GADGET

ഗൂഗിള്‍ കുടുംബത്തിലെ ‘ഇന്‍ബോക്സും’ ഗുഡ്‌ബൈ പറയുന്നു! പ്രവര്‍ത്തനം ഏപ്രില്‍ 2 വരെ 

ഏപ്രില്‍ 2ന് പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നാണ് ഗൂഗിള്‍ ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തു. ഇന്‍ബോക്സ് നിര്‍ത്താന്‍ പോകുന്നുവെന്ന സൂചന നേരത്തെ തന്നെ ഗൂഗിള്‍ നല്‍കിയിരുന്നു.

ഗൂഗിളിന്റെ സാമൂഹിക കൂട്ടായ്മ വെബ്‌സൈറ്റായ ഗൂഗിള്‍ പ്ലസ് അടച്ചു പൂട്ടുന്നതിന് പിന്നാലെ ഗൂഗിളിന്റെ ഇമെയില്‍ ആപ്ലിക്കേഷനായ 'ഇന്‍ബോക്സും' പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. ഏപ്രില്‍ 2ന് പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നാണ് ഗൂഗിള്‍ ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്‍ബോക്സ് ഉപയോഗിക്കുന്നവര്‍ക്ക് ജിമെയിലിലേക്ക് മാറാമെന്നും ഗൂഗിളിന്റെ ബ്ലോഗ് കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

2014ലാണ് ഗൂഗിള്‍ മെയില്‍ ആപ്ലിക്കേഷനായ ഇന്‍ബോക്സ് ആരംഭിക്കുന്നത്. ജിമെയിലിനൊപ്പം ഉപയോഗിക്കാവുന്ന മൊബൈല്‍ ഫ്രണ്ട്ലിയായ കൂടുതല്‍ ഫീച്ചേഴ്സുള്ള ആപ്ലിക്കേഷന്‍ എന്ന നിലയിലായിരുന്നു ഇന്‍ബോക്സിനെ അവതരിപ്പിച്ചത്. ലക്ഷ്യമിട്ട നിലയിലേക്ക് ആപ്ലിക്കേഷന്‍ വളരാതിരുന്നതാണ് ഇന്‍ബോക്സ് നിര്‍ത്താന്‍ ഗൂഗിളിനെ പ്രേരിപ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. അതോടൊപ്പം തന്നെ ജിമെയിലിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് ഇന്‍ബോക്സിനോട് ഗുഡ്ബൈ പറയുന്നതെന്നാണ് ഗൂഗിളിന്റെ അവകാശവാദം. ജിമെയിലിന്റെ ഡെസ്‌ക് ടോപ് പതിപ്പില്‍ കൂടുതല്‍ ഫീച്ചറുകള്‍ ഇന്‍ബോക്സ് ആപ്ലിക്കേഷനില്‍ ഗൂഗിള്‍ അവതരിപ്പിച്ചിരുന്നു. എന്നിട്ടും ഉപഭോക്താക്കള്‍ ഏറ്റെടുക്കാതായതോടെ ഇന്‍ബോക്സ് നിര്‍ത്താന്‍ കമ്പനി തീരുമാനിച്ചത്.

ഗൂഗിള്‍ 2018 തുടക്കത്തില്‍ അവതരിപ്പിച്ച വേഗത്തില്‍ ഇമെയില്‍ സന്ദേശങ്ങള്‍ തയ്യാറാക്കാന്‍ സഹായിക്കുന്ന സ്മാര്‍ട് കംപോസ് ഫീച്ചര്‍ ഇന്‍ബോക്സിലാണ് ആദ്യം അവതരിപ്പിച്ചിരുന്നത്. ജിമെയില്‍ മൊബൈല്‍ ഡെസ്‌ക്ടോപ് പതിപ്പുകളില്‍ കൊണ്ടുവന്ന പല ഫീച്ചറുകളും അന്നുതന്നെ ഇന്‍ബോക്സിലും ഗൂഗിള്‍ നല്‍കിയിരുന്നു. ഇന്‍ബോക്സ് നിര്‍ത്താന്‍ പോകുന്നുവെന്ന സൂചന നേരത്തെ തന്നെ ഗൂഗിള്‍ നല്‍കിയിരുന്നു. നിലവില്‍ ഇന്‍ബോക്സ് ഉപയോഗിക്കുന്നവര്‍ ജിമെയിലിലേക്കോ ഗൂഗിള്‍ ടാസ്‌ക്, ഗൂഗിള്‍ കീപ്പ് ആപ്പ് എന്നിവയിലേക്കോ മാറണം. ഇവ ആന്‍ഡ്രോയിഡിലും ഐഒഎസിലും ലഭിക്കുമെന്നും ഗൂഗിളിന്റെ ബ്ലോഗ് കുറിപ്പില്‍ വ്യക്തമാക്കുന്നു.

2020 ഓടെ ഹാംഗ്ഔട്ടിന്റെ പ്രവര്‍ത്തനവും, ഈ വര്‍ഷം തന്നെ ഗൂഗിള്‍ പ്ലസും അടച്ചുപൂട്ടുമെന്ന് ഗൂഗിള്‍ നേരത്തെ അറിയിച്ചിരുന്നു. 2013ല്‍ ജിചാറ്റിന് പകരക്കാരനായിട്ടാണ് ഗൂഗിള്‍ ഹാംഗ്ഔട്ടിനെ ഉപഭോക്താക്കള്‍ക്ക് പരിചയപ്പെടുത്തുന്നത്. സന്ദേശമയയ്ക്കല്‍, വീഡിയോ ചാറ്റ്, എസ്എംഎസ്, വോയ്സ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ (വിഒഐപി) സവിശേഷതകള്‍ ഉള്‍പ്പെടെയാണ് കമ്പനി ഹാംഗ്ഔട്ടിനെ ഉപഭോക്താക്കള്‍ക്ക് പരിചയപ്പെടുത്തുന്നത്. എന്നാല്‍ അടുത്ത കാലത്തായി ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018