GADGET

വാട്സ്ആപ്പില്‍ ലഭ്യമായതിന് സമാനമായ പുതിയ ഫീച്ചറുമായി മെസെഞ്ചറും!

മെസഞ്ചറിന്റെ ഏറ്റവും പുതിയ പതിപ്പിലാണ് ഈ ഫീച്ചര്‍ ലഭിക്കുക. നിലവില്‍ മെസെഞ്ചര്‍ അതിന്റെ നവീകരണ പാതയിലെന്ന് കമ്പനി.

ജനപ്രീയ ആപ്ലിക്കേഷനുകളിലൊന്നാണ് ഫേസ്ബുക്ക് മെസഞ്ചറില്‍ പുതിയൊരു ഫീച്ചര്‍ കൂടി അവതരിപ്പിച്ചു. ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്സ്ആപ്പില്‍ ലഭ്യമായതിന് സമാനമാണ് മെസെഞ്ചറിലെയും ഈ ഫീച്ചറെന്നാണ് റിപ്പോര്‍ട്ട്. 'ക്വോട്ട് ആന്‍ഡ് റിപ്ലേ' എന്ന ഫീച്ചറാണ് മെസഞ്ചര്‍ പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. ഒരു മെസേജിന് റിപ്ലേ ചെയ്യുമ്പോള്‍ മെസേജുകള്‍ ക്വോട്ട് ചെയ്ത് അയയ്ക്കാനാകും. മറുപടി നല്‍കേണ്ട സന്ദേശത്തില്‍ ലോങ് പ്രസ് ചെയ്താല്‍ പോപ് അപ് ആയി റിപ്ലേ ഓപ്ഷന്‍ വരും. ടെക്സ്റ്റ് മെസേജോ, ഫൊട്ടോയോ, ജിഫോ, വീഡിയോയോ, ഇമോജിയോ ക്വോട്ട് ആന്‍ഡ് റിപ്ലേ ചെയ്യാം.

വാട്സ്ആപ്പില്‍ ലഭ്യമായതിന് സമാനമായ പുതിയ ഫീച്ചറുമായി മെസെഞ്ചറും!

മെസഞ്ചറിന്റെ ഏറ്റവും പുതിയ പതിപ്പിലാണ് ഈ ഫീച്ചര്‍ ലഭിക്കുക. പുതിയ ഫീച്ചര്‍ ലഭിക്കാന്‍ മെസഞ്ചര്‍ അപ്ഡേറ്റ് ചെയ്യണം എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അടുത്തിടെ മെസഞ്ചറില്‍ അണ്‍സെന്‍ഡ് ഫീച്ചര്‍ ഫെയ്‌സ്ബുക്ക് ഉള്‍പ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ക്വാട്ട് ആന്‍ഡ് റിപ്ലേ ഫീച്ചറും ഉള്‍പ്പെടുത്തിയത്. അണ്‍സെന്‍ഡ് ഫീച്ചര്‍ ഉപയോഗിച്ച് അയച്ച മെസേജുകള്‍ 10 മിനിറ്റിനുളളില്‍ ഉപയോക്താക്കള്‍ക്ക് ഡിലീറ്റ് ചെയ്യാന്‍ കഴിയും. നിലവില്‍ മെസെഞ്ചര്‍ അതിന്റെ നവീകരണ പാതയിലാണെന്നും കൂടുതല്‍ ഫീച്ചറുകള്‍ ആപ്പില്‍ ലഭ്യമാക്കുമെന്നും മെസഞ്ചര്‍ ചീഫ് സ്റ്റാന്‍ ചഡ്‌നോവ്‌സ്‌കി നേരത്തെ വ്യക്തമാക്കിയിരുന്നു.

മെസഞ്ചറും വാട്‌സ്ആപ്പും ഇന്‍സ്റ്റഗ്രാമും ലയിപ്പിക്കുമെന്ന് ഫേസ്ബുക്ക് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ലയനം പൂര്‍ത്തിയായാല്‍ ഒരു പ്ലാറ്റ്‌ഫോം വഴി മറ്റുളളവയിലേക്ക് ഉപയോക്താവിന് മെസേജ് അയയ്ക്കാന്‍ കഴിയും.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018