GADGET

ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടരുന്ന യൂട്യൂബ് ചാനല്‍ ഇന്ത്യയിലേത്; പ്യൂഡൈപൈയെ മറികടന്ന് ടി-സീരീസ് 

ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്‍തുടരുന്ന യൂട്യൂബ് ചാനല്‍ എന്ന ഖ്യാതി ഇനി മുതല്‍ ഇന്ത്യന്‍ യൂട്യൂബ് ചാനലായ ടി-സീരീസിന്. സബ്‌ക്രൈബേഴ്‌സിന്റെ എണ്ണത്തില്‍ സ്വീഡിഷ് യൂട്യൂബറിന്റെ ചാനലായ ‘പ്യൂഡൈപൈ’യെ മറികടന്നാണ് ഇന്ത്യന്‍ പ്രൊഡക്ഷന്‍ ഹൗസും സംഗീത വിതരണക്കാരുമായ ടി-സീരീസ് ഒന്നാമതെത്തിയത്. ഇന്ന് ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒരുമണിക്ക് പ്യൂഡൈപൈയ്ക്ക് 90,464,786 സബ്‌ക്രൈബര്‍മാര്‍ ഉള്ളപ്പോള്‍ ടി സീരീസിന് 90,484,326 പേരാണ് സബ്‌ക്രൈബറായി ഉള്ളത്.

ഇന്നലെ ഉച്ചയ്ക്ക് ടീ- സീരിസിന് 90,337,357 സബ്‌ക്രൈബര്‍ എന്ന നിലയില്‍ നില്‍ക്കുമ്പോള്‍ പ്യൂഡൈപൈ 90,338,188 എന്ന നിലയില്‍ മുന്നിലായിരുന്നു. ഇരു ചാനലുകളും തമ്മിലുള്ള മത്സരം ഏറെനാളായി നടക്കുന്നതാണ്. ടി-സീരീസ് തലവന്‍ ഭൂഷണ്‍ കുമാര്‍, ചാനലിനെ ലോകത്തെ ഏറ്റവും സബ്‌ക്രൈബര്‍ ഉള്ള യുട്യൂബ് ചാനല്‍ ആക്കുന്നതിന്റെ ഭാഗമായി ഭാരത് വിന്‍സ് എന്ന പേരില്‍ ക്യാംപയിന്‍ ആരംഭിച്ചിരുന്നു. ഇതിനായി അളുകളുടെ സഹായവും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

ലോകത്തെ മുന്‍നിരയില്‍ ഒരു ഇന്ത്യന്‍ യൂട്യൂബ് ചാനല്‍ എത്തിയിരിക്കുന്നു. ഒന്നാമതെത്തിക്കുവാന്‍ ഒരുപാട് പ്രയത്‌നം നടത്തേണ്ടിവന്നിട്ടുണ്ട്. എന്റെ അച്ഛന്‍ ഗുല്‍ഷന്‍ കുമാറിന്റെ അഗ്രഹത്തിലാണ് ഞാന്‍ ഈ ചാനല്‍ ആരംഭിച്ചത്.
ഭൂഷണ്‍ കുമാര്‍

സല്‍മാന്‍ ഖാന്‍, വരുണ്‍ ധവാന്‍, അര്‍ജുന്‍ കപൂര്‍, ജോണ്‍ എബ്രഹാം തുടങ്ങിയ ബോളിവുഡ് നടന്‍മാര്‍ പ്യൂഡൈപൈയ്‌ക്കെതിരെയുള്ള ക്യാംപെയിന്റെ ഭാഗമായിരുന്നു. ടി-സിരീസ് യുട്യൂബ് ചാനല്‍ 2006 മാര്‍ച്ച് 13 ന് ആണ് പ്രവര്‍ത്തനമാരംഭിച്ചത്. ഇതിന് 29 സബ് ചാനലുകളുമുണ്ട്. സിനിമാ ട്രെയിലറുകള്‍, സംഗീതം എന്നിവയാണ് പ്രധാനമായും ചാനല്‍ പുറത്തുവിടുന്നത്.

സ്വീഡിഷ് വ്‌ളോഗറും, ഗെയിമറുമായ ഫിലിക്‌സ് ഷെല്‍ബെര്‍ഗാണ് പ്യൂഡൈപൈ എന്ന യൂട്യൂബ് ചാനല്‍ നടത്തുന്നത്. ടെസ്‌ല സിഇഒ എലോണ്‍ മസ്‌കിന്റെ പരിപാടി പ്യൂഡൈപൈയില്‍ വന്‍ ഹിറ്റ് നേടിയിരുന്നു. അടുത്തിടെ ക്രൈസ്റ്റ് ചെര്‍ച്ചിലെ കൂട്ടകൊലയ്‌ക്കെതിരെ ഫിലിക്‌സ് രൂക്ഷ ഭാഷയില്‍ പ്രതികരണം നടത്തിയിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018