GADGET

വാട്‌സ്ആപ്പില്‍ കറങ്ങുന്ന ചിത്രങ്ങളില്‍ സംശയമുണ്ടോ?, വ്യാജനെ കണ്ടെത്താന്‍ പുതു ഫീച്ചര്‍ ഉടനെത്തും 

ഉപയോക്താക്കള്‍ക്ക്, ഒരു ചിത്രവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ശരിയാണോ വ്യാജമാണോയെന്ന് പരിശോധിക്കാം. ഗൂഗിള്‍, യൂട്യൂബ്, ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിവയ്ക്ക് നല്‍കിയ പോലെയുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ വാട്‌സ്ആപ്പിന് നല്‍കിയിട്ടില്ല.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ വ്യാജപ്രചാരണം തടയാന്‍ നടപടി ശക്തമാക്കി വാട്‌സ്ആപ്പ്. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. ഇതിനായി പുതിയ ഒരു ഫീച്ചര്‍ ആപ്പില്‍ ചേര്‍ക്കാനാണ് ഇന്‍സ്റ്റന്റ് മെസ്സേജിംഗ് ആപ്പ് ഉദ്ദേശിക്കുന്നത്. 'ഇമേജ് സെര്‍ച്ച്' എന്നൊരു ഫീച്ചറാണ് വാട്‌സ്ആപ്പ് പുതിയതായി അവതരിപ്പിക്കുന്നത്. വാട്‌സ്ആപ്പിലേക്ക് സ്വീകരിക്കുന്നതും തിരിച്ചയക്കുന്നതുമായ ചിത്രങ്ങളെ വെബ്ബില്‍ തിരയാനുള്ള സൗകര്യം ഇതുവഴി ലഭ്യമാകും.

ഉപയോക്താക്കള്‍ക്ക്, ഒരു ചിത്രവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ശരിയാണോ വ്യാജമാണോയെന്ന് പരിശോധിക്കാം. ഗൂഗിളിന്റെ സഹായത്തോടെയാണ് ഇത് സാധ്യമാകുന്നത്. ഗൂഗിളിന്റെ റിവേഴ്‌സ് ഇമേജ് സേര്‍ച്ചാണ് വാട്‌സ്ആപ്പുമായി ബന്ധിപ്പിക്കുന്നത്. ഉപയോക്താവിന്റെ കൈയ്യിലുള്ള ചിത്രം അപ്‌ലോഡ് ചെയ്താല്‍ സമാനമായ ചിത്രങ്ങളുടെ വിവരങ്ങള്‍ നല്‍കുന്ന സൗകര്യമാണിത്. ഇതിനായി സെര്‍ച്ച് ഇമേജ് എന്ന പേരില്‍ ഒരു പ്രത്യേക ടാബ് ചാറ്റ് വിന്‍ഡോയില്‍ പ്രത്യക്ഷപ്പെടും. ഈ ടാബ് ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് ചിത്രത്തിന്റെ ഉറവിടം കണ്ടെത്താന്‍ സാധിക്കും.

വാട്‌സ്ആപ്പില്‍ കറങ്ങുന്ന ചിത്രങ്ങളില്‍ സംശയമുണ്ടോ?, വ്യാജനെ കണ്ടെത്താന്‍ പുതു ഫീച്ചര്‍ ഉടനെത്തും 

ഒരു ചിത്രം ലഭിച്ച ശേഷം സെര്‍ച്ച് ഇമേജ് ഓപ്ഷന്‍ നല്‍കിയാല്‍ വാട്‌സ്ആപ്പില്‍ ഗൂഗിള്‍ ബ്രൗസര്‍ തുറന്നു വരികയും വിവരങ്ങള്‍ ലഭ്യമാകുകയും ചെയ്യും. ഇതു വഴി ഉപയോക്താക്കള്‍ക്ക് വാര്‍ത്തകളുടെ ആധികാരികത പരിശോധിക്കാനാകുമെന്നാണ് റിപ്പോര്‍ട്ട്. സ്ഥാനാര്‍ഥികള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സോഷ്യല്‍ മീഡിയയിലെ ഇടപെടലിന് കനത്ത നിരീക്ഷണം ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് ഇത്തരമൊരു സവിശേഷതയുമായി വാട്‌സ്ആപ്പ് രംഗത്തെത്തുന്നത്.

അതേസമയം, ഗൂഗിള്‍, യൂട്യൂബ്, ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിവയ്ക്ക് നല്‍കിയ പോലെയുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ വാട്‌സ്ആപ്പിന് നല്‍കിയിട്ടില്ല. പരീക്ഷണ ഘട്ടത്തിലുള്ള പുതിയ ഫീച്ചര്‍, എന്നു മുതല്‍ ലഭ്യമാകുമെന്ന് കൃത്യമായി പറയാനാകില്ല. ആന്‍ഡ്രോയ്ഡ് ഫോണുകളിലാണോ ഐഫോണിലാണോ ഇത് ലഭ്യമാകുകയെന്നും കമ്പനി വ്യക്തമാക്കിയിട്ടില്ല.

വ്യാജ സന്ദേശങ്ങള്‍ പരക്കുന്നത് തടയാന്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കും. സ്വകാര്യ സന്ദേശങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ചെയ്യാവുന്ന എല്ലാ നടപടികളും സ്വീകരിക്കും. 
അഭിജിത് ബോസ്, വാട്‌സ്ആപ്പ് ഇന്ത്യന്‍ മേധാവി 

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ വാട്‌സ്ആപ്പിന് മേല്‍ സര്‍ക്കാരിന്റെ സമ്മര്‍ദം ഏറിയതോടെയാണ് കൂടുതല്‍ സുരക്ഷാ നടപടികളിലേക്ക് വാട്‌സ്ആപ്പ് നീങ്ങുന്നത്. വ്യാജവാര്‍ത്തകളുടെ ഉറവിടം കണ്ടെത്താന്‍ നടപടി വേണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം. കഴിഞ്ഞ വര്‍ഷം വ്യാജ വാര്‍ത്തകളെ തുടര്‍ന്നുണ്ടായ ആള്‍ക്കൂട്ട ആക്രമണത്തില്‍ ഒരു ഡസനിലേറെ ആളുകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018