GULF NEWS

സമൂഹത്തിലെ ദുഷിച്ച പ്രവണതകള്‍ക്കെതിരെ പൊരുതുക; എഴുത്തുകാരുടെ ധര്‍മ്മം ഓർമ്മിപ്പിച്ച് കനിമൊഴി

മുപ്പത്തിയേഴാമത് ഷാര്‍ജ അന്താരാഷ്ട്രപുസ്തകമേളയുടെ മൂന്നാം ദിനമായ നവംബര്‍ രണ്ടിന് ഡിഎംകെ നേതാവും കവയിത്രിയുമായ കനിമൊഴി പ്രഭാഷണം നടത്തി. ഷാര്‍ജ എക്‌സ്‌പോ സെന്ററിലെ ബാള്‍ റൂമില്‍ വൈകുന്നേരം 6 മുതല്‍ 8 വരെ നടന്ന പരിപാടിയില്‍ സമകാലിക ഇന്ത്യയുടെ സംസ്‌കാരത്തിലെ രാഷ്ട്രീയം അവര്‍ വിവരിച്ചു. പെരിയോറും മറ്റ് നവോത്ഥാനനായകരും സമൂഹത്തില്‍ കൊണ്ടുവന്ന മാറ്റങ്ങള്‍ ഇപ്പോള്‍ അപകടഭീഷണി നേരിടുകയാണെന്ന് കനിമൊഴി പറഞ്ഞു.

ജാതിക്കും മതത്തിനും ഭാഷയ്ക്കും ലിംഗത്തിനും അതീതവും വിവേചനരഹിതവുമായ ഒരു സമൂഹത്തെയാണ് അവര്‍ വാര്‍ത്തെടുത്തത്. എന്നാല്‍ ആ മൂല്യങ്ങളെല്ലാം ഇന്ന് നമ്മില്‍ നിന്ന് അപ്രത്യക്ഷമാകുകയാണെന്ന് അവര്‍ പറഞ്ഞു. സമൂഹത്തിലെ ദുഷിച്ച പ്രവണതകള്‍ക്കെതിരെ പൊരുതുകയെന്നതായിരുന്നു എഴുത്തുകാരുടെ എക്കാലത്തേയും ധര്‍മ്മം. എന്നാല്‍ ഇന്നത്തെ എഴുത്തുകാര്‍ ആ കടമ മറന്നുവെന്ന് അവര്‍ സൂചിപ്പിച്ചു. പുതിയ എഴുത്തുകാരും സാംസ്‌കാരികപ്രവര്‍ത്തകരും പ്രവാസീസഹോദരങ്ങളും ഈ ചുമതല ഏറ്റെടുക്കാന്‍ മുന്നോട്ടുവരണമെന്ന് അവര്‍ അഭ്യര്‍ത്ഥിച്ചു.

സമൂഹത്തിലെ ദുഷിച്ച പ്രവണതകള്‍ക്കെതിരെ പൊരുതുക; എഴുത്തുകാരുടെ ധര്‍മ്മം ഓർമ്മിപ്പിച്ച് കനിമൊഴി

പരസ്പരമുള്ള വൈരുദ്ധ്യങ്ങളെ സഹിക്കുകയെന്നതിനേക്കാള്‍, അവയെ പരസ്പരം ആഘോഷിക്കുകയാണ് നാം ചെയ്യേണ്ടത്. നാനാത്വത്തില്‍ ഏകത്വമെന്ന സങ്കല്പം അപ്പോള്‍ മാത്രമേ പുലരുകയുള്ളൂ. തന്റെ കവിതകളില്‍ നിന്ന് ധാരാളം വരികള്‍ ഉദ്ധരിച്ചുകൊണ്ടായിരുന്നു കനിമൊഴിയുടെ പ്രസംഗം.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018