GADGET

കരുത്തന്‍ പ്രോസസ്സറും, 16 മൊപിക്സലിന്റെ ഇന്‍-ഡിസ്പ്ലേ സെല്‍ഫി ക്യാമറയും! നോക്കിയ എക്സ് 71 എത്തി 

ആന്‍ഡ്രോയ്ഡ് പൈ ആണ് ഓപ്പറേറ്റിങ് സിസ്റ്റം. ഫോണിന്റെ ഡിസ്പ്ലെയില്‍ തുളയിട്ട് സൃഷ്ടിച്ച സെല്‍ഫി ക്യാമറയൊടു കൂടിയ ആദ്യ നോക്കിയ ഫോണ്‍ ആണിത്.

പുതിയൊരു മോഡലുമായി നോക്കിയ വിപണിയില്‍. 'നോക്കിയ എക്സ്71' എന്ന് പേരിട്ടിരിക്കുന്ന മോഡലിനെ നിലവില്‍ തായ് വാനിലാണ് അവതരിപ്പിച്ചിരിക്കുന്നത്. സ്‌ക്രീനിലെ ഹോള്‍ പഞ്ച് സെല്‍ഫി ക്യാമറ, പിന്നില്‍ ട്രിപ്പിള്‍ ക്യാമറ, 48 മെഗാപിക്‌സല്‍ സെന്‍സര്‍ എന്നിവ നോക്കിയ എക്സ്71 ന്റെ പ്രധാന സവിശേഷതകളാണ്. 11,900 തായ്വാന്‍ ഡോളറാണ് മോഡലിന്റെ അടിസ്ഥാന വില. ഇന്ത്യയില്‍ ഏകദേശം 26,600 രൂപ വരെ വില പ്രതീക്ഷിക്കാം. തായ്വാനില്‍ ഏപ്രില്‍ 30 മുതല്‍ ഫോണിന്റെ വിതരണം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്.

6.4 ഇഞ്ച് ഫുള്‍ എച്ച്ഡി പഞ്ച് ഹോള്‍ ഡിസ്പ്ലേയാണ് ഫോണിലുള്ളത്. 2316X1080 പിക്സലാണ് ഡിസ്പ്ലേ റെസലൂഷന്‍. 1:1400 കോണ്ട്രാസ്റ്റ് റേഷ്യോയും 500 നിറ്റ് ബ്രൈറ്റ്നസും ഫോണിനുണ്ട്. 96 ശതമാനമാണ് NTSC കളര്‍ഗാമട്ട്. 2.2 ജിഗാഹെര്‍ട്സിന്റെ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 660 പ്രോസസറാണ് മോഡലിന്റെ കരുത്ത്. ആന്‍ഡ്രോയ്ഡ് പൈ ആണ് ഓപ്പറേറ്റിങ് സിസ്റ്റം. ഫോണിന്റെ ഡിസ്പ്ലെയില്‍ തുളയിട്ട് സൃഷ്ടിച്ച സെല്‍ഫി ക്യാമറയൊടു കൂടിയ ആദ്യ നോക്കിയ ഫോണ്‍ ആണിത്. 48 മെഗാപിക്‌സല്‍ പ്രധാന പിന്‍ ക്യാമറ ഫോണിന്റെ സവിശേഷതയാണ്.

6 ജിബി റാം കരുത്താണ് ഫോണിനുള്ളത്. 128 ജിബിയാണ് ഇന്റേണല്‍ മെമ്മറി കരുത്ത്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 256 ജിബി വരെ ഉയര്‍ത്താന്‍ കഴിയും. ട്രിപ്പിള്‍ പിന്‍ക്യാമറയാണ് ഫോണിലുള്ളത്. പ്രധാന ക്യാമറ 48 മെഗാപിക്സലും രണ്ടാം ക്യാമറ 5 മെഗാപിക്‌സല്‍, മൂന്നാം ക്യാമറ 8 മെഗാപിക്‌സല്‍ ആണ്. 8 മെഗാപിക്സലിന്റെ വൈഡ് ആംഗിള്‍ ലെന്‍സ് 120 ഡിഗ്രി ഫോക്ക്സ് നല്‍കുന്നു. 16 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറയും ഫോണിന് നല്‍കിയിരിക്കുന്നു.

3,500 എംഎഎച്ച് ആണ് ബാറ്ററി കരുത്ത്. കൂട്ടിന് 18 വാട്ടിന്റെ അതിവേഗ ചാര്‍ജിംഗ് സംവിധാനവുമുണ്ട്. പിന്‍ഭാഗത്താണ് സുരക്ഷയ്ക്കായി ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ ഘടിപ്പിച്ചിരിക്കുന്നത്. ഇരട്ട സിം സ്ലോട്ട്, 4 ജി വോള്‍ട്ട്, വൈഫൈ, ജിപിഎസ്, ബ്ലൂടൂത്ത് 5.0, 3.5 എംഎം ജാക്ക്, യുഎസ്ബി ടൈപ്പ് സി പോര്‍ട്ട് തുടങ്ങിയ കണക്ടീവിറ്റി സംവിധാനങ്ങള്‍ ഫോണിലുണ്ട്. ബ്ലാക്ക് കളര്‍ വേരിയന്റ് മാത്രമാണ് നിലവില്‍ അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യാന്തര വിപണികളില്‍ ഹാന്‍ഡ്‌സെറ്റ് എന്നെത്തുമെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018