GADGET

മെച്ചപ്പെട്ട പ്രൊസസര്‍, ബാറ്ററി, ക്യാമറ ഫീച്ചറുകളുമായി “റെഡ്മി 7” വിപണിയില്‍ അവതരിപ്പിച്ച് ഷവോമി 

ബജറ്റ് സ്മാര്‍ട്ഫോണ്‍ വിഭാഗമായ റെഡ്മി 6ന്റെ പിന്‍ഗാമിയാണ് റെഡ്മി 7. 999 യുവാനാണ് റെഡ്മി 7ന്റെ ചൈനയിലെ പ്രാരംഭ വില.

ഷവോമിയുടെ പുതിയ റെഡ്മി 7 സ്മാര്‍ട്ഫോണ്‍ ചൈനയില്‍ പുറത്തിറക്കി. ഫെബ്രുവരി അവസാനത്തോടെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച റെഡ്മി നോട്ട് 7 പ്രോ സ്മാര്‍ട്ഫോണും ചൈനീസ് വിപണിയില്‍ അവതരിപ്പിച്ചു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഇന്ത്യന്‍ വിപണിയിലെത്തിയ ബജറ്റ് സ്മാര്‍ട്ഫോണ്‍ വിഭാഗമായ റെഡ്മി 6ന്റെ പിന്‍ഗാമിയാണ് റെഡ്മി 7. 2 ജിബി, 3 ജിബി, 4 ജിബി എന്നീ മൂന്ന് സ്റ്റോറേജ് വേരിയറ്റുകളിലാണ് റെഡ്മി വിപണിയില്‍ എത്തുന്നത്.

റെഡ്മി 6ല്‍ നിന്നും വ്യത്യസ്തമായി മെച്ചപ്പെട്ട പ്രൊസസര്‍, ബാറ്ററി, ക്യാമറ ഫീച്ചറുകളാണ് റെഡ്മി 7ന്റെ സവിശേഷതകള്‍. മാര്‍ച്ച് 26 മുതല്‍ ഫോണ്‍ ചൈനയില്‍ വില്‍പനയ്ക്കെത്തും. ഇന്ത്യയിലേക്ക് എന്ന് ഫോണ്‍ എത്തുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. നീല, ചുവപ്പ്, കറുപ്പ് നിറങ്ങളിലാണ് റെഡ്മി 7 സ്മാര്‍ട്ഫോണ്‍ വിപണിയിലെത്തുക. 999 യുവാനാണ് റെഡ്മി 7ന്റെ ചൈനയിലെ പ്രാരംഭ വില. രണ്ട് ജിബി റാമും 16 ജിബി സ്റ്റോറേജ് മോഡലിന് 699 യുവാനാണ് വില. മൂന്ന് ജിബി റാമും 32 ജിബി സ്റ്റോറേജും ഉളള മോഡലിന് 799 യുവാനും, നാല് ജിബി റാമും 64 ജിബി സ്റ്റോറേജും മുളള മോഡലിന് 999 യുവാനുമാണ് വില.

റെഡ്മി 7ന്റെ വാട്ടര്‍ ഡ്രോപ്പ് നോച്ചോടു കൂടിയുളള എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയുടെ വലിപ്പം 6.26 ഇഞ്ചാണ് (19:9 അനുപാതം). ആന്‍ഡ്രോയിഡ് പൈ ആണ് മോഡലിന്റെ ഓപ്പറേറ്റിങ് സിസ്റ്റം. പുതിയ മോഡലില്‍ 12 മെഗാപിക്‌സലിന്റെ പിന്‍ ക്യാമറയും കൂടെ 2 മെഗാപിക്‌സല്‍ ഡ്യുവല്‍ റിയര്‍ ക്യാമറയുമാണുള്ളത്. മുന്‍ ക്യാമറ 8 മെഗാപിക്‌സലാണ്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 632 പ്രൊസസറോടു കൂടിയ ഫോണിന്റെ ബാറ്ററി കരുത്ത് 4000 എംഎഎച്ച് ആണ്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018