HOLLYWOOD

‘ആരാധകര്‍ എന്തു കരുതിയാലും എനിക്കൊരു ചുക്കുമില്ല’; ട്രംപ് വിരുദ്ധ നിലപാടിലുറച്ച് സാമുവല്‍ എല്‍ ജാക്സണ്‍  

സാമുവല്‍ എല്‍ ജാക്‌സണ്‍  
സാമുവല്‍ എല്‍ ജാക്‌സണ്‍  

ഹോളിവുഡിലെ ട്രംപ് വിമര്‍ശകരില്‍ മുന്‍പന്തിയിലാണ് മുതിര്‍ന്ന നടന്‍ സാമുവല്‍ എല്‍ ജാക്‌സന്റെ സ്ഥാനം. അവസരം കിട്ടുമ്പോഴൊക്കെ ട്രംപിന്റെ രാഷ്ട്രീയ നിലപാടുകളെ രൂക്ഷമായി വിമര്‍ശിക്കാനും വേണ്ടിവന്നാല്‍ പുലഭ്യം പറയാനും 'കിങ് ഓഫ് കൂള്‍' മടിക്കാറില്ല. പുതിയ ചിത്രമായ 'ക്യാപ്റ്റന്‍ മാര്‍വല്‍' പ്രദര്‍ശനം തുടരവെ, എസ്‌ക്വയര്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സാം നടത്തിയ പരാമര്‍ശങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. തന്റെ കഥാപാത്രങ്ങളുടെ ഇഷ്ട ചീത്തവാക്കുകള്‍ തന്നെ സാമുവല്‍ എല്‍ ജാക്‌സണ്‍ അമേരിക്കന്‍ പ്രസിഡന്റിനെ അഭിസംബോധന ചെയ്യാന്‍ ഉപയോഗിച്ചു.

ഈ ************ഭൂമിയെത്തന്നെ നശിപ്പിക്കാനും എല്ലാ തരത്തിലുള്ള വട്ടന്‍****  നടത്താനുമുള്ള പുറപ്പാടിലാണ്. ഇത് ഓക്കെയാണെന്നാണ് ആളുകളുടെ വിചാരം. ഇത് ഓക്കെയല്ല *******. നിങ്ങള്‍ ഒന്നും തന്നെ പറയുന്നില്ലെങ്കില്‍ നിങ്ങളും ഈ കുറ്റത്തില്‍ പങ്കാളിയാണ്.  
സാമുവല്‍ എല്‍ ജാക്‌സണ്‍  

ആരാധകരിലെ ട്രംപ് വോട്ടര്‍മാരില്‍ ഇത്തരം നിലപാടുകള്‍ എതിര്‍പ്പുണ്ടാക്കില്ലേയെന്ന ചോദ്യത്തിന് ആദ്യത്തേക്കാള്‍ ഡോസു കൂട്ടിയായിരുന്നു സാമിന്റെ മറുപടി.

എത്ര ********* എന്നെ വെറുക്കുന്നുണ്ടെന്ന് അറിയാം. ‘ഞാനിനി ഒരിക്കലും സാം ജാക്‌സണ്‍ സിനിമ കാണില്ല’. എനിക്കെന്ത് *********? എനിക്കൊരു നഷ്ടവും വരാനില്ല. അതിന്റെയെല്ലാം ചെക്ക് ഞാനെപ്പഴേ കാശാക്കി. പോയി ******. എന്റെ വീഡിയോ ടേപ്പുകള്‍ കത്തിച്ചോളൂ. എനിക്കൊരു ******* ഇല്ല.   
സാമുവല്‍ എല്‍ ജാക്‌സണ്‍  
‘ആരാധകര്‍ എന്തു കരുതിയാലും എനിക്കൊരു ചുക്കുമില്ല’; ട്രംപ് വിരുദ്ധ നിലപാടിലുറച്ച് സാമുവല്‍ എല്‍ ജാക്സണ്‍  

ജാക്‌സണ്‍ സിനിമ ചെയ്താല്‍ മതി രാഷ്ട്രീയത്തില്‍ ഇടപെടേണ്ട എന്ന് പറയുന്നവരോടുള്ള പ്രതികരണം ഇങ്ങനെ.

ഇല്ല, ************.ഞാന്‍ ഒരു മനുഷ്യനാണ്. ഇങ്ങനെ ചില എന്നേയും ബാധിക്കുന്നതാണ്. നമുക്ക് ‘ഹെല്‍ത്ത് കെയര്‍’ പദ്ധതിയില്ലെങ്കില്‍, എന്റെ ബന്ധുക്കള്‍ രോഗികളായാല്‍ അവര്‍ എന്നെ വിളിക്കും. അവര്‍ക്ക് ഹെല്‍ത്ത് കെയര്‍ ഉണ്ടാകണമെന്നും അവര്‍ സ്വയം പര്യാപ്തരാകണമെന്നും ഞാന്‍ ആഗ്രഹിക്കുന്നു. എനിക്ക് അനുഭവപ്പെടുന്നത് ഇങ്ങനെയാണ്.   
സാമുവല്‍ എല്‍ ജാക്‌സണ്‍  

മുന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ 'ആരോഗ്യരക്ഷാ' പദ്ധതി ദുര്‍ബലപ്പെടുത്താനുള്ള ട്രംപിന്റെ നീക്കത്തിനെതിരെ രൂക്ഷവിമര്‍ശനമുയര്‍ന്നിരുന്നു. അഭയാര്‍ത്ഥി വിരുദ്ധ കാഴ്ച്ചപ്പാടിന്റെ പേരിലും കടുത്ത പ്രതിഷേധമാണ് അമേരിക്കന്‍ പ്രസിഡന്റ് നേരിടുന്നത്. അഭയാര്‍ത്ഥികളെ 'അധിനിവേശക്കാര്‍' എന്ന് ട്രംപ് കഴിഞ്ഞ ദിവസം വിശേഷിപ്പിച്ചത് വിവാദമായിരുന്നു. ന്യൂസിലന്‍ഡില്‍ 50 പേരെ വെടിവെച്ചു കൊന്ന വലതുപക്ഷ വംശീയ ഭീകരന്‍ അഭയാര്‍ത്ഥികളെ വിശേഷിപ്പിച്ചതും അധിനിവേശക്കാര്‍ എന്നാണ്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018