GADGET

വിലകുറഞ്ഞ സ്മാര്‍ട്‌ഫോണുമായി ഷവോമി; ആന്‍ഡ്രോയ്ഡ് ഗോയില്‍ എന്‍ട്രി ലെവല്‍ ഫോണ്‍  

വിലകൂടിയ ഫോണുകള്‍ വാങ്ങാന്‍ കഴിയാത്ത ആളുകളെയും സ്മാര്‍ട് സേവനങ്ങളിലേക്ക് കൊണ്ടുവരിക ലക്ഷ്യം. സിംഗിള്‍ ലെന്‍സ് ക്യാമറയാണ് പിന്‍ഭാഗത്തും മുന്നിലും ഉള്ളത്.

വില കുറഞ്ഞ സ്മാര്‍ട്‌ഫോണുമായി ചൈനീസ് നിര്‍മാതാക്കളായ ഷവോമി വീണ്ടും. ഷവോമിയുടെ ആദ്യ ആന്‍ഡ്രോയിഡ് ഗോ ഫോണായ റെഡ്മി ഗോ ഇന്ത്യന്‍ വിപണിയിലെത്തി. 4,499 രൂപയാണ് വില. ഇന്ത്യന്‍ സ്മാര്‍ട് ഫോണ്‍ മാര്‍ക്കറ്റില്‍ ഷവോമിയുടെ ഏറ്റവും വില കുറഞ്ഞ ഫോണാണിത്. മാര്‍ച്ച് 22ന് 12 മണി മുതല്‍ ഷവോമി വെബ്സൈറ്റ് വഴിയും മി ഹോം സ്റ്റോറുകള്‍ വഴിയും ഫ്ളിപ്കാര്‍ട്ട് വഴിയും ഫോണ്‍ വാങ്ങാം. ജനുവരിയില്‍ റെഡ്മി ഗോ ചൈനീസ് വിപണിയില്‍ അവതരിപ്പിച്ചിരുന്നു.

വിലകുറഞ്ഞ സ്മാര്‍ട്‌ഫോണുമായി ഷവോമി;  ആന്‍ഡ്രോയ്ഡ് ഗോയില്‍ എന്‍ട്രി ലെവല്‍ ഫോണ്‍  
Gadgets360

വില കുറഞ്ഞ സ്മാര്‍ട്ട് ഫോണുകളിലും തങ്ങളുടെ ഒഎസ് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗൂഗിള്‍ ആന്‍ഡ്രോയിഡ് ഗോ അവതരിപ്പിച്ചത്. ആന്‍ഡ്രോയിഡ് 8.1 ഓറിയോയുടെ മറ്റൊരു പതിപ്പാണിത്. വളരെ പരിമിതമായ സ്റ്റോറേജ് ഉപയോഗിച്ച് ഗോ ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിപ്പിക്കാം. ഈ ഓപ്പറേറ്റിങ് സിസ്റ്റത്തിന് ഇണങ്ങുന്ന വിധം ഗൂഗിള്‍ ഗോ, യൂട്യൂബ് ഗോ, ജിമെയില്‍ ഗോ തുടങ്ങിയ ആപ്പുകളും ഗൂഗിള്‍ ഒരുക്കിയിട്ടുണ്ട്. ഇവയെല്ലാം റെഡ്മി ഗോയിലുണ്ട്.

എന്‍ട്രി ലെവല്‍ സ്മാര്‍ട്ഫോണാണ് റെഡ് മീ ഗോ. പ്ലാസ്റ്റിക് ബോഡിയാണ് ഫോണിനുള്ളത്. 5 ഇഞ്ച് എച്ച്ഡി ഡിസ്പ്ലേ. 1.4 ജിഗാഹെര്‍ട്സുള്ള ക്വാര്‍ട്ടക്‌സ് എ53 കോര്‍ സ്‌നാപ്ഡ്രാഗണ്‍ 425 ചിപ്‌ സെറ്റ് പ്രൊസസറാണ് ഉപയോഗിച്ചിരിക്കുന്നത്. 1 ജിബി റാം, 8 ജിബി ഇന്റേണല്‍ സ്റ്റോറേജും (128 ജിബി വരെ വര്‍ധിപ്പിക്കാം) നല്‍കിയിരിക്കുന്നു. സിംഗിള്‍ ലെന്‍സ് ക്യാമറയാണ് പിന്‍ഭാഗത്തും മുന്നിലും ഉള്ളത്. 8 മെഗാപിക്സലിന്റെ പിന്‍ ക്യാമറ, എല്‍ഇഡി ഫ്‌ളാഷ്, 5 മെഗാപിക്സല്‍ മുന്‍ ക്യാമറ, 3,000 എംഎഎച്ച് ബാറ്ററി കരുത്ത്, ഡ്യുവല്‍ സിം, ബ്ലൂടുത്ത്, മൈക്രോ യുഎസ്ബി എന്നീ പുതിയ മോഡലിന്റെ സവിശേഷതകളാണ്. ഡ്യുവല്‍ സിം, ഡെഡിക്കേറ്റഡ് കാര്‍ഡ് സ്ലോട്ട്, വൈഫൈ, ബ്ലൂടുത്ത് 4.1 എന്നീ പ്രത്യേകതകളുമുണ്ടാവും.

വിലകുറഞ്ഞ സ്മാര്‍ട്‌ഫോണുമായി ഷവോമി;  ആന്‍ഡ്രോയ്ഡ് ഗോയില്‍ എന്‍ട്രി ലെവല്‍ ഫോണ്‍  
Gadgets360

നോക്കിയ വണ്‍, സാംസങ് ഗാലക്സി ജെ2 കോര്‍, മൈക്രോമാക്സ് ഭാരത് ഗോ, ജിയോഫോണ്‍ 2 മോഡലുകളെ നേരിടുന്നതിനാണ് ഷവോമി കുറഞ്ഞ വിലയില്‍ ആന്‍ഡ്രോയിഡ് ഗോ സ്മാര്‍ട്‌ഫോണുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഈ രണ്ടു കമ്പനികളും ആന്‍ഡ്രോയിഡ് ഗോ സ്മാര്‍ട്‌ഫോണുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു. വിലകൂടിയ ഫോണുകള്‍ വാങ്ങാന്‍ കഴിയാത്ത ആളുകളെയും സ്മാര്‍ട് സേവനങ്ങളിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ വികസ്വര രാജ്യങ്ങളെ ലക്ഷ്യമിട്ടാണ് ആന്‍ഡ്രോയിഡ് ഗോ പദ്ധതി ഗൂഗിള്‍ ആരംഭിച്ചിരിക്കുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018