INTERVIEW

ആദ്യ ശബരിമല ദർശനത്തിന് മാധ്യമങ്ങള്‍ തടസമായി; സഞ്ചാര സ്വാതന്ത്ര്യം ഇല്ലാതാക്കി; സന്നിധാനത്ത് എത്തിയതിനെക്കുറിച്ച് കനകദുര്‍ഗ

പുരുഷ ഭക്തന്‍മാര്‍ അയ്യപ്പദര്‍ശനം നടത്തുന്നത് എവിടെ താമസിച്ചിട്ടാണ്, ശേഷം എവിടെ പോകുന്നു എന്നൊന്നും ആരും അന്വേഷിക്കുന്നില്ലല്ലോ?

മല കയറാന്‍ പോയ ആദ്യദിവസം ഏറ്റവും പ്രതിബന്ധങ്ങള്‍ ഉണ്ടാക്കിയത് മാധ്യമങ്ങളാണെന്നും സഞ്ചാരസ്വാതന്ത്ര്യം ഇല്ലാക്കിയെന്നും ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗ. ഈ മാസം രണ്ടാം തിയതി ശബരിമല സന്നിധാനത്തെത്തിയ ശേഷം സുരക്ഷാഭീഷണികള്‍ മൂലം ഒളിച്ചു താമസിക്കുകയാണ് 44കാരിയായ കനകദുര്‍ഗയും കൂടെ മല കയറിയ ബിന്ദുവും. മലപ്പുറം അങ്ങാടിപ്പുറം സ്വദേശിനിയാണ് കനകദുര്‍ഗ.

ആദ്യ തവണ മീഡിയാസാണ് ഞങ്ങള്‍ക്ക് സഞ്ചാരസ്വാതന്ത്ര്യം നഷ്ടപ്പെടുത്തിയത്. പൊതുജനങ്ങളുടെ അല്ലെങ്കില്‍ ഭക്തന്‍മാരുടെ ശ്രദ്ധ ഇങ്ങോട്ട് അടുപ്പിക്കുന്ന തരത്തില്‍ നിരന്ന് നില്‍ക്കുകയായിരുന്നു അവര്‍. വളരെയധികം പറഞ്ഞു ഞങ്ങളുടെ യാത്ര മുടക്കാതെ ഒന്ന് മാറിത്തരൂ എന്ന്. അങ്ങനെ ശ്രദ്ധിക്കപ്പെടുകയും എന്താ സംഭവമെന്ന് ആളുകള്‍ അന്വേഷിക്കാന്‍ വരികയും ചെയ്യുമ്പോഴാണ് തടസമുണ്ടാകുന്നത്. 

പുരുഷ ഭക്തന്‍മാര്‍ അയ്യപ്പദര്‍ശനം നടത്തുന്നത് എവിടെ താമസിച്ചിട്ടാണ്, ശേഷം എവിടെ പോകുന്നു എന്നൊന്നും ആരും അന്വേഷിക്കുന്നില്ലല്ലോ? തനിക്ക് യാതൊരു രാഷ്ട്രീയ സംഘടനയുടേയും പശ്ചാത്തലമില്ല. അങ്ങനെ സ്വതന്ത്രയായതിനാലാണ് മല കയറ്റം സാധിച്ചതെന്നും കനകദുര്‍ഗ ന്യൂസ്‌റപ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

ഡിസംബര്‍ 24ന് ശബരിമല കയറാന്‍ ശ്രമിച്ച കനകദുര്‍ഗയും ബിന്ദുവും പൊലീസിന്റെ നിര്‍ബന്ധത്താലാണ് തിരിച്ചിറങ്ങിയതെന്ന് പറഞ്ഞിരുന്നു. പിന്നീട് രണ്ടാം തിയതി വെളുപ്പിന് ദര്‍ശനം നടത്തുകയായിരുന്നു. പുതുവര്‍ഷ ദിനത്തില്‍ വനിതാമതില്‍ കഴിഞ്ഞുള്ള ദിവസം സ്ത്രീകളെ കയറ്റാന്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതിയുടെ ഭാഗമായാണ് സന്നിധാനത്ത് എത്തിയതെന്ന ആരോപണത്തേയും അവര്‍ തള്ളിക്കളഞ്ഞു.

ഭക്തരൊന്നും വഴിയില്‍ പ്രശ്‌നം ഉണ്ടാക്കിയില്ല. സാധാരണ കറുപ്പ് വസ്ത്രം ധരിച്ചാണ് കയറിയതെന്നും കനകദുര്‍ഗ പറയുന്നു. സപ്ലൈകോയിലെ ഉദ്യോഗസ്ഥയാണ് കനകദുര്‍ഗ. സുപ്രീം കോടതിയുടെ വിധി നടപ്പിലാക്കാന്‍ ശ്രമിച്ചത് ജോലിയെ ബാധിക്കില്ല എന്നാണ് ഇവരുടെ പ്രതീക്ഷ.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018