Keralam

‘പൊലീസില്‍ ദാസ്യപ്പണി അനുവദിക്കില്ല; വിവാദങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചു’; ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രിയുടെ അന്ത്യശാസനം

പൊലീസ് ആസ്ഥാനത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഉള്‍പ്പെടെ എസ്പിമാര്‍ മുതല്‍ മുകളിലേക്ക് റാങ്കുളള ഉദ്യോഗസ്ഥരാണ് പങ്കെടുത്തത്.

പൊലീസിലെ അടിമപ്പണി സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രിയുടെ അന്ത്യശാസനം. വിവാദങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചു. പൊലീസില്‍ ദാസ്യപ്പണി അനുവദിക്കില്ല. പൊലീസുകാരെയും ക്യാംപ് ഫോളോവര്‍മാരെയും ഒപ്പം നിര്‍ത്തണമെന്നും തിരുവനന്തപുരത്ത് നടന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പിണറായി പറഞ്ഞു.

ഉയര്‍ന്ന ജനാധിപത്യമൂല്യമുളള കേരളത്തില്‍ പൊലീസ് അതിന് അനുസരിച്ച് വേണം പ്രവര്‍ത്തിക്കാന്‍. എന്നാല്‍ ചിലരുടെ ഭാഗത്തുനിന്നും അതില്‍ കടുത്ത വീഴ്ചയുണ്ടായി. ഇത് അംഗീകരിക്കാന്‍ കഴിയില്ല. ചില പൊലീസ് ഉദ്യോഗസ്ഥരുടെ വര്‍ക്കിങ് അറേഞ്ച്‌മെന്റായി പൊലീസുകാരെ ഒപ്പം നിര്‍ത്തിയിട്ടുണ്ട്. ഈ സമ്പ്രദായം നീട്ടിക്കൊണ്ടുപോകാനാവില്ല. അനുവദിച്ചതിലും കൂടുതല്‍ പൊലീസുകാരെ ഒപ്പം നിര്‍ത്തിയിട്ടുണ്ടെങ്കില്‍ അവരെ എത്രയും വേഗം തിരിച്ചയക്കണം. ചട്ടങ്ങള്‍ പാലിച്ചുവേണം പൊലീസ് പ്രവര്‍ത്തിക്കേണ്ടത്.

മേലുദ്യോഗസ്ഥര്‍ അതിന് മേല്‍നോട്ടം വഹിക്കണമെന്നും അദ്ദേഹം പറഞ്ഞു. എഡിജിപി സുദേഷ് കുമാറിന്റെ മകള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഡ്രൈവറെ മര്‍ദിച്ച സംഭവം വിവാദമാകുകയും ക്യാംപ് ഫോളവര്‍മാരുടെ കണക്കുകള്‍ പുറത്തുവരികയും ചെയ്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018