GULF NEWS

‘വിഎം സതീഷ്: എഡിറ്റ് ചെയ്യാത്ത ജീവിതം’ പ്രകാശനം ചെയ്തു; ഇത് യുഎഇ അക്ഷരക്കൂട്ടം വാട്‌സ്ആപ് കൂട്ടായ്മയുടെ സ്മരണാഞ്ജലി 

അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ വി.എം സതീഷിനെ കുറിച്ചുളള പുസ്തകമായ 'വി.എം സതീഷ് എഡിറ്റ് ചെയ്യാത്ത ജീവിതം' 37-ാമത് ഷാര്‍ജാ അന്താരാഷ്ട്ര പുസ്തകമേളയില്‍ പ്രകാശനം ചെയ്തു. നടനും സംവിധായകനും മാധ്യമപ്രവര്‍ത്തകനുമായ ജോയ് മാത്യു സതീഷിന്റെ ഭാര്യ മായാ സതീഷിന് നല്‍കിയാണ് പുസ്തകത്തിന്റെ പ്രകാശനം നിര്‍വ്വഹിച്ചത്. ഷാര്‍ജാ പുസ്തകമേളയുടെ വേദിയായ എക്സ്പോ സെന്ററിലെ ബോള്‍ റൂമില്‍ നിറഞ്ഞുകവിഞ്ഞ സദ്ദസ്സിനെ സാക്ഷിയാക്കിയാണ് പുസ്തകത്തിന്റെ പ്രകാശനം നടന്നത്.

സാധാരണ മനുഷ്യര്‍ക്കുവേണ്ടി നിര്‍ഭയനായി മാധ്യമപ്രവര്‍ത്തനം നടത്തിയ അപൂര്‍വ്വ വ്യക്തിത്വമായിരുന്നു വി.എം സതീഷ് എന്ന്, ജോയ് മാത്യു പറഞ്ഞു. ഗള്‍ഫ് മേഖലയിലെ തൊഴിലാളി വര്‍ഗ്ഗത്തിനായി നിരന്തരം ആ തുലിക ചലിച്ചു. ആ ജീവിതം ഒരു പുസ്തകത്തില്‍ ഒതുക്കാനാവുന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അക്ഷരക്കൂട്ടം എന്ന യുഎഇയിലെ വാട്ട്സ്ആപ്പ് കൂട്ടായ്മയാണ് വി.എം സതീഷിനെക്കുറിച്ചുളള പുസ്തകം തയ്യാറാക്കിയത്. ശിവപ്രസാദാണ് പുസ്തകം എഡിറ്റ് ചെയ്തത്. സതീഷിന്റെ മക്കളായ ശ്രുതി, അശോക് എന്നിവരും ചടങ്ങില്‍ സംസാരിച്ചു. പ്രിയപ്പെട്ട സതീഷിന്റെ ഓര്‍മ്മകള്‍ ദുബൈയിലെ മാധ്യമപ്രവര്‍ത്തകരും സുഹൃത്തുക്കളും പങ്കുവെച്ചു. സതീഷിനെക്കുറിച്ചുളള ഡോക്യുമെന്ററിയും ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. വനിതാ വിനോദ് ചടങ്ങ് നിയന്ത്രിച്ചു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018