GADGET

സ്‌പോട്ടിഫൈക്ക് പിന്നാലെ യൂട്യൂബിന്റെ മ്യൂസിക് സ്ട്രീമിങ്, ‘യൂട്യൂബ് മ്യൂസിക് ആപ്പ്’ ഇന്ത്യയില്‍ 

യൂട്യൂബ് മ്യൂസിക് സബ്സ്‌ക്രിപ്ഷന് പ്രതിമാസം 99 രൂപയും യൂട്യൂബ് മ്യൂസികിന്റെ പ്രീമിയം സബ്സ്‌ക്രിപ്ഷന് പ്രതിമാസം 129 രൂപയുമാണ് വില. ഗൂഗിള്‍ പ്ലേ മ്യൂസിക് വരിക്കാര്‍ക്ക് യൂട്യൂബ് പ്രീമിയം സബ്സ്‌ക്രിഷന്‍ ഓട്ടോമാറ്റിക് ആയി ലഭ്യമാവും.

യൂട്യൂബിന്റെ മ്യൂസിക് സ്ട്രീമിങ് സേവനമായ 'യൂട്യൂബ് മ്യൂസിക് ആപ്പ്' ഇന്ത്യയില്‍ അവതരിപ്പിച്ചു. പാട്ടുകള്‍ ആസ്വദിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയാണ് പുതിയ ആപ്പ് ഗൂഗിള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഗൂഗിള്‍ പ്ലേ മ്യൂസിക്, മൂവീസ് തുടങ്ങിയ സര്‍വീസുകള്‍ക്ക് ശേഷമാണ് യൂട്യൂബിന്റെ പുതിയ സേവനം ആരംഭിക്കുന്നത്. സൗജന്യമായി ഉപയോഗിക്കാനാകുമെങ്കിലും പണം നല്‍കാതെയുള്ള യൂട്യൂബ് മ്യൂസിക്കിന്റെ ഉപയോഗം അത്ര സുഖകരമാവില്ലെന്നാണ് റിപ്പോര്‍ട്ട്. പശ്ചാത്തലത്തില്‍ പ്ലേ ചെയ്യാനുള്ള സൗകര്യം സബ്സ്‌ക്രിഷന്‍ ഇല്ലാത്തവര്‍ക്ക് കിട്ടില്ല. പാട്ടുകള്‍ക്കിടയില്‍ പരസ്യങ്ങള്‍ കയറി വരികയും ചെയ്യും. ഇത് ഒഴിവാക്കാന്‍ യൂട്യൂബിന്റെ വരിക്കാരാവേണ്ടി വരും.

യൂട്യൂബ് മ്യൂസിക് സബ്സ്‌ക്രിപ്ഷന് പ്രതിമാസം 99 രൂപയും യൂട്യൂബ് മ്യൂസികിന്റെ പ്രീമിയം സബ്സ്‌ക്രിപ്ഷന് പ്രതിമാസം 129 രൂപയുമാണ് വില. കുടുംബാംഗങ്ങള്‍ക്കായി 189 രൂപയുടെ പ്ലാനും യൂട്യൂബ് അവതരിപ്പിച്ചിട്ടുണ്ട്. ഗൂഗിള്‍ പ്ലേ മ്യൂസിക് വരിക്കാര്‍ക്ക് യൂട്യൂബ് പ്രീമിയം സബ്സ്‌ക്രിഷന്‍ ഓട്ടോമാറ്റിക് ആയി ലഭ്യമാവും. പാട്ടുകള്‍ കേള്‍ക്കാന്‍ മാത്രമായും പാട്ടുകളുടെ വീഡിയോ കാണുന്നതിനും യൂട്യൂബ് മ്യൂസിക് ആപ്പ് ഉപയോഗിക്കാം. പ്രീമിയം സബ്സ്‌ക്രിപ്ഷന് മാത്രമേ പശ്ചാത്തലത്തില്‍ പാട്ടുകള്‍ പ്ലേ ചെയ്യാനുള്ള സൗകര്യമുണ്ടാവൂ. പ്രീമിയം സബ്സ്‌ക്രിപ്ഷനുള്ള ആപ്പുകളില്‍ പരസ്യങ്ങളും ഉണ്ടാവില്ല. നൂറ് പാട്ടുകള്‍ വരെ ഓഫ് ലൈന്‍ ആയി ഡൗണ്‍ലോഡ് ചെയ്തുവെയ്ക്കാമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഈ നിരക്കില്‍ ആറ് അക്കൗണ്ടുകളില്‍ പ്ലാന്‍ ഉപയോഗിക്കാം. മറ്റ് രാജ്യങ്ങളിലെ നിരക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ യൂട്യൂബ് മ്യൂസിക് സബ്സ്‌ക്രിപ്ഷന്‍ നിരക്കുകള്‍ ഇന്ത്യയില്‍ കുറവാണെന്നാണ് ഗൂഗിള്‍ അറിയിച്ചത്.

അടുത്തിടെയാണ് മ്യൂസിക് സ്ട്രീമിങ് സേവനമായ സ്‌പോട്ടിഫൈ ഇന്ത്യയില്‍ ഔദ്യോഗികമായി പുറത്തിറക്കിയത്. ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോക്താക്കളുള്ള മ്യൂസിക് സ്ട്രീമിങ് സേവനമായ സ്‌പോട്ടിഫൈ സ്വീഡന്‍ ആസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. സ്‌പോട്ടിഫൈ പ്രീമിയം സബ്‌സ്‌ക്രിപ്ഷന്‍ ചാര്‍ജ് പ്രതിമാസം 119 രൂപയും വര്‍ഷം 1189 രൂപയും ആണ്. പ്രതിമാസ സബ്‌സ്‌ക്രിപ്ഷന്‍ ആവശ്യമില്ലാത്തവര്‍ക്ക് ടോപ്പ് അപ്പ് പ്ലാനുകളും ഉണ്ട്. 13 രൂപയിലാണ് ടോപ്പ് അപ്പ് പ്ലാനുകള്‍ തുടങ്ങുന്നത്. ഇതില്‍ ഒരു ദിവസം സ്‌പോട്ടിഫൈ ഉപയോഗിക്കാം. ആറ് മാസത്തേക്കുള്ള ടോപ്പ് അപ്പ് ചാര്‍ജ് 719 രൂപയാണ്.

നാല് കോടി ഗാനങ്ങളും ആയിരക്കണക്കിന് പ്ലേ ലിസ്റ്റുകളും സ്‌പോട്ടിഫൈയില്‍ ലഭ്യമാക്കും. ഉപയോക്താക്കളുടെ താത്പര്യം തിരിച്ചറിഞ്ഞ് പാട്ടുകള്‍ നിര്‍ദേശിക്കുന്ന സാങ്കേതിക സംവിധാനമാണ് സ്‌പോട്ടിഫൈയിലുള്ളത്. വെബ്, ആന്‍ഡ്രോയിഡ്, ഐഓഎസ് പതിപ്പുകളില്‍ സേവനം ഉപയോഗിക്കാം. ഹിന്ദി, തമിഴ്, തെലുങ്ക്, പഞ്ചാബി ഉള്‍പ്പടെ വിവിധ ഭാഷകളിലുള്ള പാട്ടുകള്‍ സ്‌പോട്ടിഫൈയില്‍ ലഭ്യമാണ്. വിദ്യാര്‍ഥികള്‍ക്ക് പ്രത്യേകം വിലക്കിഴിവും സ്‌പോടിഫൈ നല്‍കുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് ഒരു മാസത്തേക്കുള്ള സബ്‌സ്‌ക്രിപ്ഷന്‍ ചാര്‍ജ് 59 രൂപയും ഒരു മാസത്തേക്കുള്ള ടോപ്പ് അപ്പ് ചാര്‍ജ് 66 രൂപയും ആണ്.

ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോക്താക്കളുള്ള മ്യൂസിക് സ്ട്രീമിങ് സേവനമാണ് സ്‌പോട്ടിഫൈ. പണം നല്‍കി സ്‌പോടിഫൈ ഉപയോഗിക്കുന്നവര്‍ക്ക്, ഓഫ്‌ലൈന്‍ മോഡ്, മെച്ചപ്പെട്ട ശബ്ദം, സ്‌പോട്ടിഫൈ കണക്റ്റ്, പരസ്യങ്ങളില്ലാതെ പാട്ട് കേള്‍ക്കുക തുടങ്ങിയ സൗകര്യങ്ങളുണ്ടാവും.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018