Keralam

അഭിമന്യു വധം: അന്വേഷണം ഹാദിയ വിഷയത്തില്‍ ഹൈക്കോടതി മാര്‍ച്ച് നടത്തിയവരിലേക്കും; ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും

പ്രതികളില്‍ രണ്ടു പേര്‍ സംസ്ഥാനം വിട്ടെന്ന സൂചനയെ തുടര്‍ന്നാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനുളള പൊലീസ് നീക്കം. 15 പേര്‍ ഉള്‍പ്പെട്ട സംഘമാണ് കൊലപാതകം നടത്തിയതെന്നാണ് സൂചന. ഇതില്‍ എട്ടുപേരെയാണ് ഇനി കണ്ടെത്താനുളളത്.

എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ കുത്തിക്കൊന്ന കേസില്‍ അന്വേഷണം ഹാദിയ വിഷയത്തില്‍ ഹൈക്കോടതി മാര്‍ച്ച്‌ നടത്തിയവരിലേക്കും നീളുന്നു. പ്രതികളില്‍ പതിമൂന്ന് പേരും പുറത്തു നിന്നവരാണെന്ന സൂചനയെ തുടര്‍ന്നാണ് പൊലീസ് നീക്കം.

കഴിഞ്ഞ വര്‍ഷം മെയ് 29 നാണ് ഹാദിയ കേസില്‍ ഹൈക്കോടതിയിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചത്.

പ്രതികള്‍ക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും. കൊലയുമായി ബന്ധമുണ്ടെന്ന് കരുതുന്ന എട്ടുപേര്‍ക്ക് വേണ്ടിയാണ് നോട്ടീസ്. ഇവരില്‍ രണ്ടു പേര്‍ സംസ്ഥാനം വിട്ടുവെന്ന് സൂചനകളെതുടര്‍ന്നാണ് പൊലീസ് നീക്കം. 15 പേര്‍ ഉള്‍പ്പെട്ട സംഘമാണ് കൊല നടത്തിയതെന്നാണ് സൂചന. അതിനിടെ കേസില്‍ കസ്റ്റഡിയിലെടുത്ത മൂന്നു പേരുടെ അറസ്റ്റ് പൊലീസ് രേഖപെടുത്തി. ബിലാല്‍, ഫാറൂഖ്, റിയാസ് എന്നിവരുടെ അറസ്റ്റാണ് രേഖപെടുത്തിയത്. മുഖ്യപ്രതി മുഹമ്മദ് ഒളിവിലാണ്.

ഇടുക്കി മറയൂര്‍ സ്വദേശി അഭിമന്യുവിനെ ഇന്നലെ അര്‍ദ്ധരാത്രിയാണ് ക്യാംപസ് ഫ്രണ്ടിന്റെയും പോപ്പുലര്‍ ഫ്രണ്ടിന്റെയും പ്രവര്‍ത്തകര്‍ ചേര്‍ന്ന് കുത്തിക്കൊലപ്പെടുത്തിയത്. കോളെജില്‍ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥികള്‍ എത്തിച്ചേരുന്ന ദിവസമായതിനാല്‍ വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്തുകൊണ്ടുളള പോസ്റ്ററുകളും ചുവരെഴുത്തുകളും തയ്യാറാക്കുന്നതിനെ ചൊല്ലി ഞായറാഴ്ച രാത്രി ക്യാംപസ് ഫ്രണ്ട്-എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റം നടന്നിരുന്നു.

രാത്രി 12:30ഓടെ ഹോസ്റ്റലിലേക്ക് പോകുകയായിരുന്ന അഭിമന്യുവിനെയും അര്‍ജുനെയും ക്യാംപസ് ഫ്രണ്ട്-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു. ആക്രമണം നടത്തിയതിന് ശേഷം പ്രതികള്‍ മട്ടാഞ്ചേരി ചുളളിക്കലില്‍ ഓട്ടോയില്‍ ചെന്നിറങ്ങി എസ്ഡിപിഐ ഓഫിസിലേക്ക് നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ചുളളിക്കല്‍ ഐഒസി പമ്പില്‍ നിന്നും പൊലീസിന് ലഭിച്ചിരുന്നു. തുടര്‍ന്നാണ് ഇതില്‍ മൂന്നുപേരെ കസ്റ്റഡിയില്‍ എടുത്തത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018