GULF NEWS

ലെവി ആനുകൂല്യം ലഭിക്കണമെങ്കില്‍ സ്വദേശിവല്‍ക്കരണ നിബന്ധനകള്‍ പാലിക്കണം; ഉപാധികളുമായി സൗദി സര്‍ക്കാര്‍ 

സൗദിയില്‍ സ്വകാര്യസ്ഥാപനങ്ങള്‍ക്ക് ഏര്‍പ്പടുത്തിയ ലെവി മൂലമുണ്ടായ ബാധ്യതയ്ക്ക് ലെവി കുടിശ്ശിക ആനുകൂല്യം ലഭിക്കണമെങ്കില്‍ നിതാഖത്ത് നിബന്ധനകള്‍ പാലിക്കണമെന്ന് തൊഴില്‍ മന്ത്രാലയത്തിന്റെ അറിയിപ്പ്. പ്ലാറ്റിനം, പച്ച ഗണത്തില്‍പ്പെട്ടവര്‍ക്ക് ഉടന്‍ ആനുകൂല്യം ലഭിക്കുമെന്നും മഞ്ഞ, ചുവപ്പ് ഗണത്തിലുള്ളവര്‍ എത്രയും പെട്ടന്ന് നിബന്ധനകള്‍ പാലിക്കണമെന്നും മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു.

സൗദിയില്‍ സ്വദേശിവല്‍ക്കരണ നിബന്ധനകള്‍ പാലിച്ച വിഭാഗത്തില്‍പ്പെട്ട സ്ഥാപനങ്ങളാണ് പ്ലാറ്റിനം, പച്ച ഗണത്തില്‍പ്പെട്ടവര്‍. ഏകദേശം 3,16,000 സ്ഥാപനങ്ങളാണ് ഈ വിഭാഗത്തില്‍പ്പെടുന്നത്. കഴിഞ്ഞ വര്‍ഷം ലെവി മൂലമുണ്ടായ നഷ്ടത്തിനാണ് ആനുകൂല്യം ലഭിക്കുക. മഞ്ഞ, ചുവപ്പ് ഗണത്തില്‍പ്പടുന്നവര്‍ പൂര്‍ണ്ണമായും നിതാഖത്ത് നിബന്ധനകള്‍ പാലിക്കാത്തവരാണ്. സ്ഥാപനത്തില്‍ സ്വദേശികളെ നിയമിക്കുന്നതില്‍ വീഴ്ചവരുത്തിയവരാണ് ഇവരില്‍ അധികവും. നിബന്ധനകള്‍ പാലിക്കുന്നതോടുകൂടി ഈ വിഭാഗക്കാര്‍ക്കും ലെവി കുടിശ്ശിക ഒഴിവായികിട്ടുമെന്ന് മന്ത്രാലയം അറിയിച്ചു.

സൗദി അറേബ്യയില്‍ സ്വകാര്യമേഖലയില്‍ ഏര്‍പ്പെടുത്തിയ ലെവിമൂലം ബാധ്യത ഉണ്ടായ സ്ഥാപനങ്ങള്‍ക്കായി സര്‍ക്കാര്‍ 1150 കോടി സൗദി റിയാല്‍ സഹായ ധനമായി പ്രഖ്യാപിച്ചിരുന്നു. സൗദി ഭരണാധികാരിയും രാജാവുമായ സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് ഇതു സമ്പന്ധിച്ച അഭ്യര്‍ത്ഥന അംഗീകരിച്ചതായി തൊഴില്‍ മന്ത്രി അഹമ്മദ് അല്‍റാജി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

സൗദിയില്‍ വിദേശതൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ലെവി അധികമാണെന്നും അവ അടയ്ക്കാന്‍ കൂടുതല്‍ സാവകാശം നല്‍കണമെന്നും ആവശ്യപ്പെട്ട് ചെറുകിട സംരംഭകര്‍ ഈ മാസം ആദ്യം രംഗത്തെത്തിയിരുന്നു. വിപണിയില്‍ വ്യാപാരമാന്ദ്യം ഉള്ളതിനാല്‍ ലെവി മിക്ക സ്ഥാപനങ്ങള്‍ക്കും വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നു എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സംരംഭകര്‍ ആവശ്യമുന്നയിച്ചത്. ഇതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചത്.

സ്ഥാപനങ്ങളിലെ ഓരോ വിദേശ തൊഴിലാളികളുടെ പേരിലും തൊഴിലുടമ ലെവി അടയ്ക്കണം. അതുകൊണ്ടുതന്നെ കൂടുതല്‍ വിദേശ തൊഴിലാളികള്‍ ഉള്ള സ്ഥാപനങ്ങള്‍ക്ക് ഭാരിച്ച തുക ലെവിയായി നല്‍കേണ്ടിവരുന്ന സാഹചര്യം നിലവിലുണ്ട്. സ്വദേശികളെ നിയമിക്കുന്ന കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും പകരം വിദേശികള്‍ക്ക് ഏര്‍പ്പടുത്തിയിട്ടുള്ള ലെവി മൂലം ഉണ്ടാകുന്ന നഷ്ടം നികത്താന്‍ സര്‍ക്കാര്‍ തയ്യാറാണെന്നുമാണ് സര്‍ക്കാര്‍ നിലപാട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018