GULF NEWS

സ്വദേശികളുടെ മറവില്‍ വിദേശികളുടെ ബിസിനസ് വേണ്ട; സൗദിയില്‍ തിരച്ചിലാരംഭിച്ച് വാണിജ്യ നിക്ഷേപ വകുപ്പ് 

സ്വദേശികളുടെ പേരില്‍ വിദേശികള്‍ ബിസിനസ് ചെയ്യുന്നത് അവസാനിപ്പിക്കാന്‍ ഒരുങ്ങി സൗദിയില്‍ വാണിജ്യ നിക്ഷേപ മന്ത്രാലയം. അടുത്ത ബുധനാഴ്ച മുതല്‍ ഇതിനായുള്ള നടപടി ആരംഭിക്കുമെന്ന് വാണിജ്യ നിക്ഷേപ വകുപ്പ് മന്ത്രി മജീദ് അല്‍ ഖസബി പറഞ്ഞു.

നിലവില്‍ വിദേശികള്‍ക്ക് സൗദിയില്‍ ബിസിനസ് ആരംഭിക്കുന്നതിന് നിയമം അനുവദിക്കുന്നില്ല. സ്വദേശികളുടെ പേരില്‍ വിദേശികള്‍ സ്ഥാപനം ആരംഭിക്കുകയും ലാഭത്തിന്റെ നിശ്ചിത വിഹിതം സ്വദേശികള്‍ക്ക് നല്‍കുകയും ചെയ്യുന്ന പതിവ് നിലവിലുണ്ട്. ഇത് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടിക്കൊരുങ്ങുന്നത്.

വിവിധ വകുപ്പുകളുടെ സംയുക്ത സഹകരണത്തോടെയാണ് വാണിജ്യമന്ത്രാലയം നടപടിക്കൊരുങ്ങുന്നത്. പൊതുനിക്ഷേപ അതോറിറ്റി, നികുതി വിഭാഗം,തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം സൗദി അറേബ്യന്‍ മോണിറ്ററി അതോറിറ്റി, നഗര, ഗ്രാമ വികസന മന്ത്രാലയം, ചെറുകിട വ്യവസായ പൊതുവിഭാഗം എന്നിവരുടെ സഹകരണം ഇതിനായി തേടിയിട്ടുണ്ട്.

സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായാണ് വിദേശ ബിസിനസ് സ്ഥാപനങ്ങളെ കണ്ടെത്താനുള്ള നടപടി. സ്വദേശികളുടെ പേരില്‍ വിദേശികള്‍ സ്ഥാപനം നടത്തുന്നതിലൂടെ വര്‍ഷം ഭീമഭായ തുക രാജ്യത്തു നിന്നും പുറത്തേക്ക് പോകുന്നുണ്ടെന്നാണ് മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. ഇസ്തിമാര്‍ എന്ന പേരില്‍ വിദേശ സംരംഭകര്‍ക്ക് സൗദിയില്‍ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ നിയമം അനുവദിക്കുന്നുണ്ട്. എന്നാല്‍ ഇസ്തിമാറില്‍ നികുതി അടക്കമുള്ള കാര്യങ്ങളില്‍ ചിലവ് കൂടുതലായതിനാലാണ് നിയമവിരുദ്ധമാണെങ്കിലും സ്വദേശികളെ ആശ്രയിച്ച് വിദേശികള്‍ സംരംഭം ആരംഭിക്കുന്നത്. ഇത്തരത്തില്‍ മലയാളികളടക്കം ധാരാളം വിദേശികള്‍ സൗദിയില്‍ ജോലി ചെയ്യുന്നുണ്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018