GULF NEWS

യുഎഇയും സൗദി അറേബ്യയും ഇന്ത്യയില്‍ കൃഷിചെയ്യും; ‘ഫാം ടു പോര്‍ട്ട്’ പദ്ധതിക്ക് അംഗീകാരം, നടപ്പിലാക്കുന്നത് സെസ് മേഖലയില്‍ 

ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനായി യുഎഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങള്‍ ഇന്ത്യയില്‍ കൃഷിചെയ്യുന്ന 'ഫാം ടു പോര്‍ട്ട്’ പദ്ധതിക്ക് അംഗീകാരമായി. യുഎഇ, സൗദി അറേബ്യ, ഇന്ത്യ സര്‍ക്കാരുകള്‍ ഇത് സംബന്ധിച്ച് ധാരണയിലെത്തിയതായി ഇന്ത്യന്‍ വാണിജ്യ മന്ത്രി സുരേഷ് പ്രഭു അറിയിച്ചു.

ആവശ്യമായ ഭക്ഷ്യവസ്തുക്കള്‍ ഇന്ത്യയില്‍ കൃഷിചെയ്യുകയും പദ്ധതിയില്‍ ഉള്‍പ്പെട്ട രാജ്യങ്ങളിലേക്ക് കയറ്റുമതിചെയ്യുന്നതുമാണ് പദ്ധതി ലക്ഷ്യം. 2015 മുതല്‍ ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടന്നിരുന്നുവെങ്കിലും ഇപ്പോഴാണ് പദ്ധതിക്ക് അംഗീകാരമായതെന്ന് സുരേഷ് പറഞ്ഞു.

പ്രത്യേക സാമ്പത്തിക മേഖലയിലായിരിക്കും ‘ഫാം ടു പോര്‍ട്ട്’ നടപ്പിലാക്കുക. യുഎഇയിലെ വിപണി ആവശ്യപ്പെടുന്ന ഭക്ഷ്യവസ്തുക്കളാണ് കൃഷി ചെയ്യുക. ഇത്തരത്തിലുള്ള കൃഷിയിലൂടെ കര്‍ഷകര്‍ക്ക് മികച്ച താങ്ങുവില ലഭിക്കുമെന്നും കയറ്റുമതിയിലൂടെ കൂടുതല്‍ വരുമാനം നേടാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സുരേഷ് പ്രഭു പറഞ്ഞു.

ഗുണമേന്മയുള്ള ഭക്ഷ്യസംസ്‌കരണ സംവിധാനങ്ങള്‍, സമഗ്രമായ കോള്‍ഡ് ചെയിന്‍, ഭക്ഷണ സൂക്ഷിപ്പ് സാങ്കേതിക വിദ്യ, ഭക്ഷ്യ ഉല്‍പന്ന പായ്ക്കിങ്, വിപണി എന്നിവ ഉള്‍പ്പെടുന്ന ഭക്ഷ്യസുരക്ഷ പാര്‍ക്കുകള്‍ സ്ഥാപിക്കണമെന്ന് യുഎഇ നിര്‍ദേശം വെച്ചിരുന്നു. നിര്‍ദേശങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്.

ഇന്ത്യയിലെ കയറ്റുമതി സ്ഥാപനങ്ങള്‍ യുഎഇയില്‍ അയക്കുന്ന പച്ചക്കറികളില്‍ മാരക വിഷപാദാര്‍ത്ഥങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് നേരത്തെ യുഎഇ ഭക്ഷ്യവകുപ്പ് കണ്ടെത്തിയിരുന്നു. ഭക്ഷ്യ വസ്തുക്കള്‍ ലഭിക്കുന്നതില്‍ സ്ഥിരത ഉണ്ടാകാത്ത സാഹചര്യവുമുണ്ടായിരുന്നു.ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള മാര്‍ഗമായിട്ടാണ് പദ്ധതിയിലെ രാജ്യങ്ങള്‍ ഫാം ടു പോര്‍ട്ട് പദ്ധതിയെ കാണുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018