GADGET

‘എ’ സീരീസില്‍ പുതിയൊരു മോഡല്‍ കൂടി! ‘സാംസങ് ഗ്യാലക്‌സി എ20’ യുടെ വില്‍പ്പന ഇന്നുമുതല്‍ 

ഇന്ത്യയില്‍ കമ്പനിയുടെ നാലാമത്തെ എ സീരീസ് സ്മാര്‍ട്‌ഫോണാണ് സാംസങ് ഗ്യാലക്‌സി എ20. വിപണിയില്‍ മേധാവിത്വം ഉറപ്പിക്കാന്‍ ‘എം’ സീരിസില്‍ രണ്ട് പുതിയ മോഡലുകളെ അവതരിപ്പിച്ചു.

'എ' സീരീസില്‍ പുതിയൊരു മോഡല്‍ കൂടി അവതരിപ്പിച്ച് സാംസങ്. 'സാംസങ് ഗ്യാലക്‌സി എ20' എന്ന് പേരിട്ടിരിക്കുന്ന മോഡലിന്റെ ഇന്ത്യയിലെ വില്‍പന ഇന്ന് തുടങ്ങും.12,490 രൂപയാണ് ഫോണിന്റെ വില. ചുവപ്പ്, നീല, കറുപ്പ് എന്നീ നിറങ്ങളാണ് ഫോണിനുളളത്. സാംസങ് ഇന്ത്യ ഇ-സ്റ്റോറില്‍ നിന്നും മറ്റു ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകള്‍, സാംസങ് ഓപ്പറ ഹൗസ്, റീട്ടെയില്‍ സ്റ്റോറുകള്‍ എന്നിവ വഴി ഫോണ്‍ വാങ്ങാം. ഇന്ത്യയില്‍ കമ്പനിയുടെ നാലാമത്തെ എ സീരീസ് സ്മാര്‍ട്‌ഫോണാണ് സാംസങ് ഗ്യാലക്‌സി എ20. ഗ്യാലക്‌സി എ50, എ30 കഴിഞ്ഞ ഫെബ്രുവരിയില്‍ വിപണിയില്‍ അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ ഗ്യാലക്‌സി എ70 യും കമ്പനി പുറത്തിറക്കി.

6.4 ഇഞ്ച് എച്ച്ഡി പ്ലസ് ഇന്‍ഫിനിറ്റി വി സൂപ്പര്‍ അമോള്‍ഡ് ഡിസ്പ്ലേയാണ് ഫോണിന് നല്‍കിയിരിക്കുന്നത്. 720X1560 പിക്സലാണ് റെസലൂഷന്‍. ആന്‍ഡ്രേയിഡിന്റെ ഏറ്റവും പുതിയ വേര്‍ഷനായ 9.0 പൈ അധിഷ്ഠിതമായാണ് ഫോണിന്റെ പ്രവര്‍ത്തനം. കൂട്ടിന് സാംസംഗിന്റെ സ്വന്തം വണ്‍ യുഐയുമുണ്ട്. ഫോണിന്റെ കരുത്ത് വര്‍ദ്ധിപ്പിക്കാനെന്നോണം ഒക്ടാകോര്‍ എക്സിനോസ് 7884 പ്രോസസ്സറാണ് ഉപയോഗിച്ചിരിക്കുന്നത്.

ഒരു സ്റ്റോറേജ് വേരിയന്റിനെ മാത്രമാണ് വിപണിയില്‍ എത്തിയിരിക്കുന്നത്. 3 ജിബി റാമം, 32 ജിബ ഇന്റേണല്‍ സ്റ്റോറേജ് ആണ് ഫോണിന്റെ കരുത്ത്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 512 ജിബി വരെ വര്‍ധിപ്പിക്കാന്‍ സാധിക്കും. പിന്നില്‍ ഇരട്ട ക്യാമറ സംവിധാനമാണ് ഫോണിലുള്ളത്. പ്രൈമറി ക്യാമറ 13 മെഗാപിക്സലിന്റേതാണ്. 5 മെഗാപിക്സലിന്റെ സെക്കന്ററി സെന്‍സര്‍ ക്യാമറയും പിന്നില്‍ നല്‍കിയിരിക്കുന്നു. സെല്‍ഫിക്കായി 8 മെഗാപിക്സലിന്റെ മുന്‍ ക്യാമറയും ഫോണിന്റെ സവിശേഷതയാണ്.

4,000 എംഎഎച്ച് ആണ് ബാറ്ററി കരുത്ത്. ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ട് ചെയ്യുന്ന ടൈപ്പ്-സി യുഎസ്ബി പോര്‍ട്ടും ഫോണിന്റെ സവിശേഷതയാണ്. 4ജി, വോള്‍ട്ട്, വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ് കണക്ടീവിറ്റി സംവിധാനങ്ങള്‍ ഫോണിലുണ്ട്. സുരക്ഷക്കായി പിന്‍ ഭാഗത്തായി ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ ഘടിപ്പിച്ചിട്ടുണ്ട്. ഗ്യാലക്സി എ90 ഫോണിനെയും അധികം വൈകാതെ പുറത്തിറക്കാന്‍ കമ്പനി തയ്യാറെടുക്കുന്നുണ്ട്.

ഇന്ത്യന്‍ വിപണിയില്‍ മേധാവിത്വം ഉറപ്പിക്കാന്‍ 'എം' സീരിസില്‍ രണ്ട് പുതിയ മോഡലുകളെ അടുത്തിടെയാണ് സാംസങ് അവതരിപ്പിച്ചത്. സാംസങ് ഗ്യാലക്‌സി എം10, ഗ്യാലക്‌സി എം20 എന്നിങ്ങനെ രണ്ടു മോഡലിനെയാണ് കമ്പനി അടുത്തിടെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018