HOLLYWOOD

‘നെറ്റ്ഫ്‌ളിക്‌സ് സിനിമകളെ ഓസ്‌കറില്‍ നിന്ന് നിരോധിക്കണം’, ആവശ്യവുമായി സ്പില്‍ബര്‍ഗ്; തീയറ്റര്‍, മിനിസ്‌ക്രീന്‍ അനുഭവം വ്യത്യസ്ഥമെന്ന് വാദം 

സിനിമയുടെ തീയറ്റര്‍ അനുഭവവും മിനിസ്‌ക്രീന്‍ അനുഭവവും തമ്മിലുള്ള വ്യത്യാസമാണ് ഓസ്‌കറില്‍ ഇപ്പോള്‍ ചര്‍ച്ച. ഹോളിവുഡിലെ വിഖ്യാത ചലചിത്ര സംവിധായകന്‍ സ്പില്‍ബര്‍ഗാണ് ഏറ്റവും ഒടുവില്‍ നെറ്റ്ഫ്‌ലിക്‌സ് സിനിമയ്‌ക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. ഓസ്‌കറില്‍ നിന്ന് നെറ്റ്ഫ്‌ളിക്‌സ് സിനിമകള്‍ നിരോധിക്കണമെന്നാണ് സ്റ്റീവന്‍ സ്പില്‍ബര്‍ഗിന്റെ ആവശ്യം. ഇതിനായി അക്കാദമി അവാര്‍ഡിന് ശേഷം എല്ലാവര്‍ഷവും നടക്കുന്ന ഏപ്രില്‍ മീറ്റിങ്ങില്‍ ഓസ്‌കര്‍ നിയമങ്ങള്‍ മാറ്റുവാന്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്താനാണ് സ്പില്‍ബര്‍ഗ് ലക്ഷ്യമിടുന്നത്.

ഇത്തവണത്തെ ഓസ്‌കര്‍ വേദിയില്‍ മൂന്ന് അവാര്‍ഡുകള്‍ കരസ്ഥമാക്കിയ റോമ എന്ന ചിത്രം നെറ്റ്ഫ്‌ളിക്‌സ്ലായിരുന്നു റിലീസ് ചെയ്തിരുന്നത്. ഇത്തരം സിനിമകള്‍ ഹോളിവുഡിലെ ഫിലിം മേക്കേഴ്‌സിനെ രണ്ടായി തിരിക്കുമെന്നാണ് നെറ്റ്ഫ്‌ലിക്‌സിനെ എതിര്‍ക്കുന്നവരുടെ വാദം.

നെറ്റ്ഫ്‌ലിക്‌സ് എതിര്‍ക്കുന്നതില്‍ സ്പില്‍ബര്‍ഗിന് കാരണമുണ്ട്. തീയറ്റര്‍ അനുഭവവും മിനിസ്‌ക്രീനിലെ അനുഭവവും തമ്മില്‍ ആസ്വദന തലത്തില്‍ വലിയ വ്യത്യാസമുണ്ടെന്നാണ് അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. ഇത് മോശം പ്രവണതകള്‍ക്ക് തുടക്കം കുറിക്കുമെന്നും അദ്ദേഹം പറയുന്നു. തന്റെ പ്രചരണം മറ്റുള്ളവര്‍ ഏറ്റെടുത്തതില്‍ അതിയായ സന്തോഷമുണ്ടെന്ന് സ്പില്‍ബര്‍ഗിന്റെ പ്രൊഡ്യൂസിങ് ബാനര്‍ വ്യക്താവ് പറഞ്ഞു.

എന്നാല്‍ സ്പില്‍ബര്‍ഗ് ലോകത്തെ എല്ലായിടത്തേയും അവസ്ഥ മനസിലാക്കണമെന്നാണ് നെറ്റ്ഫ്‌ളിക്‌സ് അനുകൂലികള്‍ പറയുന്നത്. അതിനവര്‍ കാരണമായി ചൂണ്ടികാണിക്കുന്നത് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ അവസ്ഥയാണ്. ഓസ്‌കര്‍ നോമിനേഷന്‍ ലഭിച്ച പല സിനിമകളും ഇന്ത്യയില്‍ റിലീസ് ആയിട്ടില്ല. ബ്ലാക്ക്ക്ലാന്‍സ്മാന്‍, ഓസ്‌കര്‍ ലഭിച്ച ഗ്രീന്‍ബുക്ക് പോലും ഇവിടെ റിലീസ് ആയിട്ടില്ല. എന്നാല്‍ നെറ്റ്ഫ്‌ളിക്‌സ് വഴി പുറത്തിറങ്ങിയ റോമയെ ലോകത്ത് എല്ലായിടത്തും എത്തിക്കാന്‍ കഴിഞ്ഞുവെന്നും അവര്‍ ചൂണ്ടികാണിക്കുന്നു.

വരാനിരിക്കുന്ന ഇന്ത്യന്‍ സിനിമയായ ഡ്രീം ഗേളിന്റെ അസോസിയേറ്റ് പ്രൊഡ്യൂസറായ പ്രസന്ന രംഗനാഥന്‍ പറയുന്നത് നെറ്റ്ഫ്‌ളിക്‌സ് ലോകത്തെ എല്ലായിടത്തേക്കും, എല്ലാ ആളുകളിലേക്കും സിനിമയെ എത്തിക്കുന്നുവെന്നാണ്. അത് കാഴ്ച എന്ന അര്‍ത്ഥത്തില്‍ പരിധിയില്ലാതെ കണ്ടന്റ് നിര്‍മ്മിക്കാന്‍ കലാകാരന്‍മാരെ അനുവദിക്കുന്നു. 2020 അക്കാദമി അവാര്‍ഡില്‍ വ്യത്യസ്ഥതയെ ഉള്‍പ്പെടുത്താന്‍ അക്കാദമി പ്രതിജ്ഞബദ്ധമാണ്. ആളുകളിലേക്കും നെറ്റ്ഫ്‌ളിക്‌സ്നെ ഒഴിവാക്കുന്നത് കാര്യബോധമില്ലാത്ത തീരുമാനമാകുമെന്നും അദ്ദേഹം പറഞ്ഞു.

അവാര്‍ഡുമായി ബന്ധപ്പെട്ട നിയമങ്ങളുടെ കാര്യത്തില്‍ വിവിധ വിഭാഗങ്ങളുടെ ചര്‍ച്ചനടക്കുകയാണെന്ന് അക്കാദമി പറഞ്ഞു. ബോര്‍ഡ് ഏപ്രിലില്‍ നടക്കുന്ന മീറ്റിങ്ങില്‍ വിഷയം പരിഗണിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018