഫീച്ചര്‍ ആപ്ലിക്കേഷനിലേക്ക് കൊണ്ടുവരുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ജിയോയുടെ ആകെ ഉപഭോക്താക്കളുടെ എണ്ണം 28.01 കോടിയിലെത്തി. ജിയോ ടെലികോം വിപണിയില്‍ വലിയ മുന്നേറ്റം നടത്തുമ്പോള്‍ മറ്റു കമ്പനികളെല്ലാം ഓരോ മാസവും പിന്നോട്ട് പോവുകയാണെന്നും, വന്‍ തിരിച്ചടിയാണ് നേരിട്ടുകൊണ്ടിരിക്കുന്നതെന്നും ട്രായി വ്യക്തമാക്കി.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018