GADGET

4,000 എംഎഎച്ച് ബാറ്ററി ഫുള്‍ചാര്‍ജ് ആവാന്‍ 17 മിനുറ്റ്! ഫാസ്റ്റ് ചാര്‍ജിങ് ടെക്നോളജിയുമായി ഷവോമി 

100 വാട്ടിന്റെ ആദ്യ ചാര്‍ജര്‍ പുറത്തിറക്കുന്ന കമ്പനി എന്ന നേട്ടം ഷവോമിക്ക്. വാവെയ്യുടെ 65 വാട്ടിന്റെ ചാര്‍ജറും മികച്ച വേഗതയുള്ള ചാര്‍ജറാണ്.

'സൂപ്പര്‍ ചാര്‍ജ് ടര്‍ബോ' ഫാസ്റ്റ് ചാര്‍ജിങ് സാങ്കേതിക വിദ്യയുമായി ഷാവോമി. 100 വാട്ടിന്റെ ഫാസ്റ്റ് ചാര്‍ജിങ് ടെക്നോളജിയാണ് ഷവോമി അവതരിപ്പിച്ചത്. 4,000 എംഎഎച്ച് ബാറ്ററി കേവലം 17 മിനിറ്റില്‍ മുഴുവന്‍ ചാര്‍ജ് ആവുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഓപ്പോയുടെ സൂപ്പര്‍ വിഓഓസി ഫ്ളാഷ് ചാര്‍ജ് സാങ്കേതിക വിദ്യയുമായി ഷാവോമിയുടെ സൂപ്പര്‍ ചാര്‍ജ് ടര്‍ബോ ഫാസ്റ്റ് ചാര്‍ജിങ് സാങ്കേതിക വിദ്യ മത്സരിക്കുന്ന വീഡിയോ സിഇഓ ലിന്‍ ബിന്‍ പുറത്തുവിടുകയും ചെയ്തു. ഇത്തരത്തില്‍ 100 വാട്ടിന്റെ ആദ്യ ചാര്‍ജര്‍ പുറത്തിറക്കുന്ന കമ്പനി എന്ന നേട്ടം ഷവോമിക്ക് ലഭിക്കും.

ഓപ്പോ ചാര്‍ജറില്‍ 3,700 എംഎഎച്ച് ബാറ്ററി ഫോണ്‍ 17 മിനിറ്റില്‍ 65 ശതമാനം ചാര്‍ജ് ആയപ്പോള്‍, 100 വാട്ട് സൂപ്പര്‍ചാര്‍ജ് ടെക്നോളജി ചാര്‍ജര്‍ 4,000 എംഎഎച്ച് ബാറ്ററി ഫോണ്‍ 17 മിനിറ്റില്‍ മുഴുവന്‍ ചാര്‍ജ് ചെയ്തു. ഒപ്പോയുടെ 50 വാട്ടിന്റെ സൂപ്പര്‍വൂക്ക് ചാര്‍ജറിനെ കടത്തിവെട്ടുന്നതാണ് ഷവോമിയുടെ ഈ അതിവേഗ ചാര്‍ജര്‍. നിലവില്‍ ഏറ്റവും വേഗതയേറിയ (വയറുള്ള) ചാര്‍ജറായി അറിയപ്പെടുന്നതാണ് ഒപ്പോയുടെ സൂപ്പര്‍വൂക്ക് ചാര്‍ജറാണ്.

ചാര്‍ജറുകളുടെ നിര്‍മാണം ഇതിനോടകം ആരംഭിച്ചുകഴിഞ്ഞുവെന്നും റെഡ്മി ഫോണുകള്‍ക്ക് വേണ്ടിയാണ് ഈ സാങ്കേതിക വിദ്യ ആദ്യം ഉപയോഗിക്കുകയെന്നും കമ്പനി മേധാവി ലു വെയ്ബിങ് പറഞ്ഞു. സോഷ്യല്‍ മീഡിയ സേവനമായ വീബോയിലുടെയാണ് ഷാവോമി പുതിയ ചാര്‍ജര്‍ പ്രഖ്യാപിച്ചത്. ചാര്‍ജറിന്റെ മറ്റ് വിവരങ്ങള്‍ വ്യക്തമല്ല. ചാര്‍ജറിന്റെ ശേഷി പ്രകടമാക്കുന്ന വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്.

റെഡ്മി ഫോണുകളിലാണ് പുതിയ സാങ്കേതിക വിദ്യ ആദ്യം പ്രയോഗിക്കുക എന്ന് വ്യക്തമാക്കിയെങ്കിലും ഏത് ഫോണ്‍ ആയിരിക്കും അതെന്ന് വ്യക്തമല്ല. ഷവോമിയുടെ ഇനി വരാന്‍ പോകുന്ന മോഡലുകളില്‍ ഈ ചാര്‍ജറും ലഭിച്ചേക്കും. വാവെയ്യുടെ 65 വാട്ടിന്റെ ചാര്‍ജറും മികച്ച വേഗതയുള്ള ചാര്‍ജറാണ്. ഈ മോഡലുകളെയെല്ലാം കടത്തിവെട്ടിയാണ് 100 വാട്ടിന്റെ ചാര്‍ജറുമായി ഷവോമി വിപണിയില്‍ എത്തുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018