GADGET

ഫോണില്‍ ടൈപ്പ് ചെയ്യേണ്ട, ഇന്റര്‍നെറ്റും വേണ്ട!; ഗൂഗിള്‍ കീബോര്‍ഡിനോട് പറഞ്ഞു കൊടുത്താല്‍ മതി 

2016 ലാണ് വിര്‍ച്വല്‍ കീബോര്‍ഡ് ആപ്പായ ജി ബോര്‍ഡ് കീ ബോര്‍ഡ് ഗൂഗിള്‍ പുറത്തിറക്കിയത്. അമേരിക്കന്‍ ഇംഗ്ലീഷാണ് ഗൂഗിളിന്റെ ജിബോര്‍ഡ് ഉപയോഗിക്കുന്നത്.

ഇനി ഫോണില്‍ ടൈപ്പ് ചെയ്യേണ്ട. ഗൂഗിള്‍ കീബോര്‍ഡിനോട് പറഞ്ഞുകൊടുത്താല്‍ ജി ബോര്‍ഡ് തനിയെ തന്നെ ടൈപ്പ് ചെയ്‌തോളും. ഓഫ്ലൈനായും ഇത് ഉപയോഗപ്പെടുത്താം എന്നുള്ളതാണ് മറ്റൊരു പ്രത്യേകത. ഗൂഗിള്‍ വോയിസ് റെക്കഗ്‌നിഷന്‍ അടിസ്ഥാനപ്പെടുത്തിയാണ് ജി ബോര്‍ഡില്‍ ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. 2016 ലാണ് വിര്‍ച്വല്‍ കീബോര്‍ഡ് ആപ്പായ ജി ബോര്‍ഡ് കീ ബോര്‍ഡ് ഗൂഗിള്‍ പുറത്തിറക്കിയത്. ഐ ഫോണ്‍ ഓപറേറ്റിങ് സിസ്റ്റങ്ങളിലും ആന്‍ഡ്രോയിഡിലും ഇത് ലഭ്യമായിരുന്നു.

കേള്‍ക്കുന്ന ശബ്ദങ്ങളെ വേഗത്തില്‍ മൈക്കുകള്‍ വഴി പിടിച്ചെടുത്ത് ജിബോര്‍ഡ് അക്ഷരങ്ങളാക്കി മാറ്റും. ഓരോ അക്ഷരങ്ങള്‍ കൃത്യമായി കേട്ട് തിരിച്ചറിയുന്നതിനുള്ള സംവിധാനവും കൂടുതല്‍ മെച്ചപ്പെടുത്തിയിട്ടുണ്ട്. അമേരിക്കന്‍ ഇംഗ്ലീഷാണ് ഗൂഗിളിന്റെ ജിബോര്‍ഡ് ഉപയോഗിക്കുന്നത്. ഇന്റര്‍നെറ്റ് കണക്ഷനില്ലാത്തപ്പോള്‍ നേരത്തെ ഗൂഗിളിന്റെ വോയിസ് റെക്കഗ്‌നിഷന്‍ സംവിധാനം ആപ്പിന് ഉപയോഗപ്പെടുത്താന്‍ സാധിക്കുകയില്ലായിരുന്നു. ഈ പ്രശ്നത്തിനാണ് ഇതോടെ പരിഹാരമായിരിക്കുന്നത്.

ഗൂഗിള്‍ വോയിസ് റെക്കഗ്‌നിഷന്‍ പുറത്തിറക്കിയതോടെ ടൈപ്പ് ചെയ്യുന്ന ബുദ്ധിമുട്ടാണ് ഇല്ലാതെയായത്. ഇന്റര്‍നെറ്റ് കണക്ഷന്‍ വേണമെന്ന ഒരേയൊരു നിര്‍ബന്ധം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ പുതിയ ഫീച്ചറില്‍ ഇന്റര്‍നെറ്റ് കൂടി വേണ്ടെന്ന് ഗൂഗിള്‍ വാഗ്ദാനം ചെയ്യുന്നത്. ഇതോടെ ആപ്പ് ഉപയോക്താക്കളുടെ എണ്ണത്തിലും വര്‍ധനവുണ്ടായേക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018