GULF NEWS

പ്രായത്തിന്റെ ഇടര്‍ച്ചയില്ലാതെ പാട്ടുമാലയുമായി ഷാര്‍ജ വേദിയില്‍ എരഞ്ഞോളി മൂസ; ആരാധകര്‍ക്ക് ഇഷ്ടഗാനം പകര്‍ന്ന് മാപ്പിളപ്പാട്ടിന്റെ ജനകീയ സുല്‍ത്താന്‍  

ഷാര്‍ജ അന്താരാഷ്ട്രപുസ്തകമേളയോനുബന്ധിച്ച് മാപ്പിളപ്പാട്ടിന്റെ സുല്‍ത്താന്‍ എരഞ്ഞോളി മൂസ പങ്കെടുത്ത മാപ്പിളപ്പാട്ട് സംഗീതപരിപാടി നടന്നു. മേളയുടെ മൂന്നാം ദിനമായ നവംബര്‍ 2ന് എക്‌സ്‌പോ സെന്ററിലെ ബാള്‍ റൂമില്‍ രാത്രി 9.30 ന് ആരംഭിച്ച പരിപാടി 11 മണി വരെ നീണ്ടുനിന്നു.

പ്രായത്തിന്റെ ഇടര്‍ച്ചയില്ലാതെ പാട്ടുമാലയുമായി ഷാര്‍ജ വേദിയില്‍ എരഞ്ഞോളി മൂസ; ആരാധകര്‍ക്ക് ഇഷ്ടഗാനം പകര്‍ന്ന് മാപ്പിളപ്പാട്ടിന്റെ ജനകീയ സുല്‍ത്താന്‍  

പ്രായവും ആരോഗ്യവും തളര്‍ത്താത്ത പ്രതിഭയുടെ തികവില്‍ തന്റെ ആരാധകര്‍ക്കായി എരഞ്ഞോളി മൂസ തന്റെ ഇഷ്ടഗാനം നാലുവരി ആലപിച്ചു. അദ്ദേഹത്തിന്റെ പാട്ടുകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പരിപാടിയില്‍ നിരവധി ഗായകര്‍ ഗാനങ്ങള്‍ ആലപിച്ചു. മതമൈത്രി ഗാനത്തോടെയാണ് പരിപാടി ആരംഭിച്ചത്.

മാപ്പിളപ്പാട്ടിനെ ജനകീയമാക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച ഗായകരിലൊരാളാണ് എരഞ്ഞോളി മൂസ. ആവേശത്തെക്കാളേറെ സംയമനമുണ്ടാക്കുന്ന പാട്ടുകളാണ് ഈ ഗായകനേറെയും പാടുക. പാരമ്പര്യത്തില്‍ നാവൂന്നി നിന്നുകൊണ്ടുതന്നെയുള്ള ഒരു പുതുക്കിപ്പണിയലും എരഞ്ഞോളി മൂസയുടെ ഗാനമേളകളില്‍ സംഭവിക്കുന്നുവെന്ന് വേണം പറയാം. അതോടൊപ്പം തന്നെ ഭക്തിയും പ്രണയവുമെല്ലാം ഈ ഗായകന്‍ തന്റെ പാട്ടുമാലയില്‍ കോര്‍ത്തുവയ്ക്കുകയും ചെയ്യുന്നു.

പ്രായത്തിന്റെ ഇടര്‍ച്ചയില്ലാതെ പാട്ടുമാലയുമായി ഷാര്‍ജ വേദിയില്‍ എരഞ്ഞോളി മൂസ; ആരാധകര്‍ക്ക് ഇഷ്ടഗാനം പകര്‍ന്ന് മാപ്പിളപ്പാട്ടിന്റെ ജനകീയ സുല്‍ത്താന്‍  

പരിപാടിയുടെ തുടക്കത്തില്‍ എരഞ്ഞോളി മൂസയെക്കുറിച്ചുള്ള 'പാട്ടുകളുടെ പാട്ടിന്റെ പട്ടാങ്' എന്ന പുസ്തകത്തിന്റെ പ്രകാശനം നടന്നു. ചടങ്ങില്‍ മന്ത്രി കെ.ടി ജലീല്‍, കെ.ജയകുമാര്‍, അഷറഫ് താമരശ്ശേരി, ലിപി അക്ബര്‍, ഷംസുദീന്‍ നെല്ലറ, അന്‍സാര്‍ കൊയിലാണ്ടി, ഫോറം ഗ്രൂപ്പ്. തെല്‍ഹത്ത്, വി.പി ലത്തീഫ്, ബഷീര്‍ തിക്കോടി എന്നിവര്‍ പങ്കെടുത്തു.

FEATURED

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018
ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  
Special Story

ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  

8 Nov, 2018
‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   
Special Story

‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   

31 Oct, 2018
നാഗേശ്വര റാവു:  ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍;  വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍;  സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 
Special Story

നാഗേശ്വര റാവു: ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍; വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍; സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 

28 Oct, 2018
 നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍
Special Story

നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍

14 Oct, 2018