GADGET

അങ്ങനെ പഴയെ പോലെ ഗ്രൂപ്പുകളില്‍ ആളുകളെ ‘ആഡ്’ ചെയ്യാന്‍ കഴിയില്ല!; പുതിയ ഫീച്ചറുമായി വാട്സ്ആപ്പ് 

മൊബൈല്‍ നമ്പര്‍ കിട്ടിയാല്‍ അഡ്മിന് അനുമതിയില്ലാതെ ആരെയും വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ ഒരാളെ ചേര്‍ക്കാന്‍ സാധിക്കും. ഇതിന് തടയിടുന്നതാണ് പുതിയ ഫീച്ചര്‍.

മെസേജിങ് ആപ്ലിക്കേഷനായ വാട്ട്സ്ആപ്പില്‍ പുതിയൊരു ഫീച്ചര്‍ കൂടി എത്തി. ഇനി മുതല്‍ ഗ്രൂപ്പുകളില്‍ പഴയെ പോലെ എല്ലാവര്‍ക്കും ചുമ്മാ ആളുകളെ 'ആഡ്' ചെയ്യാന്‍ സാധിക്കില്ല. പുതിയ ഫീച്ചറില്‍ അനുമതിയില്ലാതെ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളില്‍ ആളുകളെ ചേര്‍ക്കുന്നതിനെ തടയിടാനാകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. വാട്സ്ആപ്പിന്റെ പുതിയ അപ്ഡേറ്റിലാണ് ഈ പുതിയ പ്രൈവസി ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. നേരത്തെ മ്യൂട്ട് ചെയ്ത് വെക്കുകയല്ലാതെ മറ്റൊരു മാര്‍ഗം ഇല്ലായിരുന്നു. മൊബൈല്‍ നമ്പര്‍ കിട്ടിയാല്‍ അഡ്മിന് അനുമതിയില്ലാതെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ ഒരാളെ ചേര്‍ക്കാന്‍ സാധിക്കും. ഇതിന് തടയിടുന്നതാണ് പുതിയ ഫീച്ചര്‍.

എന്നാല്‍ ഇനി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം ഓരോ വാട്സ്ആപ്പ് ഉപയോക്താവിനും ലഭിക്കും. പുതിയ ഫീച്ചര്‍ അനുസരിച്ച് ഗ്രൂപ്പ് അഡ്മിന്‍മാര്‍ ഗ്രൂപ്പിലേക്ക് മറ്റുള്ളവരെ പ്രൈവറ്റ് ചാറ്റ് വഴി ക്ഷണിക്കുന്നു. ഈ ക്ഷണം അവര്‍ക്ക് സ്വീകരിക്കുകയോ നിരസിക്കുകയോ ചെയ്യാം. അഡ്മിന്‍മാര്‍ അയക്കുന്ന ഇന്‍വൈറ്റ് സന്ദേശത്തില്‍ ഗ്രൂപ്പിന്റെ പേര്, വിവരണം, ഗ്രൂപ്പ് അംഗങ്ങള്‍ ആരെല്ലാമാണ് തുടങ്ങിയ വിവരങ്ങളുണ്ടാവും. മൂന്ന് ദിവസത്തിനുള്ളില്‍ ഈ ക്ഷണം അംഗീകരിച്ചില്ലെങ്കില്‍ അത് താനെ പിന്‍വലിക്കപ്പെടുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 അങ്ങനെ പഴയെ പോലെ ഗ്രൂപ്പുകളില്‍ ആളുകളെ ‘ആഡ്’ ചെയ്യാന്‍ കഴിയില്ല!; പുതിയ ഫീച്ചറുമായി വാട്സ്ആപ്പ് 

ഫോണിലെ പ്രൈവസി സെക്ഷനിലൂടെ വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ഇതിന് വേണ്ട മാറ്റങ്ങള്‍ നീക്കാന്‍ സാധിക്കുക. വാട്ട്സ്ആപ്പ് ഉപയോഗിക്കുന്ന ഐ ഫോണ്‍ ഉപഭോക്താക്കള്‍ക്ക് സെറ്റിങ്സില്‍ പോയാല്‍ ഇങ്ങനെ മാറ്റങ്ങള്‍ വരുത്താം.

Account > Privacy > Groups തിരഞ്ഞെടുക്കുക അതില്‍ 'Nobody', 'My Contacts', 'Everyone' എന്നിങ്ങനെ മൂന്ന് ഓപ്ഷനുകളുണ്ടാവും.

'എവരിവണ്‍' (Everyone) ആണ് തെരഞ്ഞെടുക്കുന്നതെങ്കില്‍, ഒരു ക്ഷണം ആവശ്യമില്ലാതെ ഉപയോക്താവിനെ ഒരു ഗ്രൂപ്പിലേക്ക് ചേര്‍ക്കാന്‍ സാധിക്കും. മൈ കോണ്ടാക്ട്സ് (My Contacts) ഓപ്ഷനാണെങ്കില്‍ ഉപയോക്താവിന്റെ ഗ്രൂപ്പിലേക്ക് ഉപയോക്താവിനെ ചേര്‍ക്കുന്നതിന് ഉപയോക്താവിന്റെ കോണ്‍ടാക്റ്റ് ലിസ്റ്റിലുള്ള അഡ്മിന്‍ മാത്രമേ അനുവദിക്കുകയുള്ളൂ. മറ്റുള്ളവര്‍ക്ക് ഉപയോക്താവിന് ഒരു ക്ഷണം അയയ്ക്കേണ്ടി വരും, ഉപയോക്താവിന് അത് സ്വീകരിക്കാനോ നിരസിക്കാനോ സാധിക്കും.

'നോബഡി' ( Nobody ) ഓപ്ഷനെങ്കില്‍ ഉപയോക്താക്കളെ ഗ്രൂപ്പില്‍ അംഗമാക്കാന്‍ ആര്‍ക്കും സാധിക്കില്ല. ഗ്രൂപ്പില്‍ അംഗമാക്കണമെങ്കില്‍ അഡ്മിന്‍ ഉപയോക്താവിന് ക്ഷണം നല്‍കണം. ഇങ്ങനെ അയക്കുന്ന ക്ഷണത്തിന് 72 മണിക്കൂറാണ് ആയുസ്സ്. 72 മണിക്കൂറിന് ശേഷം ഇങ്ങനെ ലഭിക്കുന്ന ക്ഷണം തന്നെ ഇല്ലാതാകും. ഗ്രൂപ്പില്‍ ചേര്‍ക്കണമെങ്കില്‍ അഡ്മിന്‍ വീണ്ടുമൊരു ക്ഷണം നല്‍കേണ്ടി വരും. വരും ആഴ്ചകളില്‍ തന്നെ ഈ ഫീച്ചര്‍ കൂടുതല്‍ ആളുകളിലേക്കെത്തും.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018