Keralam

അമിത്ഷാ ഇന്നെത്തും; ഇടഞ്ഞു നില്‍ക്കുന്ന ആര്‍എസ്എസ് നേതൃത്വത്തെ കാണും, കണ്ടെത്താനാവുമോ പുതിയ പ്രസിഡണ്ടിനെ? 

പി.പി മുകുന്ദനുമായി അമിത്ഷാ ചര്‍ച്ച നടത്തിയേക്കും എന്ന് സൂചനയുണ്ട്. പാര്‍ട്ടിയിലെ ഉന്നത നേതാവായിരിക്കേ ഒഴിവാക്കപ്പെട്ട മുകുന്ദനെ അമിത്ഷാ സന്ദര്‍ശിക്കാന്‍ തീരുമാനിക്കുകയും അതിനനുസരിച്ച് തീരുമാനങ്ങളും എടുത്താല്‍ കേരളത്തിലെ ബിജെപിയിലെ അധികാര സമവാക്യങ്ങള്‍ തന്നെ മാറിമറിയും.

തിരുവനന്തപുരം: ഉള്‍പ്പാര്‍ട്ടി പോരില്‍ വലയുന്ന കേരളത്തിലെ ബിജെപിയിലെ പ്രശ്‌നങ്ങളില്‍ പരിഹാരം കണ്ടെത്താന്‍ ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷാ ഇന്ന് തിരുവനന്തപുരത്തെത്തും. കഴിഞ്ഞ ഒരു മാസത്തോളമായി ഒഴിഞ്ഞു കിടക്കുന്ന സംസ്ഥാന പ്രസിഡണ്ടിന്റെ ഒഴിവ് നികത്തുക എന്നതാണ് അമിത്ഷായുടെ ആദ്യ ഉദ്ദേശ്യം. അതോടൊപ്പം തന്നെ ലോക്‌സഭ തെരഞ്ഞെടുപ്പിന് കേരളത്തിലെ പാര്‍ട്ടിയെ സജ്ജമാക്കുക എന്ന ലക്ഷ്യം കൂടിയുണ്ട്.

രാവിലെ എത്തുന്ന അമിത്ഷാ ഉച്ചക്ക് 12 മുതല്‍ മൂന്നു വരെ പാര്‍ട്ടി സംസ്ഥാന കോര്‍ കമ്മറ്റി യോഗത്തില്‍ പങ്കെടുക്കും. 3.30 മുതല്‍ 4.30 വരെ ഹോട്ടല്‍ അപ്പോളോ ഡിമോറയില്‍ നടക്കുന്ന പാര്‍ലമെന്റ് മണ്ഡലങ്ങളുടെ ചുമതലയുള്ളവരുടേയും പ്രഭാരിമാരുടേയും സംയുക്ത യോഗത്തെ അഭിസംബോധന ചെയ്യും.

തിരുവനന്തപുരം, ആറ്റിങ്ങല്‍, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മാവേലിക്കര എന്നീ പാര്‍ലമെന്റ് മണ്ഡലങ്ങളിലെ ഇന്‍-ചാര്‍ജുമാരുടെ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. അതിന് ശേഷമാണ് ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച നടക്കുക. സംസ്‌കൃതി ഭവനില്‍ നടക്കുന്ന ഈ ചര്‍ച്ചക്ക് വലിയ പ്രാധാന്യമുണ്ട്.

കുമ്മനം രാജശേഖരനെ പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് മാറ്റിയതും മിസോറാം ഗവര്‍ണറായി നിശ്ചയിച്ചതും തങ്ങളോട് ആലോചിക്കാതെയാണ് എന്ന അഭിപ്രായം ആര്‍എസ്എസിനുണ്ട്. ഇക്കാര്യത്തില്‍ ഇടഞ്ഞു നില്‍ക്കുന്ന ആര്‍എസ്എസിനെ രമ്യതയിലേക്ക് എത്തിക്കുക എന്ന ഉത്തരവാദിത്വം അമിത്ഷാ ഏറ്റെടുത്തേക്കും. പി.പി മുകുന്ദനുമായും ചര്‍ച്ച നടത്തിയേക്കും.

രാത്രി ഒമ്പതിന് ലക്ഷദീപിലെ പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ചയും ഇന്ന് തന്നെ നടക്കും. രാത്ര ഒമ്പതിന് നടക്കുന്ന യോഗത്തിന് ശേഷം തിരുവനന്തപുരത്ത് തന്നെ താമസിക്കുന്ന അദ്ദേഹം ബുനാഴ്ച രാവിലെ ഡല്‍ഹിക്ക് മടങ്ങും. ദേശീയ സഹ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്, അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി വി. മുരളീധര്‍റാവു, ദേശീയ സെക്രട്ടറി എച്ച്. രാജ, നളിന്‍ കുമാര്‍ കട്ടീല്‍ എം.പി എന്നിവരും അമിത്ഷായോടൊപ്പം വിവിധ യോഗങ്ങളില്‍ പങ്കെടുക്കും.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018