HOLLYWOOD

യാലിറ്റ്‌സ അപരീസീയോ തിരുത്തുന്ന 90 വര്‍ഷത്തെ ഓസ്‌കര്‍ നോമിനേഷന്‍ ചരിത്രം, മെക്‌സിക്കന്‍ ഗോത്രസമൂഹ ജീവിതത്തെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തല്‍

യാലിറ്റ്‌സ അപരീസീയോ
യാലിറ്റ്‌സ അപരീസീയോ
‘നോമിനേഷന്‍ ലഭിക്കുന്നത് പല സങ്കല്‍പങ്ങളില്‍ നിന്നുമുള്ള വിടുതലാണ്. അത് മറ്റുള്ളവര്‍ക്ക് പുതിയ വാതിലുകള്‍ തുറന്നുകൊടുക്കും..എല്ലാവര്‍ക്കും.. ഇതെല്ലാം ഞങ്ങള്‍ക്ക് ചെയ്യാനാകുമെന്ന ബോധ്യത്തെ അത് കൂടുതല്‍ ആഴമുള്ളതാക്കും.’

മികച്ച നടിക്കുള്ള 2019ലെ ഓസ്‌കര്‍ നോമിനേഷന്‍ ലഭിച്ചതിലൂടെ യാലിറ്റ്‌സ അപരീസീയോ 90 വര്‍ഷത്തെ ഓസ്‌കര്‍ ചരിത്രത്തില്‍ പുതിയ ഏടാണ് എഴുതിച്ചേര്‍ത്തത്. ആദ്യമായി മികച്ച നടിക്കുള്ള നോമിനേഷന്‍ നേടുന്ന ഗോത്ര വനിത. ഗ്രാവിറ്റി സംവിധായകന്‍ അല്‍ഫോണ്‍സോ ക്വറോണിന്റെ റോമ എന്ന ചിത്രത്തിലെ പ്രകടനമാണ് 25കാരിയെ നേട്ടത്തിന് അര്‍ഹയാക്കിയിരിക്കുന്നത്. 70കളിലെ മെക്‌സിക്കോ നഗരത്തിലെ ക്ലിയോ എന്ന ഒരു ഗാര്‍ഹിക തൊഴിലാളിയായാണ് യാലിറ്റ്‌സ എത്തിയത്.

മെക്‌സിക്കോയില്‍ 'റോമ' ഒരു പ്രശസ്ത സംവിധായകന്‍ തന്റെ കുട്ടിക്കാല ജീവിതത്തെക്കുറിച്ച് ചെയ്ത ചിത്രം എന്നതിനും അപ്പുറത്താണ്. അസമത്വത്തേക്കുറിച്ചും ഗാര്‍ഹിക തൊഴിലാളികളെ കൈകാര്യം ചെയ്യുന്ന രീതിയേക്കുറിച്ചും മുഖ്യധാരയില്‍ ഇപ്പോഴും അദൃശ്യരായി നില്‍ക്കുന്ന ഗോത്രവിഭാഗക്കാരേക്കുറിച്ചും ദേശീയതലത്തില്‍ തന്നെ ഒരു ചര്‍ച്ചയ്ക്ക് റോമ തുടക്കമിട്ടു.

യാലിറ്റ്‌സ റോമയില്‍  
യാലിറ്റ്‌സ റോമയില്‍  
മെക്‌സിക്കോയിലെ ഗോത്രസമൂഹത്തിന്റെ 70 ശതമാനവും ദുരിതമനുഭവിക്കുന്നവരാണ്. കടുത്ത ദാരിദ്ര്യവും വിവേചനവുമാണ് അവര്‍ നേരിടുന്നത്. തൊഴിലിടങ്ങളിലും വിദ്യാഭ്യാസരംഗത്തും നീതിന്യായവ്യവസ്ഥയിലുമെല്ലാം മെക്‌സിക്കോയിലെ ഗോത്രവിഭാഗക്കാര്‍ വിവേചനം അനുഭവിക്കുന്നു.  

ഡിസംബറില്‍ വോഗ് മെക്‌സിക്കോ യാലിറ്റ്‌സയെ കവര്‍ പേജില്‍ ഉള്‍പ്പെടുത്തി അവരുടെ 20 വര്‍ഷത്തെ ചരിത്രം തിരുത്തി. തന്നെ ഒരു എക്‌സെപ്ഷനായി കാണുന്നതില്‍ ഒട്ടും തൃപ്തയല്ല അവര്‍. രാജ്യം എല്ലാറ്റിനേയും സ്വാഗതം ചെയ്യുന്ന ഒരു ഭാവിക്ക് വേണ്ടി തന്റെ സ്റ്റാര്‍ പവര്‍ ഉപയോഗിക്കാനാണ് യാലിറ്റ്‌സയ്ക്ക് താല്‍പര്യം. സമൂഹമാധ്യമങ്ങളിലൂടെ കടുത്ത വംശീയ അധിക്ഷേപവും യാലിറ്റ്‌സ നേരിടുന്നുണ്ട്. ആദ്യം അവ വിഷമമുണ്ടാക്കിയെങ്കിലും തന്റെ ശ്രദ്ധ അതില്‍ അല്ലെന്നും താന്‍ മെക്‌സിക്കോയുടെ മുഖം അല്ലെന്നും യാലിറ്റ്‌സ പറയുന്നു. മെക്‌സിക്കോയ്ക്ക് പല മുഖങ്ങളുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

ഞങ്ങളുടെ ചര്‍മ്മത്തിന്റെ നിറം കാരണവും ഞങ്ങള്‍ ഗോത്രവിഭാഗക്കാര്‍ ആയതിനാലും ഞങ്ങള്‍ക്ക് ചില കാര്യങ്ങള്‍ ചെയ്യാന്‍ കഴിയില്ലെന്ന വാര്‍പ്പുമാതൃകകളെ ഞാന്‍ തകര്‍ക്കുകയായിരിക്കും. നോമിനേഷന്‍ ലഭിക്കുന്നത് പല സങ്കല്‍പങ്ങളില്‍ നിന്നുമുള്ള വിടുതലാണ്. അത് മറ്റുള്ളവര്‍ക്ക് പുതിയ വാതിലുകള്‍ തുറന്നുകൊടുക്കും..എല്ലാവര്‍ക്കും.. ഇതെല്ലാം ഞങ്ങള്‍ക്ക് ചെയ്യാനാകുമെന്ന ബോധ്യത്തെ അത് കൂടുതല്‍ ആഴമുള്ളതാക്കും.   
യാലിറ്റ്‌സ അപരീസീയോ  
യാലിറ്റ്‌സ അപരീസീയോ തിരുത്തുന്ന  90 വര്‍ഷത്തെ ഓസ്‌കര്‍ നോമിനേഷന്‍ ചരിത്രം, മെക്‌സിക്കന്‍ ഗോത്രസമൂഹ ജീവിതത്തെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തല്‍

ക്ലിയോയുടെ വേഷം യാലിറ്റ്‌സയിലേക്ക് എത്തിയത് അവിചാരിതമായാണ്. രണ്ട് വര്‍ഷം മുമ്പ് ക്വറോണ്‍ നടത്തിയ കാസ്റ്റിങ് ടെസ്റ്റില്‍ 3000ലധികം പേരെയാണ് പരിഗണിച്ചത്. യാലിറ്റ്‌സയുടെ മൂത്ത സഹോദരി എഡിത് അപരീസീയോ വേഷത്തിന് വേണ്ടി ശ്രമിച്ചിരുന്നു. ഓഡിഷന്‍ സമയത്ത് ഗര്‍ഭിണിയായിരുന്ന എഡിത്ത് യാലിറ്റ്‌സയെ നിര്‍ബന്ധിച്ച് പറഞ്ഞയച്ചു. യാലിറ്റ്‌സ ഓഫീസിലേക്ക് നടന്നുകയറിയപ്പോള്‍ തന്നെ ക്വറോണ്‍ ക്ലിയോയെ കണ്ടു. തന്റെ ചിത്രത്തിലെ പ്രധാന വേഷത്തില്‍ അഭിനയിക്കണമെന്ന് ഓസ്‌കര്‍ ജേതാവായ സംവിധായകന്‍ പറഞ്ഞപ്പോള്‍ യാലിറ്റ്‌സ ആദ്യം സമ്മതിച്ചില്ല. ടീച്ചിങ് ബിരുദം പൂര്‍ത്തിയാക്കിയതേ ഉള്ളൂവെന്നും കുടുംബവുമായി ചര്‍ച്ച ചെയ്യണമെന്നും യാലിറ്റ്‌സ പറഞ്ഞു. അധ്യാപക ജോലികള്‍ക്ക് അപേക്ഷിക്കാനുള്ള സമയം വരുന്നതേ ഉണ്ടായിരുന്നുള്ളൂ. വെറുതെ ഇരിക്കുന്ന ആ സമയം അഭിനയിച്ചേക്കാമെന്ന് തീരുമാനിച്ച ശേഷം യാലിറ്റ്‌സ ക്വറോണിനെ വിളിച്ചു. സീനുകള്‍ ഇംപ്രൊവൈസ് ചെയ്യണമെന്ന് സംവിധായകന്‍ പറഞ്ഞപ്പോള്‍ എല്ലാവരേയും അതിശയിപ്പിക്കുന്ന തരത്തില്‍ യാലിറ്റ്‌സ അത് നിര്‍വ്വഹിച്ചു.

നിങ്ങള്‍ സ്‌ക്രീനില്‍ കാണുന്നത് യാലിറ്റ്‌സയെ അല്ല. അത് ക്ലിയോ ആണ്. അവരാണ് ആ കഥാപാത്രത്തെ രൂപപ്പെടുത്തിയതെന്ന് നിങ്ങള്‍ക്കറിയുമോ? അങ്ങേയറ്റം ഡീറ്റെയില്‍ഡ് ആയ രീതിയിലാണ് യാലിറ്റ്‌സ അത് ചെയ്തത്.  
അല്‍ഫോണ്‍സോ ക്വറോണ്‍  

നടീ നടന്‍മാര്‍ക്ക് സ്‌ക്രിപ്റ്റ് നല്‍കാതെയാണ് ക്വറോണ്‍ അഭിനയിപ്പിച്ചത്. ക്വറോണിന്റെ ബാല്യകാല ഓര്‍മകള്‍ക്കൊപ്പം തന്റെ കാഴ്ച്ചപ്പാടുകളും യാലിറ്റ്‌സ ക്ലിയോയില്‍ ചേര്‍ത്തു. അമ്മ ഒരു ഗാര്‍ഹിക തൊഴിലാളിയായിരുന്നതിനാല്‍ ആ ജീവിതം യാലിറ്റ്‌സക്ക് അറിയാമായിരുന്നു.

യാലിറ്റ്‌സ അപരീസീയോ തിരുത്തുന്ന  90 വര്‍ഷത്തെ ഓസ്‌കര്‍ നോമിനേഷന്‍ ചരിത്രം, മെക്‌സിക്കന്‍ ഗോത്രസമൂഹ ജീവിതത്തെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തല്‍

ഫെബ്രുവരി 24ന് യാലിറ്റ്‌സ ഓസ്‌കര്‍ നേടുമോ എന്ന ആകാംഷയിലാണ് മറ്റുള്ളവരെങ്കിലും അഭിനയം തുടരുന്നതിനേക്കുറിച്ച് അവര്‍ വ്യക്തമായ തീരുമാനം എടുത്തിട്ടില്ല. മുതിര്‍ന്നവരുടെ ഉറച്ച വിശ്വാസങ്ങളെ മാറ്റുന്നതിലും ഏറെ എളുപ്പമാണ് കുട്ടികളുടെ മനസിനേയും ഹൃദയത്തേയും രൂപപ്പെടുത്തുന്നതെന്ന് യാലിറ്റ്‌സ എന്ന അദ്ധ്യാപിക വിശ്വസിക്കുന്നു. റോമ ചില വിശ്വാസങ്ങളെ മാറ്റുന്നതിന്റെ അത്ഭുതവും യാലിറ്റ്‌സ മറച്ചുവെയ്ക്കുന്നില്ല.

ആത്യന്തികമായി, അഭിനയം ഞാന്‍ ചെയ്യാന്‍ ആഗ്രഹിച്ചതില്‍ നിന്നും അത്ര വ്യത്യസ്തമായ സംഗതിയല്ല. അതിരുകള്‍ ഭേദിക്കുന്ന തരത്തില്‍ സിനിമയ്ക്ക് എല്ലാ പ്രായത്തിലുള്ള ആളുകളേയും പഠിപ്പിക്കാനാകുമെന്ന് ഞാന്‍ തിരിച്ചറിഞ്ഞു.  
യാലിറ്റ്‌സ അപരീസീയോ  

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018