GULF NEWS

പ്രതിമാസം നിശ്ചിത വരുമാനം; പ്രവാസി ഡിവിഡന്റ് പെന്‍ഷന്‍ പദ്ധതിക്ക് തുടക്കം കുറിക്കാന്‍ മുഖ്യമന്ത്രി യുഎഇയില്‍

പ്രവാസികള്‍ക്ക് കൈത്താങ്ങുന്ന പ്രവാസി ഡിവിഡന്റ് പെന്‍ഷന്‍ പദ്ധതിക്ക് തുടക്കം കുറിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎയിലെത്തി. ദുബായിലെ ലോക കേരള സഭയുടെ ഗള്‍ഫ് മേഖല സമ്മേളനത്തില്‍ മുഖ്യമന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്യും. പ്രവാസികള്‍ക്ക് പ്രതിമാസം നിശ്ചിതവരുമാനം ഉറപ്പാക്കുന്ന പദ്ധതിയാണിത്. ഇവരെ സഹായിക്കാനായി സ്ഥാപനങ്ങള്‍ തുടങ്ങുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ദുബായ് ഇത്തിസലാത്ത് അക്കാദമിയിലാണ് ലോക കേരള സഭയുടെ പ്രഥമ മിഡില്‍ ഈസ്റ്റ് റീജിണല്‍ സമ്മേളനം. ഇതാദ്യമായാണ് ലോക കേരള സഭയുടെ റീജിണല്‍ സമ്മേളനം നടക്കുന്നത്.

രണ്ടുദിവസങ്ങളിലായി നടക്കുന്ന പരിപാടിയില്‍ പ്രവാസികളുടെ പ്രശ്‌നങ്ങളും ക്ഷേമവും മുന്‍നിര്‍ത്തിയുള്ള ചര്‍ച്ചകള്‍ക്കായിരിക്കും മുന്‍ഗണന എന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

പ്രതിമാസം നിശ്ചിത വരുമാനം; പ്രവാസി ഡിവിഡന്റ് പെന്‍ഷന്‍ പദ്ധതിക്ക് തുടക്കം കുറിക്കാന്‍ മുഖ്യമന്ത്രി യുഎഇയില്‍

ലോകമെമ്പാടുമുള്ള 35 ലക്ഷത്തോളം പ്രവാസി മലയാളികള്‍ക്കായുള്ള പൊതുവേദിയാണ് ലോക കേരള സഭ. സംസ്ഥാന വികസനം, പ്രവാസി പ്രശ്‌നങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്ത് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ശ്രദ്ധയില്‍പെടുത്തുകയാണ് സഭയുടെ ലക്ഷ്യം. ചര്‍ച്ചയില്‍ ഇരുന്നൂറോളം അംഗങ്ങള്‍ പങ്കെടുക്കും. യുഎഇയിലെ 10 ലക്ഷത്തോളം വരുന്ന ആളുകളെ പ്രതിനിധീകരിച്ച് 25 പേരും പരിപാടിയില്‍ പങ്കെടുക്കും.

പുതിയ പദ്ധതിയില്‍ കുറഞ്ഞത് അഞ്ച് ലക്ഷമോ അതില്‍ കൂടുതലോ നിക്ഷേപിക്കാമെന്ന് മുഖ്യമന്ത്രി പറയുന്നു. അഞ്ച് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍, നിക്ഷേപകനോ നിയമാനുസൃതമായ അവകാശിക്കോ പ്രതിമാസം വരുമാനം ലഭിക്കും. കിഫ്ബിയിലോ മറ്റ് സാമ്പത്തിക ഏജന്‍സികളോ പണം നിക്ഷേപിക്കാമെന്നും അദ്ദേഹം പറഞ്ഞു. നിക്ഷേപത്തിന് സര്‍ക്കാര്‍ സുരക്ഷ നല്‍കും.

ജോലിക്ക് ശേഷം വിദേശത്ത് നിന്നും തിരിച്ചുപോകുന്നവര്‍ക്ക് പ്രതിമാസം 2000 രൂപ പെന്‍ഷനായി നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിക്ഷേപ കൂട്ടായ്മ, സഹകരണ സ്ഥാപനങ്ങള്‍, വിദേശ പഠനത്തിനായുള്ള അന്തര്‍ദേശീയ കുടിയേറ്റ കേന്ദ്രം എന്നിവ ഉള്‍പ്പെടുത്തിയുള്ള പത്ത് പദ്ധതികള്‍ കേരള സര്‍ക്കാര്‍ തുടക്കം കുറിക്കും. ലോക കേരള സഭയുടെ ഏഴ് ഉപസമിതികള്‍ തയ്യാറാക്കിയ ശുപാര്‍ശയിന്മേലാണ് ചര്‍ച്ച നടക്കുക. 48 നിര്‍ദ്ദേശങ്ങളില്‍ നിന്നാണ് സമിതി പത്തെണ്ണം തെരഞ്ഞെടുത്തത്. ലോക കേരള സഭയുടെ ആദ്യ കോണ്‍ഫറന്‍സിലാണ് ഈ ഏഴ് സമിതികള്‍ രൂപംകൊണ്ടത്.

പ്രതിമാസം നിശ്ചിത വരുമാനം; പ്രവാസി ഡിവിഡന്റ് പെന്‍ഷന്‍ പദ്ധതിക്ക് തുടക്കം കുറിക്കാന്‍ മുഖ്യമന്ത്രി യുഎഇയില്‍

ലോകത്തിന്റെ ഏത് ഭാഗത്തുള്ള മലയാളികള്‍ക്കും സംസ്ഥാന സര്‍ക്കാരുമായി സമ്പര്‍ക്കം പുലര്‍ത്താവുന്ന തരത്തിലുള്ള പൊതുവേദിയാണ് ലോക കേരള സഭയെന്നും മുഖ്യമന്ത്രി പറയുന്നു. പ്രവര്‍ത്തനങ്ങള്‍ നോക്കി നടത്താന്‍ സ്ഥിരമായ ഭരണ കാര്യാലയങ്ങളുണ്ട്. അവരുടെ സംസ്ഥാനവുമായി ബന്ധപ്പെട്ട എന്തും പ്രവാസികള്‍ക്ക് പറയാനുള്ള ആത്മധൈര്യം ലഭിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ദിദ്വിന സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം വെള്ളിയാഴ്ച വൈകിട്ട് പതിനയ്യായിരത്തോളം വരുന്ന പ്രവാസ മലയാളികളെയും മുഖ്യമന്ത്രി അഭിസംബോധന ചെയ്യും.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018