GULF NEWS

സ്വകാര്യ മേഖലയിലെ ലെവി ബാധ്യത ഏറ്റെടുത്ത് സൗദി സര്‍ക്കാര്‍; 1150 കോടി റിയാല്‍ ധനസഹായം പ്രഖ്യാപിച്ചു 

സൗദി അറേബ്യയില്‍ സ്വകാര്യമേഖലയില്‍ ഏര്‍പ്പെടുത്തിയ ലെവിമൂലം ബാധ്യത ഉണ്ടായ സ്ഥാപനങ്ങള്‍ക്കായി സര്‍ക്കാര്‍ ധനം സഹായം പ്രഖ്യാപിച്ചു. 1150 കോടി സൗദി റിയാലാണ് സഹായ ധനമായി പ്രഖ്യാപിച്ചിരിക്കുന്നത്. സൗദി ഭരണാധികാരിയും രാജാവുമായ സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് ഇതു സമ്പന്ധിച്ച അഭ്യര്‍ത്ഥന അംഗീകരിച്ചതായി തൊഴില്‍ മന്ത്രി അഹമദ് അല്‍ റാജി പറഞ്ഞു.

സൗദിയില്‍ വിദേശതൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ലെവി അധികമാണെന്നും അവ അടയ്ക്കാന്‍ കൂടുതല്‍ സാവകാശം നല്‍കണമെന്നും ആവശ്യപ്പെട്ട് ചെറുകിട സംരംഭകര്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. വിപണിയില്‍ വ്യാപാരമാന്ദ്യം ഉള്ളതിനാല്‍ ലെവി മിക്ക സ്ഥാപനങ്ങള്‍ക്കും വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നു എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സംരംഭകര്‍ ആവശ്യമുന്നയിച്ചത്.

സ്ഥാപനങ്ങളിലെ ഓരോ വിദേശ തൊഴിലാളികളുടെ പേരിലും തൊഴിലുടമ ലെവി അടയ്ക്കണം. അതുകൊണ്ടു തന്നെ കൂടുതല്‍ വിദേശ തൊഴിലാളികള്‍ ഉള്ള സ്ഥാപനങ്ങള്‍ക്ക് ഭാരിച്ച തുക ലെവിയായി നല്‍കേണ്ടി വരുന്ന സാഹചര്യം നിലവില്‍ ഉണ്ട്.

വിപണിയിലെ മാന്ദ്യം ചെറുകിട കര്‍ഷകര്‍ക്ക് കൂടുതല്‍ ബാധ്യത ഉണ്ടാക്കിയെന്നും ഈ വര്‍ഷം മുതല്‍ ഒരു തൊഴിലാളികള്‍ക്ക് 600 റിയാല്‍ ലെവി നല്‍കണമെന്ന വ്യവസ്ഥ ബാധ്യത ഇരട്ടിയാക്കിയെന്നുമാണ് സംരംഭകര്‍ പറയുന്നത്.

ഈ സാഹചര്യത്തില്‍ സംരംഭകര്‍ക്ക് ലെവി അടയ്ക്കാനുള്ള സാവകാശം കൊടുത്തതുകൊണ്ട് പ്രശ്‌നം അവസാനിക്കില്ലെന്ന വിലയിരുത്തലിലാണ് വാണിജ്യ നിക്ഷേപ മന്ത്രാലയം. ഇതേ തുടര്‍ന്ന് തൊഴില്‍ മന്ത്രാലയത്തിന്റെ താല്പര്യം കൂടി പരിഗണിച്ചാണ് വാണിജ്യ നിക്ഷേപ മന്ത്രാലയം നഷ്ടം ഏറ്റെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. സ്വകാര്യ സ്ഥാപനങ്ങളെ നഷ്ടത്തില്‍ നിന്നും കരകയറ്റുകയാണ് പദ്ധതി ലക്ഷ്യമെന്ന് വാണിജ്യ നിക്ഷേപ മന്ത്രി മാജിദ് അല്‍ ഖസബി അറിയിച്ചു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018