INTERVIEW

ജയില്‍ മോചിതയായ മാവോയിസ്റ്റ് പി എ ഷൈന യുടെ വെളിപ്പെടുത്തല്‍ :  പിടികൂടിയ ശേഷം വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചു  

ഏഴ് വര്‍ഷത്തോളം ഒളിവു ജീവിതവും അതിന് ശേഷം മൂന്നരവര്‍ഷത്തോളം ജയില്‍ജീവിതത്തിനും ശേഷമാണ് പി എ ഷൈന പുറത്തിറങ്ങുന്നത്. ഒളിവില്‍ പോകാനുണ്ടായ സാഹചര്യത്തെക്കുറിച്ചും തന്റെ രാഷ്ട്രീയ വീക്ഷണത്തെയും കുറിച്ച് ഷൈന ന്യൂസ്‌റപ്റ്റിനോട് സംസാരിക്കുന്നു.

പത്തുവര്‍ഷത്തോളമായി താങ്കള്‍ പരസ്യമായി ഒരു ജീവിതം ജീവിച്ചിട്ട്. മുന്നരവര്‍ഷത്തോളം ജയിലിലുമായിരുന്നു. ഇപ്പോള്‍ ജാമ്യം കിട്ടി പുറത്തിറങ്ങിയിരിക്കുന്നു. എന്താണ് തോന്നുന്നത്?

പല പല നിയന്ത്രണങ്ങളുടെയും നിരീക്ഷണങ്ങളുടെയും ക്രമപ്പെടുത്തലുകളുകള്‍ക്കുമിടിയിലാണ് ഇന്ന് ജനാധിപത്യം എത്തിപ്പെട്ടിട്ടുള്ളത്. എന്‍ ഡി എ സര്‍ക്കാര്‍ അധികാരത്തില്‍വന്നതിന് ശേഷം കാര്യങ്ങള്‍ കൂടുതല്‍ രൂക്ഷമാകുകയാണ് ചെയ്തത്. അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് നിലവിലുള്ളത്. അതുകൊണ്ട് തന്നെ ജയിലില്‍നിന്ന് പുറത്തുവരുമ്പോള്‍ വലിയൊരു ജയിലിലേക്ക്, ജനാധിപത്യം പല രീതിയില്‍ പരിമിതപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു ലോകത്തിലേക്കാണ് വരുന്നത്. അത്തരമൊരു തോന്നലാണ് എനിക്കുള്ളത്. ജയിലിന്റെ അവസ്ഥയാണ് മാറുന്നത്. ജനാധിപത്യത്തിന്റെ ഇടം ചുരുങ്ങികൊണ്ടിരിക്കുന്ന ലോകത്തേക്കാണ് വരുന്നത്. ജയില്‍ എന്നത് മനുഷ്യന്‍ എന്ന നിലയിലുള്ള Digintiy അപഹരിക്കപ്പെടുന്ന സ്ഥലമാണ്. അതിന്റെ പല അവസ്ഥകളും ഇപ്പോഴും നിലനില്‍ക്കുന്നു. ജയിലിന്റെ വലിപ്പം മാറി എന്നു മാത്രമെ ഞാന്‍ കരുതുന്നുള്ളൂ

താങ്കള്‍ നേരത്തെ തന്നെ പൊതുപ്രവര്‍ത്തന രംഗത്തുണ്ടായിരുന്നു. അതിന്റെ ഏത് ഘട്ടത്തിലാണ് ഇനി പരസ്യമായി പ്രവര്‍ത്തനം സാധ്യമാകില്ലെന്ന ബോധ്യത്തിലേക്ക് എത്തുന്നത്. എന്തായിരുന്നു അങ്ങനെ ഒരു തീരുമാനമെടുക്കാന്‍ കാരണം

യഥാര്‍ത്ഥത്തില്‍ ഫോഴ്‌സ് ചെയ്യപ്പെടുകയായിരുന്നു. ജനാധിപത്യ ഇടത്തിലാണ് പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്. എന്നാല്‍ ഞാന്‍ നേരത്തെ സൂചിപ്പിച്ചതുപോലെ ജനാധിപത്യത്തിന്റെ ഇടം പലരീതിയില്‍ ചുരുക്കപ്പെടുകയായിരുന്നു. അങ്ങനെ പലരീതിയിലും പ്രവര്‍ത്തനം തുടരാന്‍ കഴിയാതെ വരികയായിരുന്നു. ഇത് ആകസ്മികമായി സംഭവിച്ചതാണെന്ന് ഞാന്‍ കരുതുന്നതില്ല. 2007-08 കാലത്തുണ്ടായ സംഭവങ്ങളുടെ ഭാഗമായിട്ടാണ് അത് സംഭവിക്കുന്നത്. സിപിഐ മാവോയിസ്റ്റിന്റെ നേതാവായിരുന്ന മല്ലരാജ റെഡ്ഢിയേയും ഭാര്യയേയും അങ്കമാലിയില്‍വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ് എന്നുപറഞ്ഞുകൂടാ അവരെ ഒരു വണ്ടിയില്‍ കടത്തികൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു. അത് നാട്ടുകാര്‍ കാണുകയും അങ്ങനെ പ്രശ്‌നങ്ങളുണ്ടാകുകയും ചെയ്തു. ആന്ധ്രപ്രദേശില്‍നിന്നുള്ള പൊലിസായിരുന്നു അത് ചെയ്തത്. ഇവരെ പിന്നീട് റിമാന്റ് ചെയ്തു. ഇവര്‍ക്ക് വീട് എടുത്തുകൊടുത്തു എന്നാരോപിച്ചായിരുന്നു കേസ്. ഞാന്‍ വീട് എടുത്തുകൊടുത്തുവെന്നുപോലുമല്ല, രൂപേഷ് വീടെടുത്തു കൊടുത്തു അതിന് ഞാന്‍ സഹായം ചെയ്തുവെന്നായിരുന്നു ആരോപണം. മല്ലരാജ റെഡ്ഢിയെ  അറസ്റ്റ് ചെയ്തതുമായി

ബന്ധപ്പെട്ട് പൊലീസിന് ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. കാരണം ആന്ധ്രപ്രദേശ് പൊലീസ് ഇവിടെ എങ്ങനെ വന്നു, അവരെ എങ്ങനെ അറസ്റ്റ് ചെയ്തു  തുടങ്ങിയ ചിലകാര്യങ്ങള്‍.  അതൊക്കെ കേരളത്തിലെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ പരാജയമായിട്ടായിരുന്നു കരുതിയത്. ഇതിനൊക്കെ മറുപടി പറയേണ്ടിവന്നു പൊലീസിന്. അക്കാലത്ത് പിപ്പീള്‍സ് മാര്‍ച്ച് എന്ന ഒരു മാഗസിന്‍ പുറത്തിറങ്ങിയിരുന്നു. അതിന്റെ എഡിറ്ററായിരുന്ന ഗോവിന്ദന്‍കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇത് രണ്ടുമായി ബന്ധപ്പെട്ട രണ്ട് വസ്തുതാന്വേഷണ സമിതികള്‍ ഉണ്ടാക്കിയിരുന്നു. ഒന്നു മല്ലരാജ റെഡ്ഢിയുടെ അറസ്റ്റുമായി ബന്ധപ്പെട്ടും മറ്റൊന്ന് പിപ്പീള്‍സ് മാര്‍ച്ച് പത്രാധിപര്‍ ഗോവിന്ദന്‍ കുട്ടിയെ അറസ്റ്റ് ചെയ്തതതിനെ കുറിച്ചും. മനുഷ്യാവകാശ പ്രവര്‍ത്തകയെന്ന നിലയിലും, അഭിഭാഷക എന്ന നിലയിലും ഞാന്‍ ഉണ്ടായിരുന്നു. എന്റെ വിഷയം തന്നെ ഹ്യൂമന്‍ റൈറ്റ്‌സും ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി റൈറ്റ്‌സുമായിരുന്നു. ഈ ഫാക്ട് ഫൈന്റിംങ് മിഷനില്‍ ഒരാള്‍ അയാള്‍ക്ക് ഹിന്ദി മാത്രമെ അറിയുമായിരുന്നുള്ളൂ. അയാള്‍ക്ക് വേണ്ടി അവരോടൊപ്പം ഞാന്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ പോയിരുന്നുള്ളൂ. ഞാന്‍ നേരത്തെ ഗോവിന്ദന്‍കുട്ടിയെ കാണാന്‍ പോയതുകൊണ്ട് ഞാന്‍ പുറത്തുനില്‍ക്കുകയായിരുന്നു. അപ്പോള്‍ വിയ്യൂര്‍ സി ഐ വന്നിട്ട് എന്നെ അറസ്റ്റ് ചെയ്യാന്‍ ഒരു ശ്രമം നടത്തി. അദ്ദേഹം പറഞ്ഞത് ഞാന്‍ വ്യാജ ഐഡന്റിറ്റിയിലാണ് ഗോവിന്ദന്‍ കുട്ടിയെ സന്ദര്‍ശിച്ചതെന്നാണ്.

ഋതു ഗോസാമിയെന്ന വ്യാജ ഐഡന്റിറ്റിയിലാണ് ഞാന്‍ അവിടെപോയതെന്നാണ് അയാള്‍ പറഞ്ഞത്.  യഥാര്‍ത്ഥത്തില്‍ ഋതു ഗോസാമിയെന്ന ഡല്‍ഹി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയായിരുന്നു.  അയാള്‍  ടീമിലുണ്ടിയിരുന്നു. പേര് കേട്ടിട്ട് സ്ത്രീയാണെന്ന തെറ്റിദ്ധാരണയിലായിരുന്നു പൊലീസ്. എന്തായാലും അറസ്റ്റ് നടന്നില്ല. അപ്പോള്‍ തന്നെ പ്രസ്‌ക്ലബില്‍ മാധ്യമ പ്രവര്‍ത്തകരോട്  സംസാരിച്ച് പൊലീസിനെ തുറന്നുകാണിക്കുകയും ചെയ്തു. അറസ്റ്റ് ശ്രമം പാളിയത് പൊലീസിന് നാണക്കേടുണ്ടായി. അന്ന് സി ഐ എന്നെ ഭീഷണിപെടുത്തിയാണ് പോയത്.

ഒരാഴ്ചയ്ക്കുള്ളില്‍ നന്ദിഗ്രം സിങ്കൂര്‍ സംഭവത്തിന്റെ ഒന്നാം വാര്‍ഷികമായിരുന്നു. അവിടെ എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ന് വിശദീകരിക്കാന്‍ അവിടുന്നുള്ള ഒരു ടീം വന്നിട്ടുണ്ടായിരുന്നു. അന്ന് കേരളത്തില്‍ അച്യുതാനന്ദനായിരുന്നു ഭരിച്ചിരുന്നത്. വിവിധ മനുഷ്യാവകാശ സംഘടനകള്‍ ഇതിന്റെ ഭാഗമായിട്ടുണ്ടായിരുന്നു. ഒരു മനുഷ്യത്വ നിലപാടിന്റെ പുറത്ത് അവിടെ നിന്നെത്തിയവര്‍ എന്റെ വീട്ടിലായിരുന്നു താമസിപ്പിച്ചത്. രാത്രി 11 മണിക്ക് പൊലീസ് വന്നിട്ട് വീട് വളയുകയായിരുന്നു. ഇവിടെ ഉണ്ടായിരുന്നവര്‍ പരസ്യമായി പരിപാടികള്‍ നടത്തിയതാണ്. അല്ലാതെ രഹസ്യമായി എന്തെങ്കിലും ചെയ്തതല്ല. എല്ലാ ജില്ലകളിലും പത്രസമ്മേളനങ്ങളും നടത്തിയിരുന്നു. ആ ഒരു ടീമിനെ മാവോയിസ്റ്റുകളുടെ രഹസ്യ യോഗം നടക്കുന്നുവെന്ന് പറഞ്ഞിട്ട് അറസ്്റ്റ് ചെയ്യുകയായിരുന്നു. അതൊടൊപ്പം എന്നെയും കുട്ടികളെയും. എല്ലാവരുടെയും കൈകളില്‍ തിരിച്ചറിയല്‍ കാര്‍ഡുകളും മറ്റെല്ലാ ഡോക്യമെന്റസും ഉണ്ടായിരുന്നു. ഞാന്‍ അവരോട് പറഞ്ഞു നിങ്ങള്‍ ബംഗാളില്‍ വിളിച്ചിട്ട് അന്വേഷിക്കുവെന്ന്.അവരുടെയൊന്നും പേരില്‍ ഒരു പെറ്റി കേസ് പോലുമുണ്ടായിരുന്നില്ല. അവര്‍ ബംഗാളില്‍ വിളിച്ച് അന്വേഷിച്ചപ്പോള്‍ അക്കാര്യം ബോധ്യപ്പെടുകയും ചെയ്തു. അപ്പോഴാണ് അവര്‍ എന്നോട് പറഞ്ഞത് മുകളില്‍നിന്നുള്ള ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റുനടക്കുന്നതെന്ന്.

അങ്ങനെ ഒരു അറസ്റ്റിനുള്ള സാധ്യത നേരത്തെ തോന്നിയിരുന്നുവോ

അതിന് കുറച്ചുദിവസം മുമ്പ് ഒരു വാര്‍ത്തകള്‍ പത്രങ്ങളില്‍ വന്നിരുന്നു. കളമശ്ശേരിയിലെ ഒരു അഭിഭാഷകയുടെ വീട് കേന്ദ്രീകരിച്ച് മാവോയിസ്റ്റ് പ്രവര്‍ത്തനം നടക്കുന്നുവെന്നായിരുന്നു ആ വാര്‍ത്ത. എന്റെ പേരൊന്നും അതില്‍ പറഞ്ഞിരുന്നില്ല. സൂചനകള്‍ മാത്രമായിരുന്നു. പക്ഷെ സൂചനകള്‍ വളരെ വ്യക്തമായിരുന്നു. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളുമായി നടക്കുന്ന അഭിഭാഷക എന്നൊക്കെയുള്ള സൂചനകള്‍ ഉണ്ടായിരുന്നു. ഇത് രഹസ്യാന്വേഷണ ഏജന്‍സികള്‍ പ്ലാന്റ് ചെയ്ത വാര്‍ത്തയാണെന്ന് എനിക്ക് അറിയാമായിരുന്നു. എന്നെ ടാര്‍ഗറ്റ് ചെയ്യുന്നുവെന്ന് എനിക്ക് തോന്നിയിരുന്നു. അതിന് ശേഷമാണ് അറസ്റ്റ് നടന്നത്. അവര്‍ക്ക് വീട് സെര്‍ച്ച് ചെയ്യാനൊന്നുമുള്ള വാറന്റ് ഉണ്ടായിരുന്നില്ല. കുട്ടികളുടെ കാര്‍ട്ടൂണ്‍ സിഡികള്‍ വരെ അവര്‍ പിടിച്ചെടുത്തു. മല്ലരാജ റെഡ്ഢിയുടെ വീട്ടില്‍നിന്ന് കടത്തികൊണ്ടുവന്നുവെന്നായിരുന്നു പറഞ്ഞായിരുന്നു ഇത് ചെയ്തത്. ഞാന്‍ അപ്പോള്‍ തന്നെ പിയുസിഎല്ലിന്റെ പൗരനുമായൊക്കെ ബന്ധപ്പെട്ടു. നന്ദിഗ്രാം ടീമില്‍ രണ്ട്സ്ത്രീകള്‍ ഉണ്ടായിരുന്നു. പിന്നെ ഞാനും കുട്ടികളും. സംഭവം അപ്പോള്‍ തന്നെ വാര്‍ത്തയായതോടെ അവര്‍ പിറ്റേ ദിവസം അറസ്റ്റ് നിഷേധിക്കുകയും ഞങ്ങളെ കളമശ്ശേരി കൊച്ചി സര്‍വകലാശാലയ്ക്ക് സമീപം ഒരു ഗ്രൗണ്ടിന് സമീപം ഇറക്കിവിടുകയും ചെയ്തു. അന്ന് പത്രസമ്മേളനം നടത്തുകയും പൊലീസിന്റെ നടപടിയെ തുറന്നുകാണിക്കുകയും ചെയ്തു. ഞാന്‍ വിചാരിക്കുന്നു ഒരു വ്യവസ്ഥാപിത ഇടതുപക്ഷത്തിന്റെ ജനവിരുദ്ധമുഖം തുറന്നുകാണിച്ചതുകൊണ്ടാണ് ഈ അറസ്റ്റുണ്ടായതെന്നാണ്. അങ്ങനെ കുറെ സംഗതികള്‍ ഉണ്ടായി. ഈ വീട്ടില്‍ (വലപ്പാടുള്ള ഷൈന മന്‍സിലില്‍വെച്ചായിരുന്നു അഭിമുഖം) പൊലീസ് വരുകയും റെയ്ഡ് നടത്തുകയും, കുട്ടികളെ അറസ്റ്റു ചെയ്യുകയും ചെയ്യുന്ന അവസ്ഥയുണ്ടായി. അവരെ ജുവനൈല്‍ ഹോമില്‍ പാര്‍പ്പിച്ചു. ഫേസ്ബുക്ക് കൂട്ടായ്മയിലെ കുട്ടികള്‍ മകളുടെ പിറന്നാളിന് വന്നപ്പോള്‍ അവരെയും അറസ്റ്റ് ചെയ്യുന്ന അവസ്ഥയുണ്ടായി. ഈ ഒരു അവസ്ഥയിലാണ് പോകേണ്ട സാഹചര്യമുണ്ടായത്. നമുക്ക് മുന്‍കൂര്‍ ജാമ്യം കിട്ടുമെന്നുള്ള പ്രതീക്ഷയുണ്ടായിരുന്നില്ല. അറസ്റ്റിന് വഴങ്ങികഴിഞ്ഞാല്‍ മുന്നോട്ടുപോകാനുള്ള സാഹചര്യമുണ്ടാകുമായിരുന്നില്ല. അങ്ങനെ സ്വഭാവിക അവകാശങ്ങളുടെ ലംഘനങ്ങളായിരുന്നു. കുട്ടികളെയും വെച്ച്  ജയിലില്‍ കഴിയുകയെന്നത് എനിക്ക് സാധ്യമല്ലായിരുന്നു. അങ്ങനെയാണ് മാറി നിന്നുകൊണ്ട് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്യുകയെന്നതാണ് ഉദ്ദേശിച്ചത്. അതാണ് ചെയ്തത്. ഇപ്പോഴും ഐ പി സിയില്‍ കുറ്റമെന്ന് പറയുന്ന ഒരു കാര്യവും ഞങ്ങള്‍ ചെയ്തിട്ടില്ല. ഇപ്പോഴും എന്റെ പേരില്‍ 17 കേസുകളുണ്ട്. 10 എണ്ണവും സിം കാര്‍ഡ് എടുത്തുവെന്ന് പറഞ്ഞാണ്.

ജയില്‍ മോചിതയായ മാവോയിസ്റ്റ് പി എ ഷൈന യുടെ വെളിപ്പെടുത്തല്‍ :  പിടികൂടിയ ശേഷം വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചു  

എന്നാണ് നിങ്ങള്‍ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയത്. കോളെജ് കാലത്തും രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിക്കുന്നത്.

വിദ്യാര്‍ത്ഥികാലത്താണ് രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയത്. രാജീവ് ഗാന്ധി നടപ്പിലാക്കിയ പുതിയ വിദ്യാഭ്യാസ നയത്തിനെതിരെ ഉയര്‍ന്ന സമരത്തിന്റെ ഭാഗമായിട്ടുണ്ട്. നായനാര്‍ സര്‍ക്കാര്‍ അധികാരത്തിലുണ്ടായിരുന്ന  കാലമായിരുന്നു അത്. അതുകൊണ്ട് തന്നെ എസ് എഫ് ഐ പോലുള്ള സംഘടനകള്‍ അന്ന് സമരരംഗത്ത് കാര്യമായി ഉണ്ടായിരുന്നില്ല. ഭരണത്തിലിരിക്കുന്ന സമയത്ത് ജനവിരുദ്ധമായ കാര്യങ്ങള്‍ നടപ്പിലാക്കുന്നതും പതിവായിരുന്നു. കൊക്കക്കൊളയെ കൊണ്ടുവരുന്നത്, എഡിബി വായ്പ അങ്ങനെ നിരവധി ഉദാഹരണങ്ങള്‍.

80കളില്‍ ആഗോളവക്കരണത്തിന്റെ തുടക്കഘട്ടത്തില്‍ വിവിധ ജനാധിപത്യ സംഘടനകള്‍ ഉയര്‍ന്നുവരികയുണ്ടായി. ഇതിന്റെ ഭാഗമായാണ് പ്രവര്‍ത്തനം തുടങ്ങുന്നത്. വളരെ സജീവമൊന്നുമായിരുന്നില്ല. ആ ഘട്ടത്തിലാണ് രൂപേഷിനെ കാണുന്നത്. പിന്നീട് അത്തരത്തിലുള്ള വിപ്ലവ ജനാധിപത്യ സംഘടനകളിലും പ്രവര്‍ത്തിച്ചു. ജനാധിപത്യ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള സമരങ്ങളില്‍ സജീവമാകുകയും ചെയ്തു. സമാന്തരമായ സാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമായി. കേരള സ്ത്രീ വേദിയുടെ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. കേരളത്തിലെ സ്ത്രീ പ്രസ്ഥാനങ്ങള്‍ അന്ന്  ഇഷ്യൂവിന്റെ  അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതായിരുന്നു. അത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ അവര്‍ നടത്തിയിട്ടുമുണ്ട്. ഐസ് ക്രീം പാര്‍ലര്‍ കേസിന്റെ സമയത്തും സൂര്യനെല്ലി സമയത്തുമൊക്കെ. എന്നാല്‍ ഇത്തരത്തിലുള്ള സംഭവങ്ങളുണ്ടാകുന്ന സാഹചര്യങ്ങളെ എങ്ങനെ മാറ്റണമെന്ന ആലോചന പലപ്പോഴും എന്‍ജിഒ രീതിയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്കുണ്ടായിരുന്നില്ല. അതുകൊണ്ട് അതില്‍നിന്നുമുന്നോട്ടുകൊണ്ടുപോകാനുളള പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. പിന്നീടാണ് സ്‌പെഷല്‍ ഇക്കോണമിക്ക് സോണുകള്‍ ഉണ്ടാവുന്നത്. അവിടെ തൊഴിലാളികള്‍ക്ക് അവകാശങ്ങള്‍ ഉണ്ടായിരുന്നില്ല. മുഖ്യധാര തൊഴിലാളി യൂണിയനുകള്‍ അതിനൊട് പൊരുത്തപ്പെടുകയായിരുന്നു. 10,000 ത്തോളം തൊഴിലാളികളില്‍ 7000 പേരും സ്ത്രീകളായിരുന്നു. ഇവിടെ ഞങ്ങള്‍ ഒരു സ്വതന്ത്ര തൊഴിലാളി സംഘടന കെട്ടപ്പടുത്തു. ഞാന്‍ അതില്‍ സജീവമായിരുന്നു എക്‌സിക്യൂട്ടിവ് മെമ്പര്‍ ആയിരുന്നു. തൊഴില്‍ സുരക്ഷിതത്വം കൂടുതല്‍ പ്രശ്‌നത്തിലായി. അവിടെയാണ് ഞങ്ങള്‍  പ്രവര്‍ത്തിച്ചത്. കൂട്ടപിരിച്ചുവിടലിലൂടെയാണ് ഇതിനെ നേരിട്ടത്.

രണ്ട് രീതിയിലുള്ള ജീവിതങ്ങള്‍ നിങ്ങള്‍ക്ക് ഉണ്ടായിട്ടുണ്ട്. ആദ്യഘട്ടത്തില്‍ നേരത്തെ പറഞ്ഞതുപൊലുള്ള പ്രവര്‍ത്തനങ്ങള്‍. പിന്നീട് മാറിനിന്നുകൊണ്ടുള്ള പ്രവര്‍ത്തനം. ഇതില്‍ ഏതാണ് കൂടുതല്‍ സാമൂഹ്യമായ ചലനങ്ങള്‍ ഉണ്ടാക്കിയതെന്നാണ് കരുതുന്നത്?

ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ജനാധിപത്യത്തിന്റെ മേഖലകള്‍ വിപുലപ്പെടുത്തുന്നതിനുമായിരുന്നു എല്ലാ കാലത്തും ശ്രമിച്ചത്. അന്നത്തെ സാഹചര്യത്തില്‍ പല കാര്യത്തില്‍ പരിമിതികള്‍ ഉണ്ടായി. പിന്നീട്  സായുധ  സമരമായി മാറിയ പലതും അതിന്റെ ആരംഭഘട്ടത്തില്‍ ജനാധിപത്യ സമരങ്ങളായിരുന്നു. അടിച്ചമര്‍ത്തലിന്റെ ഘട്ടത്തില്‍ മറ്റ് മാര്‍ഗങ്ങളിലേക്ക് തിരിയാന്‍ ആളുകള്‍ നിര്‍ബന്ധിതരാകുകയാണുണ്ടായത്.  എന്നെ സംബന്ധിച്ച് പറയുകയാണെങ്കില്‍ ഞാന്‍ നേരത്തെ നടത്തിയ പോരാട്ടങ്ങളെ വേറെ രീതിയില്‍ പിന്തുണയ്ക്കുന്ന രീതിയില്‍ -വായനയിലുടെയും എഴുത്തിലൂടെയും -പിന്നീട് മാറുകയാണുണ്ടായത്.

രണ്ടും രണ്ടും രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ്. ഒന്നിന്റെ ഇംപാക്ട് നേരിട്ട് കാണാന്‍ കഴിയുന്നതാണ്. മറ്റെതിന്റെ അങ്ങനെയല്ല. അതുകൊണ്ട് ഇതിനെ താരതമ്യം ചെയ്യുക സാധ്യമല്ല.

തീവ്ര ഇടത് പ്രസ്ഥാനങ്ങള്‍ക്ക കേരളത്തിന്റെ വിവിധ മേഖലകളില്‍ ചില സ്വാധീനം ചെലുത്താന്‍ കഴിഞ്ഞ അവസരങ്ങളുണ്ടായിട്ടുണ്ടെന്ന് പറയാറുണ്ട്. ഇന്നത്തെ കേരളത്തില്‍ അത്തരത്തിലുള്ള സ്വാധീനം ചെലുത്താന്‍ തീവ്ര ഇടതുസംഘടനകള്‍ക്ക് കഴിയുന്നുണ്ടോ?

കേരളം ഒട്ടനവധി പ്രതിസന്ധികളെ നേരിടുന്നുണ്ട്. സാമൂഹ്യമായും പരിസ്ഥിതികമായും ഒക്കെ. ഇതിനെയൊക്കെ നമ്മള്‍ മറച്ചുപിടിക്കുകയാണ്. അതിനെ മധ്യവര്‍ഗത്തെ ഉപയോഗിച്ച് മറച്ചുപിടിക്കുകയാണ്. വലിയ അസംതൃപ്തി ജനങ്ങള്‍ക്കിടയില്‍ ഉണ്ട്. ഒരു സമയത്തും ചരിത്രം നിശ്ചമാകില്ല. അതുകൊണ്ട് തന്നെ ഈ വര്‍ധിച്ചുവരുന്ന അസംതൃപ്തി പ്രതിഫലിക്കുക തന്നെ ചെയ്യും.

നിങ്ങളുടെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ രീതിമാറിയ

ഘട്ടത്തില്‍തന്നെയായിരിക്കണം മാവോയിസറ്റുകളെ രാജ്യം നേരിടുന്ന സുരക്ഷ ഭീഷണിയായി കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തിയത്. അതിനുശേഷം മാവോയിസ്റ്റുകള്‍ക്കതിരെ ശക്തമായ സൈനിക നീക്കവും ഉണ്ടായി. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സൈനിക ശക്തിയോട് ഗറില്ലാ പോരാട്ടം എന്നത് ഒരു ശാസ്്ത്രീയമായ രാഷ്ട്രീയ പരിപാടിയാണെന്ന് കരുതുന്നുണ്ടോ?

ആഗോളവല്‍ക്കരണത്തിന്റെ ഒരു ഘട്ടമായി മുന്നോട്ടുകൊണ്ടുപോകാന്‍ ഏറ്റവും വലിയ അസംസ്‌കൃത വസ്തുവെന്നത് പ്രകൃതി വിഭവങ്ങളാണ്. മാവോയിസ്റ്റുകള്‍ ഞാന്‍ മനസ്സിലാക്കുന്നത് കാടിനും വെള്ളത്തിനും ഭൂമിക്കുമേലുള്ള ജനങ്ങളുടെ അധികാരം ഉയര്‍ത്തിപ്പിടിക്കുന്ന പ്രത്യയശാസ്ത്രമാണെന്നാണ്. ഈ അധികാരം ജനങ്ങളുടെ കൈയിലുള്ള കാലത്തോളം കോര്‍പ്പറേറ്റ് ഇന്ററസ്റ്റിന് വേണ്ടി ജനങ്ങളുടെ അവകാശങ്ങള്‍ ഇല്ലാതാക്കണം. അവരെ ഡിസ്‌പെയ്‌സ് ചെയ്യണം. ഒരുവലിയ ശക്തിയോട് എങ്ങനെ ചെറിയ ശക്തിയെങ്ങനെ പിടിച്ചുനില്‍ക്കാം എന്നതിന്റെ അടിസ്ഥാനത്തിലാണ് ഗറില്ലാ പോരാട്ട രീതികള്‍ ചരിത്രത്തില്‍ ഉയര്‍ന്നുവന്നിട്ടുള്ളത്. തിരിച്ചുള്ളതിന്റെ ഉദാഹരണങ്ങള്‍ നോക്കൂ. എല്‍ ടി ടി ഇ ഗറില്ലാ പോരാട്ടത്തില്‍നിന്ന് മാറി നേരിട്ടുള്ള യുദ്ധവുമായി മുന്നോട്ടുവന്നപ്പോള്‍ അവര്‍ എലിമിനേറ്റ് ചെയ്യപ്പെടുകയാണ് ഉണ്ടായത്.  എനിക്ക്  തോന്നുന്നു മാവോയിസ്റ്റ് പ്രത്യയശാസ്്ത്രവുമായി ബന്ധപ്പെട്ടുള്ള തെറ്റിദ്ധാരണയാണ് ഗറില്ലയുദ്ധവുമായി ബന്ധപ്പെട്ടുള്ളതെന്നാണ്.അത് ഒരു ഘട്ടം മാത്രമാണ്. സമൂര്‍ത്ത സാഹചര്യം മാറുന്നതിനനുസരിച്ച് അതും മാറും. സാധാരാണ ജനങ്ങളുടെ മുന്നേറ്റം വേറൊരു തരത്തിലാണ്. കാശ്മീരിലെ ജനങ്ങളെ നോക്കൂ. ഇത്ര വലിയ സൈനിക സാന്നിധ്യം ഉണ്ടായിട്ടും അവിടുത്തെ ജനങ്ങളെ ഒരു തരത്തിലും കീഴ്‌പെടുത്താന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. അവിടെ ഇന്ത്യന്‍ ആര്‍മിക്ക് ഒന്നുംചെയ്യാന്‍ കഴിയില്ല.അവിടുത്തെ ജനങ്ങളെക്കാള്‍ കൂടുതല്‍ പട്ടാളം ഉണ്ടാകും. ജനങ്ങള്‍ക്ക് പ്രതിഷേധിക്കാതെ മറ്റ് മാര്‍ഗമില്ലാതെ വരുമ്പോള്‍ അവര്‍ പ്രതിഷേധിക്കും.

ജയില്‍ മോചിതയായ മാവോയിസ്റ്റ് പി എ ഷൈന യുടെ വെളിപ്പെടുത്തല്‍ :  പിടികൂടിയ ശേഷം വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചു  

ചരിത്രത്തിന്റെ മുന്നോട്ടുപോക്കില്‍ ജനങ്ങളുടെ അവകാശങ്ങള്‍ സ്ഥാപിക്കപ്പെടുകയും ജനാധിപത്യം കൂടുതല്‍ വികസിപ്പിക്കപ്പെടുകയും ചെയ്യുമെന്നുതന്നെയാണോ ഇപ്പോഴും തോന്നുന്നത്.

ചരിത്രത്തിന്റെ ചലനം ഒരിക്കലും രേഖീയമല്ല. അതില്‍ വ്യതിയാനങ്ങളുണ്ടാകാം. ജനാധിപത്യത്തിനുവേണ്ടിയുള്ള പോരാട്ടങ്ങളുണ്ടാകും അതു വിജയിക്കും ചിലപ്പോള്‍ അതിനെതിരെയുള്ള അടിച്ചമര്‍ത്തലുകളും ശക്തിപെടും. ഇങ്ങനയൊക്കെയാണെങ്കിലും ചരിത്രം മുന്നോട്ടുപോകും. ചരിത്രപരമായി നോക്കുമ്പോള്‍ ജനാധിപത്യത്തിനുവേണ്ടിയുള്ള പോരാട്ടം കൂടുതല്‍ വികസിക്കുമെന്നുതന്നെയാണ് എനിക്ക് തോന്നുന്നത്.

ഇത്തരത്തിലുള്ള പോരാട്ടങ്ങള്‍ നടത്തുമ്പോള്‍, വ്യക്തി ജീവിതത്തെക്കുറിച്ചുള്ള ചിന്ത എങ്ങനെയാണ്.

നമ്മള്‍ ഒരു സാധാരണ മനുഷ്യന്‍ തന്നെയാണ്. അമ്മയാണ്. കുടുംബ ജീവിതം ബാധിക്കുന്നുണ്ട്. എല്ലാ പ്രശ്‌നങ്ങളും ഉണ്ട്. എല്ലാ സെന്റിമെന്റസുമുള്ള ആളാണ്. കല്ലുകൊണ്ട് ഉണ്ടാക്കിയതല്ല. സമൂഹമാണ് എന്നെ രൂപപ്പെടുത്തിയത്. വ്യക്തിപരമായ സംഘര്‍ഷമുണ്ടാകം. ഒഴിവാക്കാന്‍ പറ്റില്ല. പക്ഷെ ആത്യന്തികമായി എന്താണ് നമ്മള്‍ മുന്നോട്ടുവെയ്ക്കുന്നത് എന്നതാണ് പ്രശ്‌നം. ജീവിതത്തില്‍ ചില കോസ്റ്റുകള്‍ കൊടുക്കേണ്ടിവരും. സാധാരണ മനുഷ്യര്‍ എന്തൊക്കെ കോസ്റ്റുകള്‍ കൊടുക്കുന്നുണ്ട്. ആദിവാസിയെ ഭൂമിയില്‍നിന്നൊഴിപ്പിക്കുമ്പോള്‍ അയാള്‍ സാക്രിഫൈസ്‌ ചെയ്യുകയാണ്. നമ്മള്‍ ഒന്നുമല്ല. നമ്മള്‍ യഥാര്‍ത്ഥത്തില്‍എത്രയോ പ്രിവിലേജുകള്‍ അനുഭവിക്കുന്നവരാണ്. അതിനെ കുറിച്ച് ആത്മനിന്ദ പോലും തോന്നുന്നു.

ജയില്‍ മോചിതയായ മാവോയിസ്റ്റ് പി എ ഷൈന യുടെ വെളിപ്പെടുത്തല്‍ :  പിടികൂടിയ ശേഷം വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചു  

നിങ്ങളെ അറസ്റ്റ് ചെയ്തതിന് ശേഷം എന്തായിരുന്നു സംഭവിച്ചത്. എങ്ങനെയായിരുന്നു അറസ്റ്റ് നടന്നത് പിന്നീടുള്ള സംഭവങ്ങള്‍

യഥാര്‍ത്ഥത്തില്‍ ഞാന് അതിനെക്കുറിച്ച് വിശദമായി സംസാരിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ട്. കാരണം കേരളത്തിലെ ജനങ്ങള്‍ക്ക് അത് അറിയില്ല. ചായകുടിച്ചുകുടിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു ആന്ധ്രയില്‍നിന്നുള്ള പൊലീസുകാര്‍ തമിഴ്‌നാട്ടിലെ Q ബ്രാഞ്ചുരാരെകൂട്ടി വരികയും ഞങ്ങളെ പെട്ടന്ന് ഒരു വണ്ടിയിലേക്ക് കടത്തികൊണ്ടുപോകുകയുമായിരുന്നു. അവരുടെ ഉദ്ദേശം വ്യക്തമാണ്. അഞ്ചുപേരുണ്ടായിരുന്നതുകൊണ്ട് encounter നടത്തി, ഒരു യൂണിഫോം ഇട്ടിട്ട് തോക്കുവെച്ചിട്ട് ഒരു സ്‌ക്വാഡിനെ ഏറ്റുമുട്ടലില്‍ കൊലപെടുത്തിയെന്ന് പറയാനായിരുന്നു പദ്ധതി. ഇതുതന്നെയാണ് അവര്‍ ചെയ്തുകൊണ്ടിരുന്നത്. പക്ഷെ അറസ്റ്റ് ചെയ്യപ്പെട്ട ആളുകളുടെ മനസാന്നിധ്യവും അത് Expose ചെയ്യാന്‍ പറ്റി. വണ്ടിയില്‍വെച്ചുതന്നെ അവരുടെ പദ്ധതി അവരുടെ സംസാരത്തില്‍നിന്ന് മനസ്സിലായി. രൂപേഷ് ഫ്രണ്ടിലായിരുന്നു ഇരുന്നത്. സിഗ്നല്‍ എത്തിയപ്പോള്‍ രൂപേഷ് ക്ലച്ചിനടിയില്‍ കാലുവെച്ചുകൊടുത്തു. വണ്ടി ഓഫായി. അതൊരു സിഗ്്നലിലായിരുന്നു. ബസ് സ്റ്റോപ്പിലായിരുന്നു. എന്റെ കൂടെ ഇരുന്നിരുന്നയാള്‍ ഡോറില്‍ ശക്തമായി ഇടിക്കുകയും ഡോര്‍ തുറന്നുപോകുകയും ചെയ്തു. പുറത്തിറങ്ങി മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ഞാനും ജനലിലൂടെ മുദ്രാവാക്യം വിളിക്കുകയും ഞങ്ങളെ  അറസ്റ്റ് ചെയ്‌തെന്ന് ഞങ്ങള്‍ക്ക് അറിയാവുന്ന എല്ലാ ഭാഷയിലും വിളിച്ചുപറഞ്ഞു. അങ്ങനെ അത് Expose ചെയ്യാന്‍ പറ്റി. അങ്ങനെ അറസ്റ്റ് രേഖപ്പെടുത്താന്‍ നിര്‍ബന്ധിതമായി. അല്ലെങ്കില്‍ ഞങ്ങള്‍ രക്തസാക്ഷികള്‍ ആയേനെ.

അതിനുശേഷം എന്താണ് സംഭവിച്ചത്.

അറസ്റ്റ് ചെയ്തതിന് ശേഷം ഞങ്ങളെ ശാരീരികമായി മര്‍ദ്ദിച്ചിട്ടില്ല. അതേസമയം മാനസികമായി വല്ലാതെ torture ചെയ്തിരുന്നു. രാത്രി ഉറങ്ങാന്‍ സമ്മതിക്കാതിരിക്കുക, അങ്ങനെ പലതും നിയമവിരുദ്ധമായി ചെയ്തു. നമ്മളില്‍നിന്ന് ഒരു വിവരവും ലഭിക്കില്ലെന്ന് അവര്‍ക്കറിയം. പിന്നെ പല കേസുകളും ഞങ്ങള്‍ക്കെതിരെ ആരോപിച്ചു. 23 സിം കാര്‍ഡ് കേസുകളാണ് ഞങ്ങള്‍ക്കെതിരെ ഉള്ളത്. ആരാണ് പരാതിക്കാര്‍ എന്നുപോലും അറിയില്ല. പൊലീസിന്റെ ഇടപെടല്‍ മൂലമാണ്‌  ഇങ്ങനെ പരാതികള്‍ ഉള്ളത്. പിന്നെ അവര്‍ക്ക് കേസ് നടത്തുന്നതില്‍ അവര്‍ക്ക് താല്‍പര്യമില്ല. പല കേസുകളിലും കുറ്റപത്രം നല്‍കിയിട്ടുമില്ല. നല്‍കിയ കേസുകളില്‍ തന്നെ കുറ്റപ്രതം നമുക്ക് അറിയാത്ത ഭാഷയിലാണ് നല്‍കിയത്. മൂന്നരവര്‍ഷമായി ചാര്‍ജ്ജ കൂടി ഫ്രെയിം ചെയ്തിട്ടില്ല.

കേസുകള്‍ വിചാരണ ചെയ്യുമ്പോള്‍ നീതി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ

നീതിയെന്നത് വളരെ ആപേക്ഷികമായ കാര്യമാണ്. കോടതിയ്ക്ക് രേഖകളാണ് ആവശ്യം. ജുഡീഷ്യറി വേറൊരു സംഗതിയല്ല, സ്‌റ്റേറ്റുമായി ചേര്‍ന്നുനില്‍ക്കുന്നതാണ്. ആരെ പ്രതിനിധീകരിക്കുന്നു. കോടതിയ്ക്ക് അതിന്റെതായ ഐഡിയോളജിയുണ്ട്. തെളിവുകള്‍ എതിരായാലും സമൂഹമനസാക്ഷിക്കുവേണ്ടി തൂക്കികൊല്ലാന്‍ വിധിക്കുന്ന കോടതി കൂടിയാണ്. മിഥ്യാധാരണ അതുകൊണ്ടില്ല. കോടതിയില്‍ പോയി ടാപ്പ് തിരിച്ചാല്‍ നീതി വരുമെന്ന് കരുതുന്നില്ല. .പക്ഷെ ഈ ഫേക് കേസുകള്‍  expose ചെയ്യാന്‍ കോടതി ആവശ്യമാണ്. അതുകൊണ്ട് പരമാവധി ഫൈറ്റുചെയ്യും. കൃത്യമായി പോകുകയാണെങ്കില്‍ കേസുകള്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നുവീഴും.

എങ്ങനെയായിരുന്നു ജയില്‍ അനുഭവം

ജയിലുള്ളത് ഒരു മധ്യ കാലത്തെ അടിമ ഉടമ സമ്പ്രദായത്തിലാണ് ജയിലുകള്‍ നടന്നുപോകുന്നത്. അവിടുത്തെ എന്തെങ്കിലും ചോദ്യം ചെയ്താല്‍ നമുക്ക് കിട്ടുന്ന സൗകര്യങ്ങള്‍ പോലും റദ്ദാക്കപ്പെടും. ചികില്‍സ നല്‍കില്ല, നമുക്ക് വരുന്ന കത്തുകള്‍ കൈമാറില്ല. ഇന്ത്യയില്‍തന്നെ ഏറ്റവും കുടുതല്‍ ആത്മഹത്യകള്‍ നടക്കുന്ന ജയിലാണ് കോയമ്പത്തൂരിലേത്. ചികില്‍സ കിട്ടാതെ മരിക്കുകയും ചെയ്യുന്നു നിരവധി പേര്‍. ജയിലിലിന്റെ ഈ സ്ട്രക്ചറിനെ ചോദ്യം ചെയ്യുക പൊളിറ്റിക്കല്‍ പ്രിസണേഴ്‌സ്

ആയിരിക്കും. ഞാന്‍ അതു ചോദ്യം ചെയ്തതിന്റെ പേരില്‍ ചില മാറ്റങ്ങള്‍ ഉണ്ടായെന്ന അവിടുത്തെ ആളുകള്‍ എന്നോട് പറഞ്ഞിട്ടുണ്ട്. അതിന്റെ അര്‍ത്ഥം അവിടെ വലിയ മാറ്റങ്ങള്‍ ഉണ്ടായെന്നല്ല. ചെറിയ ചെറിയ മാറ്റങ്ങള്‍.  ജയില്‍ ഒരു പാഠ ശാലയായിരുന്നു. പ്രാന്തവല്‍ക്കരിക്കപ്പെട്ടവരാണ് ഏറെയും. പണം ഉണ്ടെങ്കിലാണ് നിങ്ങള്‍ക്ക നീതികിട്ടാനാണ് സാധ്യത. കറപ്റ്റഡ് ആയ ജുഡീഷ്യല്‍ സംവിധാനമാണ് ഉള്ളത്. ശാന്തിഭൂഷണ്‍ ഇതേക്കുറിച്ച് മനോഹരമായി പറഞ്ഞിട്ടുണ്ട്. ഇന്ത്യന്‍ ജുഡീഷ്യല്‍ സംവിധാനം ഒരു മാറാല പോലെയാണ് എന്ന് അദ്ദേഹം ഒരു പല്ലി അകപ്പെട്ടാല്‍ അത് പൊട്ടിച്ചുപോകും കൊതുക് അകപ്പെട്ടാല്‍ അതിനകത്ത് പെട്ടുപോകും. ജയില്‍ ജീവിതം ഡീ ക്ലാസ് ചെയ്യാന്‍ സഹായിച്ചിട്ടുണ്ട്. അങ്ങേയറ്റം വേദനജനകമായ അനുഭവമായിരുന്നെങ്കിലും പലതും മനസ്സിലാക്കാന്‍ കഴിഞ്ഞതുകൊണ്ട് enriching ഉം ആയിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018