GADGET

ഫോള്‍ഡബിള്‍ ഫോണുമായി ഗൂഗിളും! അണിയറ ഒരുക്കങ്ങള്‍ തകൃതി, പേറ്റന്റ് രേഖകള്‍ പുറത്ത് 

ഗൂഗിളിന്റെ പേറ്റന്റ് രേഖകളാണ് കമ്പനിയുടെ ഫോള്‍ഡബിള്‍ ഫോണ്‍ പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പരസ്യമാക്കിയത്.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പല പ്രമുഖ മൊബൈല്‍ കമ്പനികളും ഫോള്‍ഡബിള്‍ ഫോണിനു പിന്നാലെയായിരുന്നു. സാംസങും വാവെയും ഇത്തരത്തില്‍ മടക്കിയ ഉപയോഗിക്കാവുന്ന സ്മാര്‍ട്ഫോണ്‍ ആദ്യം വിപണിയില്‍ എത്തിക്കും എന്ന് പറഞ്ഞതിന് പിന്നാലെയാണ് ഇവര്‍ക്കെല്ലാം മുന്നേ ചൈനീസ് നിര്‍മാതാക്കളായ റോയോള്‍ ഫോണ്‍ വിപണിയില്‍ അവതരിപ്പിച്ചത്. ഫോണ്‍ ആണോ ടാബാണോ എന്ന് ചോദില്‍ ഉത്തരം പറയാന്‍ ബുദ്ധിമുട്ടായിരിക്കും. എന്നാല്‍ ഒരേ സമയം ടാബായും മടക്കി സ്മാര്‍ട്ഫോണായും ഉപയോഗിക്കാന്‍ കഴിയുന്ന ഉപകരണമാണെന്നാണ് റോയോള്‍ അവകാശപ്പെടുന്നത്.

 ഫോള്‍ഡബിള്‍ ഫോണുമായി ഗൂഗിളും! അണിയറ ഒരുക്കങ്ങള്‍ തകൃതി, പേറ്റന്റ് രേഖകള്‍ പുറത്ത് 

സാംസങ് ഗ്യാലക്സിയും അടുത്തിടെ ഫോള്‍ഡ് സ്മാര്‍ട്ഫോണ്‍ പുറത്തിറക്കിക്കൊണ്ട് ഈ രംഗത്തേക്ക് കടന്നു വന്നു. തൊട്ടുപിന്നാലെ മേറ്റ് എക്സുമായി വാവേയും. ഓപ്പോ, ഷാവോമി, മോട്ടോറോള കമ്പനികള്‍ ഫോള്‍ഡബിള്‍ ഫോണുകള്‍ക്കായുള്ള അണിയറ പ്രവര്‍ത്തനങ്ങള്‍ തകൃതിയാക്കിയിട്ടുണ്ട്. ഇതിനെല്ലാം പിന്നാലെയാണ് ഇപ്പോഴിതാ ഗൂഗിളും ഫോള്‍ഡബിള്‍ ഫോണ്‍ നിര്‍മിക്കാനുള്ള പദ്ധയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗൂഗിളിന്റെ പേറ്റന്റ് രേഖകളാണ് കമ്പനിയുടെ ഫോള്‍ഡബിള്‍ ഫോണ്‍ പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പരസ്യമാക്കിയത്.

മോട്ടോറോളയുടെ ഫോള്‍ഡബിള്‍ ഫോണിന് സമാനമായി നീളമുള്ള സ്‌ക്രീന്‍, പകുതിയായി മടക്കും വിധമാണ് ഗൂഗിളിന്റെ ഫോള്‍ഡബിള്‍ ഫോണ്‍. ഒരു മടക്ക് മാത്രമാണ് ഫോണിനുള്ളത്. പകുതി മടക്കിയതും, പൂര്‍ണമായും മടക്കിയതുമായ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഓര്‍ഗാനിക് എല്‍ഇഡി ഡിസ്പ്ലേ ആയിരിക്കും ഫോണിലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗൂഗിള്‍ ഫോള്‍ഡബിള്‍ ഫോണുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങളൊന്നും തന്നെ ലഭ്യമല്ല. പേറ്റന്റ് രേഖകളില്‍ നില്‍കിയിട്ടുള്ള വിവരങ്ങള്‍ മാത്രമാണിത്.

 ഫോള്‍ഡബിള്‍ ഫോണുമായി ഗൂഗിളും! അണിയറ ഒരുക്കങ്ങള്‍ തകൃതി, പേറ്റന്റ് രേഖകള്‍ പുറത്ത് 

ഫോള്‍ഡബിള്‍ സ്‌ക്രീന്‍ സ്മാര്‍ടഫോണുകള്‍ക്ക് കൂടി അനുയോജ്യമായ വിധത്തിലാണ് ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ പതിപ്പായ ആന്‍ഡ്രോയിഡ് ക്യൂ ഗൂഗിള്‍ തയ്യാറാക്കിയിട്ടുള്ളത്. ആന്‍ഡ്രോയിഡ് ക്യൂ ബീറ്റാ പതിപ്പ് കമ്പനി പുറത്തിറക്കിയിട്ടുണ്ട്. ഒരു പരീക്ഷണം എന്ന നിലയില്‍ മാത്രമാണ് ഈ ഫോണുകളെ പല കമ്പനികളും കാണുന്നത്. എന്നാല്‍ ഫോള്‍ഡബിള്‍ ഫോണുകളായിരിക്കും സ്മാര്‍ട്ഫോണ്‍ വിപണിയുടെ ഇനിയുള്ള ട്രെന്‍ഡ് എന്നാണ് റിപ്പോര്‍ട്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018