HOLLYWOOD

ഓര്‍മ പുതുക്കാന്‍ മൗഗ്ലി വീണ്ടുമെത്തുന്നു, ഒപ്പം ബഗീരയായി ക്രിസ്റ്റ്യന്‍ ബെയ്‌ലും  

കുട്ടിക്കാലത്തെ ചില ഓര്‍മകള്‍ നമ്മളെ വിടാതെ പിന്തുടരും. ഒരു മുത്തശ്ശിക്കഥ പോലെ നമ്മള്‍ കേട്ടിരുന്ന, വായിച്ച് പിന്നീട് ടെലിവിഷനില്‍ കണ്ട അത്തരമൊരു ഓര്‍മയാണ് ‘ജംഗിള്‍ ബുക്ക്’ എന്ന നോവലും അതിലെ കഥാപാത്രമായ മൗഗ്ലിയും. ദുരദര്‍ശനില്‍ നാം ആദ്യം കണ്ട മൗഗ്ലി പിന്നീട് പലതവണ സിനിമയായി നമ്മുടെ മുന്നിലെത്തിയിട്ടുണ്ട്. പഴയ തലമുറയ്ക്കും പുതു തലമുറയ്ക്കുമെല്ലാം ഒരുപോലെ ഇഷ്ടപ്പെടുന്ന ചിത്രത്തിന്റെ കഥാ പശ്ചാത്തലം തന്നെയാണ് ചിത്രം ഇത്രത്തോളം ആസ്വദിക്കാന്‍ കഴിയുന്ന ഒന്നാവാന്‍ കാരണം. ഇപ്പോള്‍ വീണ്ടുമൊരിക്കല്‍ കൂടി ഇതാ മൗഗ്ലി വെള്ളിത്തിരയിലെത്തുകയാണ്.

ആന്റി സെര്‍കി സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന് ‘മൗഗ്ലി ദ ലജന്റ് ഓഫ് ദ ജംഗിള്‍’ എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ പുതിയ ട്രെയിലര്‍ പുറത്തിറങ്ങി. നെറ്റ്ഫ്ളിക്സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രമാവുന്നത് 2017ല്‍ പുറത്തിറങ്ങിയ ജുമാന്‍ജിയില്‍ ശ്രദ്ധേയമായ കഥാപാത്രമഭിനയിച്ച രോഹന്‍ ചന്ദ് ആണ്. മൗഗ്ലിയുടെ കൂട്ടുകാരനായ ബഗീരയ്ക്ക് ശബ്ദം നല്‍കിയിരിക്കുന്നത് ഹോളിവുഡ് സൂപ്പര്‍താരം ക്രിസ്റ്റ്യന്‍ ബെയ്‌ലാണ്‌. ഷേര്‍ഖാന് ശബ്ദം നല്‍കിയത് ബനഡിക്റ്റ് കമ്പര്‍ബാച്ചും.

2016ല്‍ പുറത്തിറങ്ങിയ ജോണ്‍ ഫാവ്രുവിന്റെ ദ ജംഗിള്‍ ബുക്കിന്റെ കഥയേക്കാള്‍ വ്യത്യാസങ്ങളുള്‍പ്പെടുത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മൗഗ്ലിയുടെ മനുഷ്യരുടെ ഇടയിലേക്കുള്ള യാത്രയും അവരോടൊപ്പമുള്ള ജീവിതവുമാണ് അതില്‍ പ്രധാനം. അതുകൊണ്ട് തന്നെ ചിത്രം ഓര്‍മ പുതുക്കുന്നവര്‍ക്ക് കൂടുതല്‍ ആസ്വാദ്യകരമാകുമെന്നാണ് അണിയറപ്രവര്‍ത്തകരുടെ വിലയിരുത്തല്‍.നവംബര്‍ 29 തിയേറ്ററുകളിലെത്തുന്ന ചിത്രം ഡിസംബര്‍ 7 മുതല്‍ നെറ്റ്ഫ്ളിക്സിലുമെത്തും.

കാട്ടിലകപ്പെട്ടുപോകുന്ന മൗഗ്ലിയെന്ന മനുഷ്യകുഞ്ഞിന്റെ കഥയാണ് ജംഗിള്‍ബുക്ക്. അവനെ സ്‌നേഹവും ഭക്ഷണവും നല്‍കി തീറ്റിപോറ്റുന്നതാകട്ടെ ചെന്നായ് കൂട്ടവും. കാടിന്റെ നിയമങ്ങള്‍ അവന്റെയും നിയമങ്ങളാണ്. ചെന്നായ് കുട്ടികള്‍ അവന്റെയും സഹോദരങ്ങളാണ്. റുഡ്യാര്‍ഡ് കിപ്ലിങ്ങിന്റെ പ്രശസ്തമായ ജംഗിള്‍ബുക്ക് എന്ന പുസ്തകമാണ് പിന്നീട് കാര്‍ട്ടൂണായും സിനിമയായുമെല്ലാം പ്രേക്ഷകര്‍ക്കു മുന്നിലെത്തിയത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018