GADGET

സ്പീക്കറില്ല, ചാര്‍ജിങ് പോര്‍ട്ടില്ല, ഹെഡ് ഫോണ്‍ ജാക്കും സ്പീക്കര്‍ ഗ്രില്ലും ഇല്ല!; സത്യത്തില്‍ ബട്ടണുകളേ ഇല്ല..ഭാവിയിലെ സ്മാര്‍ട്‌ഫോണുമായി ‘വിവോ അപെക്‌സ്’ 

പവര്‍ ബട്ടണ്‍ എവിടെയെന്നു കാണിക്കാന്‍ ചെറിയ അടയാളം കുറിച്ചിട്ടുമുണ്ട്. ബോഡി സൗണ്ട്കാസ്റ്റിങ് എന്ന സാങ്കേതികവിദ്യയാണ് സ്പീക്കറിന് പകരം ഈ ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്.

സ്മാര്‍ട്ഫോണ്‍ വിപണി ഇന്ന് വലിയ മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ്. നിരവധി മോഡലുകളിലുള്ള സ്മാര്‍ട്ഫോണുകളാണ് വിപണിയില്‍ ഓരോ ദിവസും എത്തിക്കൊണ്ടിരിക്കുന്നത്. ആദ്യം ഒരു ക്യാമറയില്‍ തുടങ്ങിയെങ്കില്‍ ഇന്നത് അഞ്ചും ആറും ക്യാമറകള്‍ വരെയായി, ചെറിയ മെഗാപിക്സലുകളില്‍ തുടങ്ങിയെങ്കില്‍ ഇന്നത് 48 മെഗാപിക്സല്‍ വരെയുള്ള ക്യാമറ ഫോണുകള്‍ വിപണിയില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ വിവിധ മോഡലുകള്‍ ആരംഭിച്ചു കഴിഞ്ഞു. എന്നാല്‍ ഇനി പറയാന്‍ പോകുന്നത് അതൊന്നുമല്ല, സ്പീക്കറുകളും ബട്ടനുകളും ചാര്‍ജര്‍ പോര്‍ട്ടും സിംകാര്‍ഡ് സ്ലോട്ടും ഇല്ലാത്ത ഒരു സ്മാര്‍ട്ഫോണിനെക്കുറിച്ചാണ്. സംഭവം സത്യമാണ്! ചൈനീസ് കമ്പനിയായ വിവോ ഭാവിയിലെ ഫോണ്‍ എന്ന് വിശേഷിപ്പിക്കുന്ന 'അപെക്സ് 2019' എന്ന 5ജി ഫോണിന്റെ മാതൃക ആദ്യമായി അവതരിപ്പിച്ചു.

സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് ഏറ്റവും വലിയ മാറ്റമായിരിക്കും ഈ ഫോണിന്റെ ഡിസൈന്‍. പ്രവര്‍ത്തന മികവിനായി സ്നാപ്ഡ്രാഗണ്‍ 855 ഉപയോഗിച്ചിരിക്കുന്ന അപെക്സ് 2019ന്റെ പ്രോട്ടൊടൈപ് മാത്രമാണ് വിവോ ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഗ്ലോസി ഫിനിഷുള്ള ഫോണിന് ബെസല്‍ ഇല്ലാത്ത, ചെരിവുള്ള ഓലെഡ് ഡിസ്പ്ലെയാണ് ഉള്ളത്. 6 ഇഞ്ചിന് മുകളില്‍ വലിപ്പം സ്‌ക്രീനുണ്ടാകും. ഒറ്റ കഷ്ണം ഗ്ലാസ് ഉപയോഗിച്ചാണ് മുന്‍ഭാഗവും പിന്‍ഭാഗവും വശങ്ങളും നിര്‍മിച്ചിരിക്കുന്നത്. ഈ നിര്‍മ്മാണത്തെ കേര്‍വ്ഡ് സര്‍ഫസ് വാട്ടര്‍ഡ്രോപ് ഗ്ലാസ് എന്നാണ് വിവോ വിശേഷിപ്പിക്കുന്നത്.

12 ജിബി റാം, 512 ജിബി ഇന്റേണല്‍ സ്റ്റോറേജ് ശേഷിയാണ് ഫോണിനുള്ളത്. 5ജി ശേഷിയുള്ള ഇ-സിം ആയിരിക്കും ഉപയോഗിക്കുക. ആന്‍ഡ്രോയിഡ് ഉപയോഗിച്ചു സൃഷ്ടിച്ച വിവോയുടെ ഫണ്‍ടച്ച് ഓപ്പറേറ്റിങ് സിസ്റ്റമായിരിക്കും ഫോണിന്റെ ഓപ്പറേറ്റിങ് സിസ്റ്റം. ഫോണിന് ബട്ടണുകള്‍ ഒന്നും ഇല്ലെന്നതാണ് പ്രധാന പ്രത്യേകത.

പവര്‍ ബട്ടണ്‍ എവിടെയെന്നു കാണിക്കാന്‍ ചെറിയ അടയാളം കുറിച്ചിട്ടുമുണ്ട്. വോളിയം ബട്ടണുകള്‍ എവിടെയെന്നു കാണിക്കാന്‍ സ്‌ക്രീനില്‍ വെര്‍ച്വല്‍ ബട്ടണുകളുമുണ്ട്. ചാര്‍ജിങ് പോര്‍ട്ടില്ലാത്ത ഈ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ വിവോ നിര്‍മിച്ച മാഗ്‌നെറ്റിക് കണക്ടര്‍ ഉപയോഗിച്ചാണ് ചാര്‍ജു ചെയ്യുന്നത്. ഇതിലൂടെയാണ് ഫോണിനെ കമ്പ്യൂട്ടറുമായോ മറ്റോ കണക്ട് ചെയ്യാന്‍ സാധിക്കും. ബോഡി സൗണ്ട്കാസ്റ്റിങ് എന്ന സാങ്കേതികവിദ്യയാണ് സ്പീക്കറിന് പകരം ഈ ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. സ്‌ക്രീന്‍ വൈബ്രേറ്റു ചെയ്താണ് സ്വരം നിങ്ങളുടെ ചെവിയില്‍ എത്തിക്കുന്നത്. മുന്‍ ക്യാമറകള്‍ ഇല്ലെന്നതാണ് ഫോണ്‍ എത്തുന്നത്. എന്നാല്‍ ഇത് സ്‌ക്രീന്‍ ഇന്‍ മോഡിലായിരിക്കാനാണ് സാധ്യത. വിവോ 2019 അവസാനത്തോടെ ഈ മോഡല്‍ രംഗത്ത് ഇറക്കും എന്നാണ് സൂചന.

പ്രോട്ടൊടൈപ് മാത്രമാണ് കമ്പനി കാണിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ വീണ്ടും മാറ്റം വരുത്താം. ഇത് പുര്‍ണ്ണമായും പുതിയതല്ല. മെയ്സു സീറോ എന്ന ഫോണ്‍ ഇത്തരമൊരു പരീക്ഷണവുമായി അടുത്തിടെ എത്തിയിരുന്നു. അതില്‍ വേണ്ടത്ര വിജയം കണ്ടെത്താനാകാത്തതിനാലാണ് കമ്പനി രണ്ടാം തലമുറ ഫോണിറക്കാന്‍ മടിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018