GADGET

സ്പോട്ടിഫൈ ഇന്ത്യയില്‍; പാട്ടുമത്സരം ഒന്ന് കൂടി കൊഴുക്കും! 

പ്രമുഖ മ്യൂസിക് ലേബലായ ടി-സീരീസുമായി ചേര്‍ന്നാണ് സ്പോട്ടിഫൈ ഇന്ത്യയിലേക്ക് കടക്കുന്നത്. നാല് കോടി ഗാനങ്ങളും ആയിരക്കണക്കിന് പ്ലേ ലിസ്റ്റുകളും സ്പോട്ടിഫൈയില്‍ ലഭ്യമാക്കും.

മ്യൂസിക് സ്ട്രീമിങ് സേവനമായ സ്പോട്ടിഫൈ ഇന്ത്യയില്‍ ഔദ്യോഗികമായി പുറത്തിറക്കി. ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോക്താക്കളുള്ള മ്യൂസിക് സ്ട്രീമിങ് സേവനമായ സ്പോട്ടിഫൈ സ്വീഡന്‍ ആസ്ഥാനമാക്കിയാണ് ഇത് പ്രവര്‍ത്തിക്കുന്നത്. സ്പോട്ടിഫൈ പ്രീമിയം സബ്സ്‌ക്രിപ്ഷന്‍ ചാര്‍ജ് പ്രതിമാസം 119 രൂപയും വര്‍ഷം 1189 രൂപയും ആണ്. പ്രതിമാസ സബ്സ്‌ക്രിപ്ഷന്‍ ആവശ്യമില്ലാത്തവര്‍ക്ക് ടോപ്പ് അപ്പ് പ്ലാനുകളും ഉണ്ട്. 13 രൂപയിലാണ് ടോപ്പ് അപ്പ് പ്ലാനുകള്‍ തുടങ്ങുന്നത്. ഇതില്‍ ഒരു ദിവസം സ്പോട്ടിഫൈ ഉപയോഗിക്കാം. ആറ് മാസത്തേക്കുള്ള ടോപ്പ് അപ്പ് ചാര്‍ജ് 719 രൂപയാണ്.

നാല് കോടി ഗാനങ്ങളും ആയിരക്കണക്കിന് പ്ലേ ലിസ്റ്റുകളും സ്പോട്ടിഫൈയില്‍ ലഭ്യമാക്കും. ഉപയോക്താക്കളുടെ താത്പര്യം തിരിച്ചറിഞ്ഞ് പാട്ടുകള്‍ നിര്‍ദേശിക്കുന്ന സാങ്കേതിക സംവിധാനമാണ് സ്പോട്ടിഫൈയിലുള്ളത്. വെബ്, ആന്‍ഡ്രോയിഡ്, ഐഓഎസ് പതിപ്പുകളില്‍ സേവനം ഉപയോഗിക്കാം. ഹിന്ദി, തമിഴ്, തെലുങ്ക്, പഞ്ചാബി ഉള്‍പ്പടെ വിവിധ ഭാഷകളിലുള്ള പാട്ടുകള്‍ സ്പോട്ടിഫൈയില്‍ ലഭ്യമാണ്. വിദ്യാര്‍ഥികള്‍ക്ക് പ്രത്യേകം വിലക്കിഴിവും സ്പോടിഫൈ നല്‍കുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് ഒരു മാസത്തേക്കുള്ള സബ്സ്‌ക്രിപ്ഷന്‍ ചാര്‍ജ് 59 രൂപയും ഒരു മാസത്തേക്കുള്ള ടോപ്പ് അപ്പ് ചാര്‍ജ് 66 രൂപയും ആണ്.

ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോക്താക്കളുള്ള മ്യൂസിക് സ്ട്രീമിങ് സേവനമാണ് സ്പോട്ടിഫൈ. പണം നല്‍കി സ്പോടിഫൈ ഉപയോഗിക്കുന്നവര്‍ക്ക്, ഓഫ്ലൈന്‍ മോഡ്, മെച്ചപ്പെട്ട ശബ്ദം, സ്പോട്ടിഫൈ കണക്റ്റ്, പരസ്യങ്ങളില്ലാതെ പാട്ട് കേള്‍ക്കുക തുടങ്ങിയ സൗകര്യങ്ങളുണ്ടാവും. വിസയുടേയും മാസ്റ്റര്‍ കാര്‍ഡിന്റേയും ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ മാത്രമേ സ്പോട്ടിഫൈ ഇപ്പോള്‍ സ്വീകരിക്കുന്നുള്ളൂ. പേടിഎം, യുപിഐ സേവനങ്ങള്‍ വഴിയും ഉപയോക്താക്കള്‍ക്ക് സ്പോട്ടിഫൈ സബ്സ്‌ക്രൈബ് ചെയ്യാന്‍ സാധിക്കും.

2008ലാണ് മ്യൂസിക് സ്ട്രീം കമ്പനിയായ സ്‌പോട്ടിഫൈ പ്രവര്‍ത്തനം തുടങ്ങിയത്. പ്രമുഖ മ്യൂസിക് ലേബലായ ടി-സീരീസുമായി ചേര്‍ന്നാണ് സ്പോട്ടിഫൈ ഇന്ത്യയിലേക്ക് കടക്കുന്നത്. സ്‌പോട്ടിഫൈക്ക് നിലവില്‍ 65 രാജ്യങ്ങളില്‍ സാന്നിധ്യമുണ്ട്. ഉപയോക്താക്കളുടെ ഇടയില്‍ നല്ല പ്രചാരം ലഭിച്ച ഗാന, ജിയോ സാവന്‍, എയര്‍ട്ടെല്‍ വിങ്ക്, ആമസണ്‍ മ്യൂസിക്, ആപ്പിള്‍ മ്യൂസിക് എന്നിവരുമായി ഉരസാനുള്ള ആയുധങ്ങളുമായാണ് സ്‌പോട്ടിഫൈയുടെ വരവ്. ഇന്റര്‍നെറ്റ് സ്പീഡിലും, പ്ലാനുകളിലും വന്ന വിപ്ലവാത്മകമായ മാറ്റങ്ങളാണ് ഇന്ത്യന്‍ വിപണിയെ പാട്ട് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ നിന്ന് സ്ട്രീം ചെയ്ത ഓണ്‍ലൈന്‍ ആയി കേള്‍ക്കുക എന്ന നിലയിലേക്ക് എത്തിച്ചത്. റിലയന്‍സ് സാവന്‍ എന്ന സേവനത്തെ നേരത്തെ വിഴുങ്ങിയിരുന്നു. സ്‌പോട്ടിഫൈ വരുന്നതോട് കൂടി ഈ രംഗത്തും, മത്സരങ്ങള്‍ ഒന്ന് കൂടി കൊഴുക്കും.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018