GULF NEWS

യുഎഇയിലെ ഇന്ത്യന്‍ തൊഴിലാളി സമൂഹത്തെ കണ്ട് രാഹുല്‍ ഗാന്ധി; പ്രശ്‌നങ്ങള്‍ പാര്‍ലമെന്റില്‍ എത്തുമെന്ന് ഉറപ്പ് നല്‍കി 

പ്രവാസികളായ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ മനസിലാക്കാനും ചർച്ച ചെയ്യുന്നതിനുമായി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി യുഎഇയിലെത്തി. രണ്ടു ദിവസത്തെ യുഎഇ സന്ദര്‍ശനത്തിനായ് ഇന്നലെ എത്തിച്ചേര്‍ന്ന ഇന്ന് ജബേല്‍ അലി വ്യവസായ മേഖലയയിലെ തൊഴിലാളികളുമായി സംസാരിച്ചു. ജബേല്‍ അലി ലേബര്‍ കോളനിയില്‍ നടന്ന പരിപാടിയില്‍ തൊഴിലാളികള്‍ രാഹുലിനെ സ്വാഗതം ചെയ്തു.

തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കുകയും അവരുടെ ആവശ്യങ്ങള്‍ക്ക് പിന്തുണ അര്‍പ്പിക്കുകയുമാണ് സന്ദര്‍ശന ലക്ഷ്യമെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ചടങ്ങില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ഇന്ത്യന്‍ പരദേശീയ കോണ്‍ഗ്രസ് അധ്യക്ഷന്‍ സാം പിദ്രോഡ എന്നിവരും പങ്കെടുത്തു.

നിങ്ങള്‍ ധാരാളം കഷ്ടപ്പാടുകള്‍ അനുഭവിക്കുന്നുണ്ടെന്നെനിക്കറിയാം. നിങ്ങള്‍ എല്ലാ ദിവസവും ജോലി ചെയ്യുന്നു, കുടുംബത്തിലേക്ക് പണം അയക്കുന്നു. ഞാന്‍ ഇവിടെ വരാന്‍ കാരണം ഞാന്‍ നിങ്ങളുടെ ആവശ്യങ്ങള്‍ക്കൊപ്പമാണ് എന്നറിയിക്കാനും നിങ്ങള്‍ പറയുന്നത് കേള്‍ക്കാനുമാണ്. 
രാഹുല്‍ ഗാന്ധി 

ഗള്‍ഫ് മേഖലയിലെ എന്‍ആര്‍ഐകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളും, നിര്‍ണായക വിഷയങ്ങളും ചര്‍ച്ചചെയ്യുകയാണ് സന്ദര്‍ശന ലക്ഷ്യമെന്നും വിഷയം പിന്നീട് ഇന്ത്യന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നും കോണ്‍ഗ്രസ് വ്യക്താക്കള്‍ പറഞ്ഞു.

ദുബായി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ രാഹുല്‍ ഇന്ത്യന്‍ പ്രവാസി സമുഹത്തെ കാണും. ഇന്തോ അറബ് കള്‍ച്ചറല്‍ പ്രോഗ്രാമിന്റെ മുഖ്യാതിഥി രാഹുലാണെന്നും പരിപാടിയുടെ സംഘാടകര്‍ അറിയിച്ചു. മഹാത്മാഗാന്ധിയുടെ 150 മത് ജന്മവാര്‍ഷികത്തോടുനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പരിപാടിയില്‍ പങ്കെടുക്കുന്നതിനായി ഇതിനകം യുഎഇയിലെ 11,000 പ്രവാസികള്‍ ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്തതായും സംഘാടകര്‍ അറിയിച്ചു. കേരള മുസ്ലിം കള്‍ച്ചറല്‍ സെന്ററും (കെഎംസിസി) പരിപാടിയുടെ ഭാഗമാണ്.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018