GADGET

ആന്‍ഡ്രോയിഡ് ഗോ അടിസ്ഥാനമാക്കിയുള്ള ആദ്യ മോഡല്‍, വില കുറവും; ‘റെഡ്മി ഗോ’ മാര്‍ച്ച് 19ന് അവതരിപ്പിക്കുമെന്ന് ഷവോമി 

എന്‍ട്രി ലെവല്‍ സ്മാര്‍ട്‌ഫോണാണ് റെഡ് മീ ഗോ. 3,000 എംഎഎച്ചാണ് ബാറ്ററി കരുത്ത്.

വില കുറഞ്ഞ സ്മാര്‍ട്‌ഫോണ്‍ അവതരിപ്പിക്കാനൊരുങ്ങി ചൈനീസ് നിര്‍മാതാക്കളായ ഷവോമി. ആന്‍ഡ്രോയിഡ് ഗോ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന റെഡ് മീ ഗോയാണ് ഷവോമിയുടെ പുത്തന്‍ ഫോണ്‍. മാര്‍ച്ച് 19ന് ഇന്ത്യന്‍ വിപണിയില്‍ ഫോണ്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. ജനുവരിയിലായിരുന്നു റെഡ്മി ഗോ ചൈനീസ് വിപണിയില്‍ അവതരിപ്പിച്ചത്. ട്വിറ്ററിലൂടെയാണ് ഷവോമി ഇക്കാര്യം പുറത്തുവിട്ടത്.

എന്‍ട്രി ലെവല്‍ സ്മാര്‍ട്‌ഫോണാണ് റെഡ് മീ ഗോ. സ്‌നാപ്ഡ്രാഗണ്‍ 425 ക്വാഡ് കോര്‍ പ്രൊസസറാണ് കരുത്ത് പകരുന്നത്. 5 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേയാണ് ഫോണിന്. 1 ജിബി റാം, 8 ജിബി ഇന്റേണല്‍ സ്റ്റോറേജ് ( 128 ജിബി വരെ വര്‍ധിപ്പിക്കാം), എട്ട് മെഗാപിക്‌സലിന്റെ പിന്‍ ക്യാമറ, എല്‍ഇഡി ഫ്ളാഷ്, 5 മെഗാപിക്‌സല്‍ മുന്‍ ക്യാമറ, 3,000 എംഎഎച്ച് ബാറ്ററി കരുത്ത്, ഡ്യുവല്‍ സിം, ബ്ലൂടുത്ത്, മൈക്രോ യുഎസ്ബി എന്നീ പുതിയ മോഡലിന്റെ സവിശേഷതകളാണ്. ഡ്യുവല്‍ സിം, ഡെഡിക്കേറ്റഡ് കാര്‍ഡ് സ്ലോട്ട്, വൈഫൈ, ബ്ലൂടുത്ത് 4.1 എന്നീ പ്രത്യേകതകളുമുണ്ടാവും.

ഇന്ത്യയിലെ വില പ്രഖ്യാപിച്ചിട്ടില്ല. ഏകദേശം 5000 രൂപ വിലയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിലക്കുറവുള്ള ചെറിയ സ്മാര്‍ട്‌ഫോണുകളില്‍ ഉപയോഗിക്കുന്ന ആന്‍ഡ്രോയിഡ് 8.1 ഓറിയോയുടെ കുഞ്ഞന്‍ പതിപ്പാണ് ആന്‍ഡ്രോയിഡ് ഗോ. ഒരു ജിബി റാം ശേഷിയും കുറഞ്ഞ ശേഷിയുമുള്ള ഫോണുകളില്‍ ആന്‍ഡ്രോയിഡ് ഗോ ഉപയോഗിക്കാന്‍ സാധിക്കും. ഈ ഓപ്പറേറ്റിങ് സിസ്റ്റത്തിന് ഇണങ്ങുന്ന വിധം ഗൂഗിള്‍ ഗോ, യൂട്യൂബ് ഗോ, ജിമെയില്‍ ഗോ തുടങ്ങിയ ആപ്പുകളും ഒരുക്കിയിട്ടുണ്ട്. ബജറ്റ് സ്മാര്‍ട്‌ഫോണ്‍ നിരയില്‍ മുന്നിലുള്ള ഷവോമി റെഡ്മി ഗോയെയും വിലക്കുറവുള്ള മോഡലായി അവതരിപ്പിക്കുമെന്ന് കരുതപ്പെടുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018