GULF NEWS

കമോണ്‍ കേരളയ്ക്ക് നാളെ ഷാര്‍ജയില്‍ തുടക്കം; കരിയര്‍ എക്‌സ്‌പോയും സംഗീതപരിപാടികളും

ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ ഇന്ത്യന്‍ വാണിജ്യ-സാംസ്‌കാരിക മേളയായ കമോണ്‍ കേരളയുടെ രണ്ടാം പതിപ്പിന് നാളെ തുടക്കം. ഷാര്‍ജ ഇന്റര്‍നാഷണല്‍ എക്‌സ്‌പോ സെന്ററില്‍ മൂന്ന് ദിവസമാണ് മേള നീണ്ടുനില്‍ക്കുക. കമോണ്‍ കേരള രക്ഷാധികാരിയായ ഷാര്‍ജ കിരീടാവകാശി ബിന്‍ മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി നാളെ രാവിലെ 11 ന് മേള ഉദ്ഘാടനം ചെയ്യും.

വൈകിട്ട് ബിസിനസ് കോണ്‍ക്ലേവ് ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. കോണ്‍സുല്‍ ജനറല്‍ വിപുല്‍, സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, ലോക്‌സഭാംഗം പികെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവരും പങ്കെടുക്കും.

കമോണ്‍ കേരള മുഖേന നിരവധി തൊഴിലവസരങ്ങളും സംഘാടകര്‍ ഒരുക്കുന്നുണ്ട്. ഇതിനായി ഉദ്യോഗാര്‍ത്ഥികളുടെ ബയോഡാറ്റയും മറ്റ് നിരീക്ഷിച്ച് വരികയാണ്. ഇന്ത്യയിലും ഗള്‍ഫ് മേഖലയിലുമുള്ളവര്‍ക്ക് പുറമേ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നയതന്ത്ര പ്രതിനിധികളും ബിസിനസ് സെഷനുകളില്‍ ഭാഗമാകും.

ആധുനിക സാങ്കേതിക വിദ്യകളെ കുറിച്ചാകും കമോണ്‍ കേരളയുടെ ഭാഗമായ കരിയര്‍ എക്‌സ്‌പോ ചര്‍ച്ച ചെയ്യുക.

ആദ്യത്തെ പതിപ്പില്‍ ഒരു ലക്ഷത്തിലധികം ആളുകള്‍ പങ്കെടുത്തിരുന്നു. സംഗീത പരിപാടികളും ഫുഡ് എക്‌സിബിഷനും പരിപാടിയുടെ ഭാഗമായി നടത്തുന്നുണ്ട്. 16നാണ് സമാപനം.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018