GULF NEWS

കണ്ണൂരില്‍ നിന്ന് കൂടുതല്‍ അന്താരാഷ്ട്ര സര്‍വീസ്; തീരുമാനമായെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതര്‍ 

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് യുഎഇയില്‍ നിന്ന് കൂടുതല്‍ സര്‍വീസ് തുടങ്ങാന്‍ തീരുമാനമായതായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍. റൂട്ടിലെ ടിക്കറ്റ് നിരക്കുകുറയ്ക്കുന്ന കാര്യം പരിഗണനയിലാണെന്നും എയര്‍ ഇന്ത്യ സിഇഒ കെ ശ്യാംസുന്ദര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

മാര്‍ച്ച് 31 മുതല്‍ കണ്ണൂര്‍- ഷാര്‍ജ സര്‍വീസ് ദിവസേന ആരംഭിക്കുമെന്ന് ശ്യാം സുന്ദര്‍ വ്യക്തമാക്കി. നിലവില്‍ ഈ റൂട്ടില്‍ ആഴ്ചയില്‍ നാല് സര്‍വീസ് മാത്രമാണുള്ളത്. അബുദാബിയിലേക്ക് തിങ്കളാഴ്ചയും വെള്ളിയാഴ്ചയുമായി രണ്ടു സര്‍വീസ് കൂടി അധികം ഉള്‍പ്പെടുത്തും. ഇതോടെ ഈ റൂട്ടില്‍ ആഴ്ചയില്‍ അഞ്ച് സര്‍വീസ് ഉണ്ടാകും.

ഇതിനു പുറമെ മസ്‌ക്കറ്റിലേക്കും, ബഹ്‌റൈന്‍ വഴി കുവൈത്തിലേക്കുമാണ് പുതിയ സര്‍വീസ് തുടങ്ങുന്നത്. ചൊവ്വ, വെള്ളി, ഞായര്‍ ദിവസങ്ങളിലാണ് മസ്‌ക്കറ്റിലേക്ക് സര്‍വീസ് ആരംഭിക്കുന്നത്. കണ്ണൂരിനും ദോഹയ്ക്കുമിടയിലുള്ള സര്‍വീസ് അഞ്ചായി ഉയര്‍ത്താനും തീരുമാനമായിട്ടുണ്ട്.

കണ്ണൂരില്‍ നിന്നുള്ള വിമാനയാത്ര നിരക്കിലുള്ള വര്‍ധനവിനെ കുറിച്ചുള്ള ചോദ്യത്തില്‍ നിരക്ക് വര്‍ധിപ്പിക്കുന്നത് മനപൂര്‍വ്വമല്ലെന്ന് ശ്യാം പറഞ്ഞു. കോഴിക്കോടിനെ അപേക്ഷിച്ച് കണ്ണൂരില്‍ പ്രവാസി യാത്രക്കാര്‍ കൂടുതലാണ് എന്നാല്‍ സര്‍വീസിന്റെ എണ്ണം കുറവുമാണ്. ഇക്കാരണത്താലാണ് നിരക്ക് വര്‍ധിക്കുന്നത്. ഇത് കുറയ്ക്കുന്ന കാര്യം പരിഗണനയിലാണ്. കണ്ണൂര്‍ ദുബായി റൂട്ടില്‍ ഉടന്‍ സര്‍വീസ് ഉണ്ടാകില്ല. എന്നാല്‍ ഇക്കാര്യം പരിഗണനയിലുണ്ട്.

ഇന്ത്യയും യുഎഇയും തമ്മിലുള്ള കരാറനുസരിച്ചുള്ള സീറ്റുകള്‍ ഇതിനകം ഉപയോഗിച്ചു കഴിഞ്ഞു. കൂടുതല്‍ സീറ്റ് ലഭിച്ചാല്‍ മാത്രമെ ദുബായ് റൂട്ടില്‍ സര്‍വീസ് തുടങ്ങാന്‍ സാധിക്കുകയുള്ളു എന്നും ശ്യാംസുന്ദര്‍ വ്യക്തമാക്കി.

കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് കൂടുതല്‍ അന്താരാഷ്ട്ര, ആഭ്യന്തര സര്‍വീസ് ആരംഭിക്കുമെന്ന് വിമാനക്കമ്പനികള്‍ മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ ദിവസം ഉറപ്പുനല്‍കിയിരുന്നു. വിമാനത്താവളങ്ങളില്‍ കൂടുതല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് വിമാന കമ്പനി സി.ഇ.ഒ മാരുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ച ഉറപ്പ് ലഭിച്ചത്. ഇതിനു പിന്നാലെയാണ് എയര്‍ ഇന്ത്യ തീരുമാനമായതായി അറിയിച്ചിരിക്കുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018