GADGET

ഫേസ്ബുക്ക് കുടുംബം കൂട്ടത്തോടെ നിലച്ചപ്പോള്‍ ലോട്ടറി ടെലിഗ്രാമിന്!; 24 മണിക്കൂര്‍ കൊണ്ട് 30 ലക്ഷം യൂസര്‍മാര്‍ 

റഷ്യന്‍ ടെക്കികളായ പാവെല്‍ ദുരോവും സഹോദരന്‍ നിക്കോലൈ ദുരോവുമാണ് ടെലിഗ്രാമിന്റെ സൃഷ്ടാക്കള്‍. ഏറ്റവും വലിയ സേവന സ്തംഭനമാണ് ഫേസ്ബുക്കിന് കീഴിലെ സാമൂഹ്യ മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം നേരിട്ടത്.

ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സ്ആപ്പ് സേവനങ്ങള്‍ മണിക്കൂറുകളോളം തടസപ്പെട്ടപ്പോള്‍ ലോട്ടറി അടിച്ചത് മെസേജിങ് ആപ്ലിക്കേഷനായ ടെലിഗ്രാമിന്. 24 മണിക്കൂര്‍ കൊണ്ട് 30 ലക്ഷം പുതിയ ഉപഭോക്താക്കളെയാണ് ടെലിഗ്രാമിന് കിട്ടിയത്. സെര്‍വര്‍ തകരാറിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സ്ആപ്പ് സേവനങ്ങള്‍ തകരാറിലായത്. 24 മണിക്കൂറില്‍ ലക്ഷക്കണക്കിന് ഉപയോക്താക്കള്‍ ടെലിഗ്രാമില്‍ സൈന്‍ അപ്പ് ചെയ്തതായി ടെലിഗ്രാം സ്ഥാപകനായ പാവെല്‍ ദുരോവ് പറഞ്ഞു.

എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ ടെലിഗ്രാമിന് പ്രാപ്തിയുണ്ട്. യഥാര്‍ത്ഥ സ്വകാര്യതയാണ് ടെലിഗ്രാം വാഗ്ദാനം ചെയ്യുന്നത്. 
പാവെല്‍ ദുരോവ്

ഫേസ്ബുക്ക് ഇന്‍സ്റ്റഗ്രാം സേവനങ്ങള്‍ തടസപ്പെട്ടപ്പോള്‍ ആളുകള്‍ സമാനമായ ഫീച്ചറുകള്‍ നല്‍കുന്ന ടെലിഗ്രാമിലേക്ക് തിരിഞ്ഞു. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സേവന സ്തംഭനമാണ് ഫേസ്ബുക്കിന് കീഴിലെ സാമൂഹ്യ മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം നേരിട്ടത്. സെര്‍വര്‍ മാറ്റമാണ് കുഴപ്പുമുണ്ടാക്കിയതെന്നാണ് ഫേസ്ബുക്കിന്റെ ഔദ്യോഗിക വിശദീകരണം. എന്നാല്‍ പ്രശ്നം പൂര്‍ണമായും പരിഹരിച്ചുവെന്ന് ഫെയ്സ്ബുക്ക് അറിയിച്ചു.

എന്‍ക്രിപ്ഷന്‍ സംവിധാനത്തിന്റെ സമ്പൂര്‍ണ സുരക്ഷയാണ് ടെലിഗ്രാം ഉപയോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. സ്വകാര്യതയില്‍ വിട്ടുവീഴ്ച ചെയ്യാത്തതിന്റെ പേരില്‍ റഷ്യന്‍ ഭരണകൂടവും ടെലിഗ്രാമും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. 20 കോടി പ്രതിമാസ ഉപയോക്താക്കള്‍ ടെലിഗ്രാമിനുണ്ട്.

റഷ്യന്‍ ടെക്കികളായ പാവെല്‍ ദുരോവും സഹോദരന്‍ നിക്കോലൈ ദുരോവുമാണ് ടെലിഗ്രാമിന്റെ സൃഷ്ടാക്കള്‍. ഉപഭോക്താവിന്റെ സ്വകാര്യതയ്ക്ക് ഏറെ വിലകല്‍പ്പിക്കുന്ന ചാറ്റ് ആപ്പായ ടെലിഗ്രാം ഫീച്ചറുകളാലും സമ്പന്നമാണ്. 2013ല്‍ ആരംഭിച്ച ടെലിഗ്രാം അന്ന് തന്നെ എന്‍ഡ് ടു എന്‍ഡ് ഇന്‍ക്രിപ്ഷന്‍ സംവിധാനം ഉപഭോക്താക്കള്‍ക്ക് നല്‍കിയിരുന്നു. വാട്‌സ്ആപ്പ് പോലെ തന്നെ മൊബൈല്‍ നമ്പര്‍ അധിഷ്ഠിത ചാറ്റ് ആപ്പ് തന്നെയാണ് ടെലിഗ്രാമും. വാട്‌സ്ആപ്പ് ഈയടുത്ത അവതരിപ്പിച്ച സ്റ്റിക്കര്‍ പോലുള്ള ഫീച്ചറുകളും, വലിയ ഫയലുകള്‍ ഷെയര്‍ ചെയ്യാനുള്ള സൗകര്യവും ടെലിഗ്രാമിലും ലഭ്യമാണ്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018