GULF NEWS

ഗള്‍ഫ് മേഖലയില്‍ കനത്തമഴ; സൗദിയില്‍ രണ്ട് മരണം, ന്യൂനമര്‍ദം ഒമാനിലേക്ക് 

ഗള്‍ഫ് മേഖലയില്‍ കനത്ത നാശനഷ്ടം വിതച്ചുകൊണ്ട് മഴ . സൗദി അറേബ്യയില്‍ മദീന പ്രവിശ്യയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു. പ്രളയത്തിലകപ്പെട്ട് പ്രദേശത്തെ താഴ്‌വാരങ്ങളില്‍ നിന്നും കാണാതായവരെ കണ്ടെത്താന്‍ ശ്രമം തുടരുകയാണെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.

സൗദി പ്രവിശ്യകളായ യാമ്പു, മദീന എന്നിവിടങ്ങളിലെ മലമുകളില്‍ നിന്ന് ഒലിച്ചിറങ്ങിയ വെള്ളത്തില്‍ പ്രദേശത്തെ തഴ്‌വാരങ്ങളിലെ റോഡിന് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. നിരവധി വാഹനങ്ങള്‍ വെള്ളത്തിനടിയിലായി. ഒഴുക്കില്‍പ്പെട്ട 15 പേരെ രക്ഷപ്പെടുത്തിയെന്നും 100 ആധികം യാത്രക്കാരെ മേഖലയില്‍ നിന്ന് രക്ഷപ്പെടുത്തിയതായും സിവില്‍ ഡിഫന്‍സ് അറിയിച്ചു. പ്രദേശത്ത്‌ മഴ തുടരുകയാണ്.

വെള്ളപ്പൊക്കം കാണാന്‍ വന്നവരാണ് അപകടത്തില്‍പ്പെട്ടവരിലേറെയും. വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് പതിനാല് കുടുംബങ്ങളെ മാറ്റിമാര്‍പ്പിച്ചിട്ടുണ്ട്. പ്രളയം ബാധിച്ച സ്ഥലങ്ങളില്‍ വേണ്ട സഹായങ്ങള്‍ എത്രയും വേഗം എത്തിക്കാന്‍ മദീന ഗവര്‍ണര്‍ അമീര്‍ ഫൈസല്‍ ബിന്‍ സല്‍മാന്‍ വിവിധ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വടക്കന്‍ ഒമാനില്‍ ഇന്നുമുതല്‍ മൂന്നു ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് സിവില്‍ ഏവിയേഷന്‍ പൊതു അതോറിറ്റി അറിയിച്ചു. ന്യൂനമര്‍ദത്തിന്റെ ഫലമായിട്ടാണ് മഴയുണ്ടാവുക. ഒപ്പം ഹജര്‍ പര്‍വത നിരകളിലും സമീപ പ്രദേശങ്ങളിലും ഇടിയോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. മുസന്ദമിലും ഒമാന്‍ കടലിലിലും കടല്‍ പ്രക്ഷുബ്ദമായിരിക്കുമെന്നും മൂന്നുമീറ്റര്‍ ഉയരത്തില്‍ തിരമാലകള്‍ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ന്യൂനമര്‍ദത്തിന്റെ ഫലമായി ഗള്‍ഫ് മേഖലയില്‍ ഈ വര്‍ഷം സാധാരണത്തേക്കാള്‍ കൂടുതല്‍ മഴ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം യുഎഇയില്‍ പെയ്ത മഴയില്‍ റോഡ് ഗതാഗതം താറുമാറായിരുന്നു. യുഎഇയില്‍ ഇനിയും മഴയ്ക്ക് സാധ്യതയുണ്ടെന്ന് യുഎഇ ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഇന്നലെ അറിയിച്ചിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018