GULF NEWS

സൗദിയില്‍ ഒരുവശത്ത് സ്വദേശിവല്‍ക്കരണം; മറുവശത്ത് വിരമിക്കാനിരിക്കുന്ന തദ്ദേശിയ തൊഴിലാളികള്‍ എട്ടരലക്ഷം 

സൗദി അറേബ്യയില്‍ സ്വദേശിവല്‍ക്കരണത്തിനായി സര്‍ക്കാര്‍ കിണഞ്ഞ് ശ്രമിക്കുമ്പോള്‍ ഈ വര്‍ഷം വിരമിക്കാനിരിക്കുന്നത് എട്ടരലക്ഷം സ്വദേശി തൊഴിലാളികള്‍. ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷൂറന്‍സാണ് ഇത്രയധികം തൊഴിലാളികള്‍ വിരമിക്കുന്ന കാര്യം പുറത്തുവിട്ടിരിക്കുന്നത്. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനം എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവരാണ് വിരമിക്കാനിരിക്കുന്നവര്‍.

സൗദിയില്‍ ജോലിയില്‍ നിന്ന് വിരമിക്കുന്നതിനുള്ള പ്രായപരിധി പുരുഷന്‍മാര്‍ക്ക് അറുപതും സത്രീകള്‍ക്ക് അമ്പത്തഞ്ചുമാണ്. തൊഴില്‍ ചെയ്യുന്ന എല്ലാവര്‍ക്കും സൗദിയില്‍ പെന്‍ഷന്‍ ലഭിക്കും. പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും വിരമിക്കുന്നവര്‍ക്ക് നല്‍കുന്നതിനുള്ള നടപടിക്രമം ആരംഭിച്ചതായി ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷൂറന്‍സ് ഓര്‍ഗനൈസേഷന്‍ അറിയിച്ചു.

സൗദി അറേബ്യയില്‍ സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി ചെറുകിട സ്ഥപനങ്ങളിലടക്കം സ്വദേശികളെ ജോലിക്ക് നിര്‍ത്തുന്നത് നിര്‍ബന്ധമാക്കിയിരുന്നു. പുതിയ കച്ചവട സ്ഥാപനങ്ങള്‍ക്ക് വിദേശത്തുള്ളവര്‍ക്ക് അനുമതി നല്‍കുന്നതില്‍ കര്‍ശന ഉപാധികളും സര്‍ക്കാര്‍ വെച്ചിരുന്നു. ഇതേ തുടര്‍ന്ന് ധാരാളം വിദേശതൊഴിലാളികല്‍ സ്വന്തം നാട്ടിലേക്ക് മടങ്ങിയിരുന്നു.

എങ്കിലും സ്വദേശികളെ ആവശ്യത്തിന് തൊഴിലിടങ്ങളില്‍ ലഭിക്കാത്ത സാഹചര്യം സൗദിയിലുണ്ട്. ഈ പശ്ചാത്തലത്തിലാണ് ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ട വിരമിക്കല്‍ നടക്കാനിരിക്കുന്നത്. ഇതോടെ തൊഴില്‍ കേന്ദ്രങ്ങളില്‍ പ്രതിസന്ധി രൂപപ്പെടാന്‍ ഇടയുണ്ടെന്നാണ് കരുതുന്നത്.

ചെറുകിട ആവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന ബഖാല മേഖലയില്‍ സ്വദേശിവല്‍ക്കരണം നടപ്പാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുമ്പോഴും 100 ശതമാനം സ്വദേശിവല്‍ക്കരണം സാധ്യമല്ലെന്ന് സാമ്പത്തിക വിദഗ്ദര്‍ ചൂണ്ടികാണിച്ചിരുന്നു. നിയമം നടപ്പാക്കിയാലും തുടക്കത്തില്‍ തദ്ദേശിയര്‍ ഈ മേഖലയിലേക്ക് വരുന്നതില്‍ കുറവുണ്ടാകുമെന്നും 35000 തദ്ദേശിയര്‍ക്ക് തൊഴില്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതെന്നും സാമ്പത്തിക വിദഗ്ദനായ മുഹമ്മദ് അബ്ദുല്‍ ഹക്കിം നേരത്തെ പ്രസ്താവിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് എട്ടരലക്ഷം തദ്ദേശിയരുടെ കുറവ് വീണ്ടും തൊഴില്‍ മേഖലയില്‍ വരാനിരിക്കുന്നത്.

ബഖാലമേഖലയില്‍ 1,60,000 വിദേശതൊഴിലാളികളാണ് നിലവില്‍ ജോലിചെയ്യുന്നത്. ഇവരെ മുഴുവന്‍ മാറ്റി സ്വദേശികളാക്കുകയാണെങ്കില്‍ വര്‍ഷത്തില്‍ 600 കോടി സൗദി റിയാല്‍ രാജ്യത്തിന് പുറത്തുപോകാന്‍ കഴിയുമെന്നും നേരത്തെ സാമ്പത്തിക വിദഗ്ദര്‍ ചൂണ്ടികാണിച്ചിരുന്നു. ഇതിന്റ അടിസ്ഥാനത്തിലാണ് ബഖാല മേഖലയില്‍ സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം നടത്താന്‍ സര്‍ക്കാരിന് സാമ്പത്തിക വിദഗ്ദര്‍ നിര്‍ദേശം നല്‍കിയത്. രാജ്യത്തെ വിദേശി തൊഴിലാളികള്‍ ഇഖാമ (തിരിച്ചറിയല്‍ കാര്‍ഡ്) പുതുക്കുന്നതില്‍ വീഴ്ച വരുത്തുകയാണെങ്കില്‍ നാടുകടത്തുമെന്ന് കഴിഞ്ഞ ദിവസം സൗദി തൊഴില്‍ മന്ത്രാലയം പറഞ്ഞിരുന്നു. ഇങ്ങനെ വിദേശിയരെ പരമാവധി രാജ്യത്തുനിന്ന് പറഞ്ഞയക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് തദ്ദേശിയരുടെ കുറവ് മേഖലയില്‍ അനുഭവപ്പെടാനിരിക്കുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018