GULF NEWS

97ല്‍ ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കി ഇന്ത്യന്‍ വംശജന്‍; ദുബായ് റോഡില്‍ വാഹനമോടിക്കുന്ന ആദ്യ 100 വയസുകാരനാകാന്‍ മോഹിച്ച് മെഹ്ത 

മൂന്നു കൊല്ലം കൂടി വാഹനമോടിച്ചാടിച്ചാല്‍ ദുബായ് റോഡുകളില്‍ വണ്ടിയോടിക്കുന്ന ആദ്യ നൂറ് വയസുകാരന്‍.

പ്രായം എത്രയായലും തെഹെംതെന്‍ ഹോമി ധുഞ്ചിബോയ് മെഹ്തയ്ക്ക് അതൊന്നും ഒരു പ്രശ്‌നമല്ല. 97ാം വയസ്സിലും മെഹ്ത ദിവസും നാല് മണിക്കൂര്‍ വരെ നടക്കും. എന്നാല്‍ ഇപ്പോള്‍ അതൊന്നുമല്ല സംഭവം. ഈ പ്രായത്തിലും ദുബായ് ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കിയാണ് മെഹ്ത വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുന്നത്. അതുമാത്രമല്ല, മൂന്നു കൊല്ലം കൂടി വാഹനമോടിച്ചാടിച്ചാല്‍ ദുബായ് റോഡുകളില്‍ വണ്ടിയോടിക്കുന്ന ആദ്യ നൂറ് വയസുകാരനാവും ഇന്ത്യന്‍ വംശജനായ മെഹ്ത. അടുത്ത നാല് കൊല്ലത്തേക്ക് കൂടിയാണ് ഡ്രൈവിങ് ലൈസന്‍സ് പുതുക്കി എടുത്തിരിക്കുന്നത്. ഇന്ത്യന്‍ വംശജനായ കെനിയക്കാരനാണ് മെഹ്ത.

ഏറെക്കാലമായി ദുബായില്‍ താമസിക്കുന്ന മെഹ്ത അവിവാഹിതനാണ്. യുകെയില്‍ താമസിക്കുന്ന ഇളയ സഹോദരി മാത്രമാണ് മെഹ്തയുടെ ഏകബന്ധു. അതുകൊണ്ട് അദ്ദേഹം ദുബായില്‍ തന്നെ തുടരാന്‍ തീരുമാനിക്കുകയായിരുന്നു. ലൈസെന്‍സ് ഒക്കെ പുതുക്കിയെങ്കിലും, മെഹ്തയ്ക്ക് പക്ഷെ വണ്ടിയോടിക്കുന്നതില്‍ അത്രം കമ്പം ഒന്നും ഇല്ല. 2004 ലാണ് അവസാനമായി വാഹനമോടിച്ചതെന്നും മെഹ്ത പറയുന്നു.

പൊതു ഗതാഗതസൗകര്യങ്ങള്‍ യാത്രയ്ക്കായി ഉപയോഗിക്കാനാണ് ഇഷ്ടം. വാഹനം നമ്മെ അലസരാക്കും. നടക്കാനാണ് ഏറെ ഇഷ്ടം. നടക്കുന്നതാണ് ആരോഗ്യത്തിന്റെയും ദീര്‍ഘായുസിന്റേയും രഹസ്യം. ഇപ്പോഴും ദിവസും നാല് മണിക്കൂര്‍ വരെ നടക്കാറുണ്ട്. 
തെഹെംതെന്‍ ഹോമി ധുഞ്ചിബോയ് മെഹ്ത
97ല്‍ ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കി  ഇന്ത്യന്‍ വംശജന്‍; ദുബായ് റോഡില്‍ വാഹനമോടിക്കുന്ന ആദ്യ 100 വയസുകാരനാകാന്‍ മോഹിച്ച് മെഹ്ത 

1980ല്‍ ദുബായിലെത്തി ഹോട്ടലില്‍ അക്കൗണ്ടന്റായിട്ടാണ് ജോലി ആരംഭിക്കുന്നത്. 2002ല്‍ പ്രായം ആയതോടെ ജോലിയില്‍ നിന്ന് പിരിഞ്ഞു പോന്നു. യുകെയില്‍ താമസിക്കുന്ന ഇളയ സഹോദരി മാത്രമാണ് തനിക്ക് ബന്ധുവായിട്ടുള്ളതെന്നും അതുകൊണ്ടാണ് ഇവിടെ തുടരുന്നതെന്നും മെഹ്ത വ്യക്തമാക്കി.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018