GULF NEWS

അബുദാബിയില്‍ കോടതി ഭാഷയായി ഇനി ഹിന്ദിയും; തീരുമാനം മൂന്നാമത്തെ ഒദ്യോഗിക ഭാഷയായി 

കോടതി നടപടികള്‍ സുതാര്യമാക്കുന്നതിന്റെ ഭാഗമായി അബുദാബി നീതിന്യായ വകുപ്പിന്റെ ഔദ്യോഗിക ഭാഷായായി ഹിന്ദിയേയും ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു. അബുദാബി നീതി നിര്‍വഹണ വിഭാഗമാണ് ഇതു സംബന്ധിച്ച അറിയിപ്പ് പുറത്തുവിട്ടിരിക്കുന്നത്. അറബി, ഇംഗ്ലീഷ് എന്നീ ഭാഷകള്‍ക്കു പുറമെയാണ് മൂന്നാമത്തെ ഔദ്യോഗിക ഭാഷയായി ഹിന്ദിയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

അറബി, ഇംഗ്ലീഷ് ഭാഷകള്‍ക്ക് പുറമെ ഹിന്ദി ഉള്‍പ്പെടുത്തുന്നത് തൊഴില്‍ തര്‍ക്ക കേസുമായി ബന്ധപ്പെട്ട് രാജ്യത്തെ പ്രവാസികളില്‍ വലിയ ശതമാനം ആളുകള്‍ക്ക് ഗുണം ചെയ്യുമെന്നാണ് നീതി നിര്‍വഹണ വിഭാഗത്തിന്റെ വിലയിരുത്തല്‍. യുഎഇയില്‍ ജോലിചെയ്യുന്ന വലിയ വിഭാഗങ്ങളിലൊന്ന് ഹിന്ദി സംസാരിക്കുന്നവരാണ്. ഇന്ത്യ, പാകിസ്ഥാന്‍, നേപ്പാള്‍ എന്നി രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഹിന്ദി സംസാരിക്കുന്നവര്‍. 26 ലക്ഷം ഇന്ത്യക്കാരാണ് യുഎഇയില്‍ ജീവിക്കുന്നത്. യുഎഇയിലെ ആകെ ജനസംഖ്യയുടെ 30 ശതമാനമാണിത്.

കോടതി നടപടികള്‍, പൗരന്‍മാരുടെ സ്വന്തം അവകാശങ്ങള്‍, ഉത്തരവാദിത്വങ്ങള്‍ എന്നിവയെ കുറിച്ച് മികച്ച ധാരണയുണ്ടാകാന്‍ പുതിയ മാറ്റത്തിലൂടെ സാധിക്കുമെന്ന് നീതിന്യായ വകുപ്പ് അണ്ടര്‍ സെക്രട്ടറി യൂസുഫ് സയിദ് പറഞ്ഞു. വിദേശ നിക്ഷേപത്തെ ആകര്‍ഷിപ്പിക്കുക. വിദഗ്ദ തൊഴിലാളികള്‍ക്ക് ഇടം നല്‍കുക. നീതിന്യയ നടപടികളുടെ കാര്യക്ഷമതയും സുസ്ഥിരതയും ശക്തിപ്പെടുത്തുക തുടങ്ങിയ കാര്യങ്ങളും പദ്ധതി ലക്ഷ്യമാണെന്ന് യൂസുഫ് കൂട്ടിച്ചേര്‍ത്തു.

കേസ് നടപടികളുടെ സുതാര്യത കൂട്ടുന്നതിനും നീതിനിര്‍വഹണ സേവനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് അബുദാബി സര്‍ക്കാര്‍ ടുമോറോ 2021 പദ്ധതി കൊണ്ടുവന്നത്. ഇതിന്റെ ഭാഗമായാണ് നഷ്ടപരിഹാര അപേക്ഷ, ഹരജി തുടങ്ങിയവ സമര്‍പ്പിക്കാനുളള ഫോറങ്ങള്‍ വ്യത്യസ്ഥ ഭാഷകളില്‍ ലഭ്യമായി തുടങ്ങിയത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018