യുഎഇ പൊതുമാപ്പ് കാലാവധി നീട്ടി. ഡിസംബര്‍ 31 വരെയാണ് പൊതുമാപ്പ് നീട്ടിയത്. അനധികൃത താമസക്കാര്‍ക്ക് ഈ കാലയളവില്‍ ശിക്ഷയില്ലാതെ രാജ്യം വിടാനാകും. യുഎഇയുടെ ദേശീയദിനത്തിന്റെ ഭാഗമായാണ് പൊതുമാപ്പ് നീട്ടാന്‍ തീരുമാനമായത്. ഒരു മാസത്തേക്ക് പൊതുമാപ്പ് നീട്ടിയതോടെ അപേക്ഷകള്‍ നല്‍കാനുള്ള അവസരമാണ് വീണ്ടും അനധികൃത താമസക്കാര്‍ക്ക് ലഭിക്കുന്നത്.
ഡിസംബര്‍ നാല് മുതല്‍ അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങും. ഈ പദ്ധതി പ്രകാരം ഡിസംബര്‍ 31 വരെയാണ് ശിക്ഷയില്ലാതെ രാജ്യം വിടാന്‍ അവസരമൊരുങ്ങുക. നേരത്തെ നവംബര്‍ 30 വരെയായിരുന്നു പൊതുമാപ്പ് കാലാവധി. എന്നാല്‍ യുഎഇ ദേശീയ ദിനത്തോട് അനുബന്ധിച്ച് പൊതുമാപ്പ് നീട്ടാന്‍ തീരുമാനിക്കുകയായിരുന്നു. നേരത്തെ 30 ദിവസമാണ് പൊതുമാപ്പിനായി നല്‍കിയരുന്നത്. ഇത് ഒരു മാസത്തേക്ക് കൂടി നീട്ടിയാണ് ഭരണകൂടത്തിന്റെ ഉത്തരവ്.
നേരത്തെ അപേക്ഷിച്ചിട്ടുള്ളവര്‍ക്കും അപേക്ഷാ നടപടികള്‍ ആരംഭിച്ചവര്‍ക്കും പൂര്‍ത്തിയാക്കാന്‍ കഴിയാത്തവര്‍ക്കും ഈ അവസരം ഫലപ്രദമായി ഉപയോഗിക്കാം. യുഎഇയിലെ ഇമിഗ്രേഷന്‍ സെന്ററുകള്‍ അപേക്ഷകള്‍ നാളെ മുതല്‍ പരിഗണിച്ചുതുടങ്ങും.