INTERVIEW

ബിന്ദു അമ്മിണി അഭിമുഖം: സർക്കാർ നിലപാടായിരുന്നു ശരി; അയിത്താചരണം നടത്തിയ തന്ത്രിക്കെതിരെ കേസ് കൊടുക്കും  

‘ആദ്യം വിയോജിപ്പുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ സര്‍ക്കാരിനെ അഭിനന്ദിക്കാനാണ് തോന്നുന്നത്.’ ശബരിമലയില്‍ പ്രവേശിച്ച് സുപ്രീം കോടതി വിധി നടപ്പാക്കിയ ബിന്ദു അമ്മിണി സംസാരിക്കുന്നു.

ശബരിമലയിൽ കയറുന്ന സമയത്ത് സർക്കാരിനോട് വിയോജിപ്പ് ഉണ്ടായിരുന്നെങ്കിലും അത് കഴിഞ്ഞുള്ള ദിവസങ്ങളിൽ സർക്കാരിനെ അഭിനന്ദിക്കാനാണ് തോന്നുന്നതെന്ന് ബിന്ദു അമ്മിണി.

ശബരിമല ദർശനത്തിന് ശേഷംരഹസ്യകേന്ദ്രത്തില്‍ താമസിക്കുന്ന ബിന്ദു ന്യൂസ്റപ്റ്റിനോട് സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്.

ഇപ്പോൾ നടക്കുന്ന കലാപം ഉണ്ടാകുമെന്ന് ഞാൻ കരുതിയിരുന്നില്ല. സർക്കാരിന് പ്രെഡിക്ഷൻ ഉണ്ടായിരുന്നിരിക്കാം.ഈ സംഭവങ്ങളൊക്കെ കാണുമ്പോൾ സ്ത്രീ പ്രവേശനം അവധാനതയോടെ മതി എന്ന് സർക്കാർ തീരുമാനമെടുത്തത് ശരിയാണെന്ന് തോന്നുന്നു.

ശബരിമലയിൽ ദളിത് സ്ത്രീയായ താൻ കയറിയതിന് ശേഷം ശുദ്ധികലശം നടത്തിയ തന്ത്രിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും. ഭരണഘടനയിലെ ആർട്ടിക്കിൾ 17 ന് എതിരാണ് തന്ത്രിയുടെ നടപടിയെന്നും ബിന്ദു വ്യക്തമാക്കി.തങ്ങളുടെ സ്വകാര്യതക്കും ജീവനും യാതൊരു പ്രാധാന്യവും കൽപ്പിക്കാതെ മുഖ്യധാരാ മാധ്യമങ്ങൾ തങ്ങളെ അപകടത്തിലാക്കുകയാണെന്നും ബിന്ദു ആരോപിച്ചു.നിയമാധ്യാപികയായ ബിന്ദു കൊയിലാണ്ടി സ്വദേശിയാണ്.

ശബരിമലയില്‍ പ്രവേശിക്കുന്നതിന് മുമ്പ് പല ദളിത് നേതാക്കളോടും പിന്തുണ തേടിയെങ്കിലും ആരും അതിന് തയ്യാറായില്ലെന്നും അവര്‍ പറഞ്ഞു.

ജനുവരി രണ്ടാം തിയ്യതി വെളുപ്പിനാണ് ബിന്ദുവും കനകദുർഗ്ഗയും ശബരിമല സന്നിദ്ധാനത്തെത്തിയത്. ലിംഗനീതിയും ഭരണഘടനാമൂല്യങ്ങളും സംരക്ഷിക്കാനാണ് യുവതീപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി അനുസരിച്ച് ശബരിമലയിൽ പോയതെന്നാണ് ബിന്ദു നിലപാടെടുത്തത്. ആദ്യത്തെ തവണ പ്രതിഷേധക്കാരുടേയും പോലീസിൻേറയും സമ്മർദ്ദങ്ങൾ മൂലം തിരിച്ചു പോയ ഇരുവരും ഒരാഴ്ചക്ക് ശേഷം കയറുകയായിരുന്നു. ഇത്രയും പ്രശ്നങ്ങൾ നടക്കുമ്പോഴും ഒരു സ്ത്രീ കൂടി ശബരിമലയിൽ കയറിയത് പ്രതീക്ഷാർഹമാണെന്നും ഇനിയും സ്ത്രീകളുടെ ഒഴുക്കുണ്ടാകട്ടേയെന്നും ബിന്ദു ആശംസിച്ചു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018