GULF NEWS

ഇഖാമ പുതുക്കാത്തവരെ നാടുകടത്തുന്നതില്‍ വിട്ടുവീഴ്ചയില്ലാതെ സൗദി; സ്വദേശിവല്‍ക്കരണത്തെ സാഹായിക്കാനെന്ന് വിലയിരുത്തല്‍ 

ഇഖാമ പുതുക്കുന്നതില്‍ മൂന്നു പ്രാവശ്യം വീഴ്ച വരുത്തുന്നവരെ നാടുകടത്താന്‍ ഒരുങ്ങി സൗദി അറേബ്യ. ഇക്കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്ന് പാസ് പോര്‍ട്ട് മേധാവി ജനറല്‍ മുഹമ്മദ് ബിന്‍ നാഇഫ് മുന്നറിയിപ്പു നല്‍കി. നിശ്ചിത സമയത്തിനുള്ളില്‍ ഇഖാമ കൈപ്പറ്റണമെന്നും അവ കൃത്യമായി പുതുക്കണമെന്നും നിര്‍ദേശത്തിന്‍ പറയുന്നു. ഇല്ലെങ്കില്‍ പിഴയും തുടര്‍ നടപടികളും നേരിടേണ്ടിവരുമെന്നും മുഹമ്മദ് ബിന്‍ പറഞ്ഞു.

സൗദിയില്‍ തൊഴിലാളികള്‍ എടുക്കേണ്ട ഐഡന്റി കാര്‍ഡിന് പറയുന്ന പേരാണ് ഇഖാമ. ഇഖാമയില്ലെങ്കില്‍ പിഴ ചുമത്തുന്ന രീതിയുമായിരുന്നു മുന്‍പ്. എന്നാല്‍ സ്വദേശിവല്‍ക്കരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇപ്പോള്‍ നിയമം കര്‍ശനമാക്കുന്നതെന്നാണ് ജിദ്ദയിലെ മലയാളികളായ തൊഴിലാളികള്‍ പറയുന്നത്. അതു കൊണ്ടുതന്നെ നാടുകടത്തലും ഇപ്പോള്‍ കൂടുതലാണെന്ന് സൗദിയിലെ അപ്പോള്‍സ്റ്ററി തൊഴിലാളി ന്യൂസ്‌റപ്റ്റിനോട് പറഞ്ഞു.

ഇപ്പോള്‍ സൗദിയില്‍ ഒരാള്‍ക്ക് ഇഖാമ എടുക്കണമെങ്കില്‍ 13,000 സൗദി റിയാല്‍ ചിലവ് വരുന്നുണ്ട്. സ്‌പെയര്‍ പാര്‍ട്‌സ് വില്‍ക്കുന്ന കടകളൊക്കെ ഇപ്പോള്‍ അടഞ്ഞുകിടക്കുകയാണ്‌. ചെറുകിട കച്ചവടസ്ഥാപനങ്ങളില്‍ പോലും മൂന്ന് സൗദികളെയെങ്കിലും ജോലിക്ക് നിര്‍ത്തണമെന്നാണ് പറയുന്നത്. ഇത് അധിക ചിലവാണ്. ഇതൊക്കെയാണ് ഇഖാമ എടുക്കുന്നതില്‍ കാലതാമസമുണ്ടാക്കുന്നത്. 
കെ എന്‍ സുമിത്ത്  (അപ്പോള്‍സ്റ്ററി തൊഴിലാളി)

വ്യാപകമായി ഇഖാമ പുതുക്കാതെ തൊഴിലാളികള്‍ രാജ്യത്ത് തൊഴില്‍ ചെയ്യുന്നു എന്ന അടിസ്ഥാനത്തിലാണ് നിയമം കര്‍ശനമായി നടപ്പിലാക്കുന്നതെന്നാണ് സൗദി തൊഴില്‍ മന്ത്രാലയം പറയുന്നത്.

നിയമലംഘനം നടത്തിയാലുള്ള നടപടികളെ സബന്ധിച്ച വിശദാശങ്ങള്‍ പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റിന്റെ വെബ്‌സൈറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് പാസ്‌പോര്‍ട്ട് മേധാവി പറഞ്ഞു. ഇഖാമ പുതുക്കാത്തവരുടെ വിശദീകരണങ്ങള്‍ അംഗീകരിക്കില്ല. നിയമലംഘനം നടത്തിയാല്‍ പിഴ ഇരട്ടിയാക്കും. ആദ്യ തവണ 500 റിയാലും രണ്ടാം തവണ ആയിരം റിയാല്‍ റിയാലുമാണ് പിഴ. മൂന്നാം തവണയാണ് നാട് കടത്തുക.

തൊഴിലാളികള്‍, ഇഖാമ സബന്ധിച്ച കാലതാമസമുണ്ടാക്കുന്നത്‌ ഒഴിവാക്കാന്‍ തൊഴിലുടമകള്‍ അബ്ശിര്‍ മുഖീം, അബ്ശില്‍ അ്മാല്‍ എന്നീ ഇ സംവിധാനങ്ങള്‍ പരിശോധിക്കണമെന്നും പാസ്‌പോര്‍ട്ട് മേധാവി കൂട്ടിച്ചേര്‍ത്തു. വര്‍ഷത്തിലൊരിക്കലാണ് ഇഖാമ പുതുക്കേണ്ടത്. ഇതില്ലാത്ത പക്ഷം യാത്രചെയ്യുന്നതും തൊഴില്‍ ചെയ്യുന്നതും സൗദി തൊഴില്‍ നിയമപ്രകാരം കുറ്റകരമാണ്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018