GULF NEWS

സിനിമയുടെ സന്ദേശം എത്തുക 20ശതമാനം പേരില്‍ മാത്രം; പുസ്തകം കൂടുതല്‍ സംവദിക്കും: റസൂല്‍ പൂക്കൂട്ടി

ഓര്‍മ്മയെന്നത് ശബ്ദമാണെന്നും ശബ്ദം അറിവാണെന്നും റസൂല്‍ പൂക്കുട്ടി പറഞ്ഞു. അനേകായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ശബ്ദത്തിന്റെ രൂപത്തില്‍ ബോധസ്മൃതിയില്‍ നിന്ന് പകര്‍ത്തപ്പെട്ട അറിവാണ് വേദങ്ങളായത്. മുപ്പത്തിയേഴാമത് ഷാര്‍ജ അന്താരാഷ്ട്രപുസ്തകമേളയുടെ പത്താം ദിവസം ഇന്റലക്ച്വല്‍ ഹാളില്‍ തിങ്ങിനിറഞ്ഞ സദസ്സിനോട് 'സൗണ്ടിംഗ് ഓഫ്' എന്ന പുസ്തകത്തേക്കുറിച്ചും സൗണ്ട് ഡിസൈനര്‍ എന്ന നിലയ്ക്കുള്ള അനുഭവങ്ങളേക്കുറിച്ചും സംവദിക്കുകയായിരുന്നു ശബ്ദമിശ്രണത്തിനുള്ള ഓസ്‌കാര്‍ പുരസ്‌കാരം നേടിയ റസൂല്‍ പൂക്കുട്ടി.

'സൗണ്ടിംഗ് ഓഫ്' എന്ന തന്റെ പുസ്തകം വാസ്തവത്തില്‍ എഴുതപ്പെട്ടതല്ല, മറിച്ച് പറയപ്പെട്ടതാണ്. തന്റെ സുഹൃത്തുമായി നടത്തിയ സംഭാഷണശകലങ്ങളാണ് പുസ്തകരൂപത്തില്‍ പുറത്തിറങ്ങിയത്. സിനിമയുടെ സന്ദേശം ഇരുപത് ശതമാനം പേരിലേക്കുമാത്രമെത്തുമ്പോള്‍ തന്റെ പുസ്തകത്തിലൂടെ കൂടുതല്‍ ആളുകളോട് സംവദിക്കാന്‍ കഴിയുന്നു. തന്റെ ജീവിതം ഒരു പുസ്തകത്തിലൂടെ രേഖപ്പെടുത്തിവയ്ക്കാന്‍ മാത്രം അസാധാരണമൊന്നുമല്ല. പക്ഷേ പുസ്തകത്തിന്റെ രചനയിലൂടെ കടന്നുപോയപ്പോള്‍ തന്റെ ചിന്തകള്‍ കൂടുതല്‍ സ്വതന്ത്രമാക്കപ്പെട്ടെന്ന് തോന്നി. അസാധാരണമായ സാഹചര്യങ്ങളിലേക്ക് എറിയപ്പെട്ട ഒരു സാധാരണമനുഷ്യന്‍ മാത്രമാണ് താനെന്ന് റസൂല്‍ പൂക്കുട്ടി പറഞ്ഞു.

സിനിമയുടെ സന്ദേശം എത്തുക 20ശതമാനം പേരില്‍ മാത്രം; പുസ്തകം കൂടുതല്‍ സംവദിക്കും: റസൂല്‍ പൂക്കൂട്ടി

തൃശ്ശൂര്‍ പൂരം ശബ്ദലേഖനം ചെയ്യാനൊരുങ്ങിയപ്പോഴുള്ള അനുഭവങ്ങള്‍ അദ്ദേഹം വിവരിച്ചു. പൂരമെന്നത് കേവലം ചെണ്ടമേളം മാത്രമല്ല. അവിടെ തടിച്ചുകൂടുന്ന ജനലക്ഷങ്ങളുടെ ഊര്‍ജ്ജവും ആവേശവും സാഹോദര്യവും സമത്വവും എല്ലാം ചേര്‍ന്നതാണ് തൃശ്ശൂര്‍ പൂരം. തൃശ്ശൂര്‍ പൂരത്തിന് സാക്ഷിയായപ്പോള്‍ അളവറ്റ ഊര്‍ജ്ജം അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുന്നത് സ്വയം അനുഭവിക്കാനായെന്ന് റസൂല്‍ പൂക്കുട്ടി പറഞ്ഞു. വിവിധസിനിമകള്‍ക്കായി ശബ്ദലേഖനം നിര്‍വ്വഹിച്ചപ്പോളുണ്ടായ അനുഭവങ്ങളും അതിനായി നടത്തിയ ഒരുക്കങ്ങളും അദ്ദേഹം സദസ്സുമായി പങ്കുവച്ചു.

വായന മരിക്കുന്നുവെന്ന ആശങ്കയുയരുമ്പോഴും ഷാര്‍ജ പുസ്തകമേളപോലുള്ള സാംസ്‌കാരികോത്സവങ്ങളില്‍ പുസ്തകങ്ങള്‍ക്കുവേണ്ടി കാത്തിരിക്കുന്ന ജനസമൂഹങ്ങള്‍ പ്രതീക്ഷയുണര്‍ത്തുന്നതാണ്. ചടങ്ങിന്റെ തുടക്കത്തില്‍, ഡിസി ബുക്‌സ് പുറത്തിറക്കുന്ന, റസൂല്‍ പൂക്കുട്ടിയുടെ 'സൗണ്ടിംഗ് ഓഫ്' എന്ന പുസ്തകത്തിന്റെ പ്രകാശനം ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അഷ്‌റഫ് അലിയും റസൂല്‍ പൂക്കുട്ടിയും ചേര്‍ന്ന് നിര്‍വ്വഹിച്ചു.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018