GULF NEWS

ചെറുകിട വ്യാപാര സ്ഥാപനമാണെങ്കിലും ഒരു സ്വദേശി നിര്‍ബന്ധം; സൗദിയില്‍ സ്വദേശി നിയമനത്തില്‍ വ്യവസ്ഥയുമായി തൊഴില്‍മന്ത്രാലയം 

സൗദിയില്‍ ചെറുകിട വ്യാപാര സ്ഥാപനങ്ങളില്‍ നിയമിക്കേണ്ട സ്വദേശി പൗരന്‍മാരുടെ എണ്ണത്തില്‍ വ്യവസ്ഥയുമായി തൊഴില്‍ മന്ത്രാലയം. എത്ര ചെറിയ സ്ഥാപനമായാലും ഒരു സ്വദേശിയെങ്കിലും നിയമിക്കണമെന്നാണ് തൊഴില്‍ മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ്. സ്വദേശിവല്‍ക്കരണ പദ്ധതിയായ നിതാഖത്ത് പ്രകാരമാണ് വ്യവസ്ഥയെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. സ്ഥാപനങ്ങളുടെ വലുപ്പത്തിനും വാര്‍ഷിക വരുമാനത്തിനും അനുസരിച്ച് സ്ഥാപനങ്ങളില്‍ നിയമിക്കേണ്ട സ്വദേശികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

സൗദിയില്‍ ചെറുകിട ഇടത്തരം സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നവരില്‍ ഏറെയും വിദേശികളാണ്. സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി എല്ലാ സ്ഥാപനങ്ങളിലും സ്വദേശികളെ നിര്‍ത്തണമെന്ന് നേരത്തെ തൊഴില്‍മന്ത്രാലയം നിര്‍ദേശിച്ചിരുന്നു. എന്നാല്‍ എത്രപേരെ നിയമിക്കണമെന്ന കാര്യത്തില്‍ കൃത്യമായ നിര്‍ദേശം തൊഴില്‍ മന്ത്രാലയം നല്‍കിയിരുന്നില്ല.

രാജ്യത്ത് 100 ശതമാനം സ്വദേശിവല്‍ക്കരണം ഒറ്റയടിക്ക് സാധ്യമാകില്ല എന്ന വിലയിരുത്തലിലായിരുന്നു സൗദി സര്‍ക്കാര്‍. അതുകൊണ്ടു തന്നെ ആവശ്യത്തിന് സ്വദേശികളെ ജോലിക്ക് ലഭിക്കാത്ത ഇടങ്ങളിലും, ചെറിയ സ്ഥാപനങ്ങളുടെ കാര്യത്തിലും തൊഴില്‍ മന്ത്രാലയത്തിലെ പ്രാദേശിക അധികൃതര്‍ വിട്ടുവീഴ്ചകള്‍ നടത്തിയിരുന്നു. പുതിയ ഉത്തരവോടുകൂടി പ്രാദേശിക തൊഴില്‍ മന്ത്രാലയം അധികൃതര്‍ക്ക് കര്‍ശന നടപടികള്‍ സ്വീകരിക്കേണ്ടിവരും.

ഇഖാമ കര്‍ശനമാക്കുക, വിദേശ തൊഴിലാളികളെ നിര്‍ത്തുന്നവര്‍ നല്‍കേണ്ട ലെവി വര്‍ധിപ്പിക്കുക, ബഖാല മേഖലയില്‍ 100 ശതമാനം സ്വദേശിവല്‍ക്കരണം നടപ്പിലാക്കുക തുടങ്ങിയ കാര്യങ്ങളിലൂടെ സ്വദേശിവല്‍ക്കരണം ഫലപ്രദമായി നടപ്പിലാക്കുവാന്‍ തൊഴില്‍ മന്ത്രാലയം നടപടികള്‍ സ്വീകരിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് പുതിയ ഉത്തരവ് മന്ത്രാലയം പുറപ്പെടുവിപ്പിച്ചിരിക്കുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018